LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
അബ്ദുറഹിമാന് സ്മാരക യുപിസ്കൂള്‍ മാനേജര്‍, ചെണ്ടയാട്(പി.ഒ),പാനൂര്‍-670692
Brief Description on Grievance:
കെ ട്ടിട നിര്‍മാണത്തിലെ 6 ന്യൂനതകള്‍ സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 15
Updated on 2023-11-28 11:14:39
08/11-2023/24/11/2023 DOCKET NUMBER 41159000003 കണ്ണൂർ ജില്ലയിലെ കുന്നോത്ത്പറമ്പ ഗ്രാമപഞ്ചയത്തിലെ ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരകം യു.പി സ്കൂളിന് പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ പെർമിറ്റിന് വേണ്ടി 2023 ഫെബ്രുവരി മാസത്തിൽ കുന്നോത്ത്പറമ്പ ഗ്രാമപഞ്ചയത്തിൽ ഓൺലൈൻ വഴി അപേക്ഷ നല്‍കിയിരുന്നതയും അപേക്ഷയിൽ ചില അപാകതകൾ കാണിച്ച് ഒരാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്ന നിർദ്ദേശത്തോടെ 13/03/2023ന് 401075/BPED01/General/2023/1845/(1)പ്രകാരം സെക്രട്ടറിയിൽ നിന്നും കത്ത് ലഭിക്കുകയുണ്ടായി എന്നും ടി കത്തിലെ 8 നിർദ്ദേശങ്ങളിൽ 7 നിർദ്ദേശങ്ങളും ഇതിനകം പാലിച്ചിട്ടുണ്ട്. 8-ാമത്തെ നിർദ്ദേശമായ കണ്ണൂർ ജില്ലാ ടൌൺ പ്ലാനറുടെ മുൻകൂർ അംഗീകാരമടക്കമുള്ള സംഗതികൾയ്ക്കായി 29.03.2023ൽ ബന്ധപ്പെട്ട പുതുക്കിയ രേഖകൾ സഹിതം പ്രപ്പോസൽ പുനഃസമർപ്പിക്കുകയുണ്ടായി എന്നും ഇതിനിടയിൽ പെർമിറ്റ് ലഭിക്കുന്നതിന് കാലതാമസം ഉണ്ടായ കാരണത്താൽ, കുട്ടികളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് മധ്യവേനലവധി കാലത്ത് ബേസ് മെന്റ് പണി പൂർത്തിയാക്കുന്നതായിരിക്കും ഉചിതമെന്ന് മനസിലാക്കി കെട്ടിടം പണി തുടങ്ങുകയുണ്ടായി. മധ്യവേനലവധി കഴിഞ്ഞിട്ടും കെട്ടിടത്തിന് പെർമിറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ ബേസ് മെന്റിന് ശേഷമുള്ള പണികളും എഞ്ചിനിയറുടെ മേൽനോട്ടത്തിൽ നടത്തി വരികയാണ്. 13/10/2023 ലെ LSGD/JD/KNR/2436/2023-PLG3 പ്രകാരം ലഭിച്ച കണ്ണൂർ ജില്ലാ ടൌൺ പ്ലാനറുടെ കത്തിലെ 6 നിർദ്ദേശങ്ങളിൽ 5 നിർദ്ദേശങ്ങളും പാലിക്കപ്പെട്ടിട്ടുണ്ട്. ഇതിലെ 4-ാമത്തെ നിർദ്ദേശമായ സ്റ്റെയർ കേസ് സ്റ്റെപ്പിന്റെ വിതി ബന്ധപ്പെട്ട എഞ്ചിനീയറുടെ നിർദ്ദേശാനുസരണം 120സെ. മീറ്ററിൽനിന്നും 150 സെ. മീറ്റർ ആക്കി നേരത്തെ മാറ്റിയിരുന്നു. എന്നാൽ ഇപ്പോൾ സ്റ്റെപ്പിൻ്റെ വീതി 175 സെ. മീറ്റർ വേണമെന്ന് നിഷ്കർഷിച്ചിരിക്കുകയാണ്. സ്കൂൾ കെട്ടിടത്തിന്റെ പണി ഏകദേശം പൂർത്തിയാവാനായി. കെട്ടിടം പണി തുടങ്ങിയതിനാൽ ഇനി പെർമിറ്റിന് പകരം റഗുലറൈസേഷനാണ് ലഭിക്കുക. പ്ലിംത്ത് ഏരിയ കണക്കിലെടുത്ത് ഓക്കപ്പൻ്റ് ഏരിയയിൽ വന്ന 1.5 എന്ന തുലോം നിസ്സാരമായ വർദ്ധനവിനാലാണ് സ്റ്റെയർ കേസ് സ്റ്റെപ്പിൻ്റെ വീതി 150 സെ. മീറ്ററിൽ നിന്നും റൌണ്ട് ചെയ്ത് അടുത്ത അളവായ 175 സെ. മീറ്ററിലേക്ക് മാറിയതെന്ന് മനസിലാക്കുന്നു. Toilet area അല്പം കൂടിയതിനാലാണ് ഇത് സംഭവിച്ചത്. സ്റ്റെയർ കേസ് സ്റ്റെപ്പിൻ്റെ വീതി 175 സെ. മീറ്ററിലേക്ക് മാറ്റാൻ ഇനി പറ്റില്ലെന്നും മേൽ വിവരിക്കപ്പെട്ട സാഹചര്യത്തിൽ സ്കൂളിൽ പഠിക്കുന്ന 480ലധികം പിഞ്ചു കുട്ടികളുടെ പഠന സൌകര്യം പരിഗണിച്ച്, ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരകം യു.പി സ്കൂളിന്റെ കെട്ടിട നിർമ്മാണം എത്രയും വേഗം പൂർത്തീകരിക്കുന്നതിനായി നേരിയ ഇളവ് അനുവദിച്ച് സ്റ്റെയർ കേസ് സ്റ്റെപ്പിൻ്റെ വീതി 150 സെ.മീ തന്നെയായി നിജപ്പെടുത്തി അനുമതി നൽകണമെന്നുമുള്ള ശ്രീ ദിനേശൻ മഠത്തിൽ ,മാനേജർ ,അബ്ദു റഹ്മാൻ സ്മാരക യൂ പി സ്കൂൾ ,ചെണ്ടയാട് ഇന്റെ പരാതി അദാലത്ത് സമിതി പരിശോധിച്ചു . മേൽ വിഷയത്തിൽ ജില്ലാ ടൗൺ പ്ലാനറുടെ LSGD/JD/KNR/2436/ 2023-PLG3 നമ്പർ ഫയൽ പരിശോധിച്ചതിൽ നിന്നും ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ ബിൽറ്റ് അപ്പ് ഏറിയ ഗ്രൗണ്ട് ഫ്ലോർ 307.64 ച. മീ, ഫസ്റ്റ് ഫോർ 307.64 ച.മീ. ,സ്റ്റെയർ റൂം 18.70 ച.മീ. എന്നിങ്ങനെ മൊത്തം 633.98 ച.മീ. ആണെന്ന് കാണുന്നു സമർപ്പിച്ച പ്ലാനിൽ സ്റ്റെയർ കേസിന്റെ വീതി 1.20 സെന്റീമീറ്റർ ആയിട്ടാണ് കാണിച്ചിട്ടുള്ളതെങ്കിലും സ്ഥലത്ത് 1.50 സെന്റീമീറ്റർ ആയിട്ടാണ് നിർമ്മിച്ചതായി കാണുന്നത്. KPBR 2019 ചട്ടം 35(1),ചട്ടം 37 എന്നിവ പ്രകാരം സ്റ്റെയർകേസിന്റെ വീതി 307.64/4=76.91/25=3.0764*50=153.82 സെന്റീമീറ്റർ വേണ്ടതിൽ ചട്ടം 37(1) പ്രകാരം 175 സെന്റീമീറ്റർ വേണ്ടതുണ്ട്. മേൽ വിവരങ്ങൾ പഞ്ചായത്ത് സെക്രട്ടറിയുടെയും ജില്ലാ ടൗൺ പ്ലാനറുടെയും കത്തുകളിൽ ന്യൂനതയായി കാണിച്ചിട്ടുള്ളതാണ്. ആയതിൽ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഈ സമിതിയുടെ പരിഗണനയിൽ വരുന്നതെല്ല എന്ന് കമ്മിറ്റി വിലയിരുത്തി. എന്നിരുന്നാലും ഒന്നാം നിലയിൽ കെട്ടിട വിസ്തീർണ്ണം 300 ച.മീറ്ററിൽ നിജപ്പെടുത്തുകയാണെങ്കിൽ നിലവിലുള്ള 150 സെന്റീമീറ്റർ സ്റ്റെയർകേസിന്റെ വീതി മതിയാവുന്നതാണ്. ആയത് പ്രകാരം കെട്ടിടത്തിന്റെ ഒന്നാം നിലയുലുള്ള വിസ്തീർണ്ണം നിജപ്പെടുത്തിക്കൊണ്ടോ അല്ലെങ്കിൽ പുതുതായി ഒരു സ്റ്റെയർ കേസ് കൂടി സ്ഥാപിച്ചുകൊണ്ടോ മേൽ ചട്ടലംഘനം ഒഴിവാക്കാവുന്നതാണെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. കൂടാതെ ചട്ടം 3 (4) പ്രകാരം എയിഡഡ് സ്കൂളിന്റെ സംഗതിയിൽ ചട്ടത്തിൽനിന്നും ഇളവ് ലഭിക്കുന്നതിന് സർക്കാരിൽ നിന്നും ഇളവിനയി അപേക്ഷകന് അപേക്ഷ സമർപ്പിക്കാവുന്നതാണെന്നും കമ്മിറ്റി അഭിപ്രായപ്പെടുന്നു .
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 16
Updated on 2023-12-19 14:08:06