LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Vadakara Kozhikode
Brief Description on Grievance:
For Building number
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 16
Updated on 2023-12-07 14:29:37
ഏറാമല ഗ്രാമപഞ്ചായത്ത് കുന്നുമ്മൽ കരയിൽ പരാതിക്കാരൻ നിർമ്മിച്ച വാണിജ്യ ആവശ്യത്തിനുളള കെട്ടിടത്തിന് പഞ്ചായത്ത് നമ്പർ അനുവദിച്ചില്ല എന്നാണ് പരാതി. ഇതു സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നൽകിയ വിശദീകരണം പരിശോധിച്ചതിൽ ഏതാണ്ട് 10ഓളം ന്യൂനതകളും, കെട്ടിടനിർമ്മാണ ചട്ടലംഘനങ്ങളും ഉളളതിനാലാണ് കെട്ടിട നമ്പര്‍ അനുവദിക്കാത്തത് എന്ന് വിശദീകരിച്ചിരിക്കുന്നു. KPR ആക്ട് 220(b) യുടെ ലംഘനം KPBR പ്രകാരം ആവശ്യമായ കോണിപ്പടികളുടെ അളവുകൾ പാലിക്കാത്തത് സാനിറ്റേഷൻ സൌകര്യങ്ങൾ ഒരുക്കാത്തത് ആവശ്യമായ പാർക്കിംഗ് ലഭിക്കാത്തത് തുടങ്ങിയ ഗുരുതരമായ അപാകതകളാണ് സെക്രട്ടറി വിശദീകരിച്ചിരിക്കുന്നത്. എന്നാൽ പരാതിക്കാരനുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ പഞ്ചായത്ത് അറിയിച്ച അപാകതകളെല്ലാം പരിഹരിച്ച് കൊണ്ട് പുതിയ പ്ലാൻ സമർപ്പിച്ചിട്ടുണ്ടെന്നും ആയതിന്റെ പരിശോധന നടന്നിട്ടില്ലെന്നുമാണ് പറഞ്ഞിട്ടുളളത്. ഈ സാഹചര്യത്തിൽ ഏറ്റവും ഒടുവിൽ പരാതിക്കാരൻ സമർപ്പിച്ച പ്ലാൻ പ്രകാരം എന്തൊക്ക ചട്ടലംഘനങ്ങളാണ് ഇപ്പോൾ സൈറ്റിൽ നിലനിൽക്കുന്നത് എന്നും, ആയവ പ്രായോഗികമായി പരിഹരിക്കാവുന്നതാണോ എന്നും സംബന്ധിച്ച് വിശദമായ റിപ്പോർട്ട് അടുത്ത സിറ്റിംഗിനു മുമ്പായി സമിതി മുമ്പാകെ ലഭ്യമാക്കുന്നതിന് ഏറാമല ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. പരാതി അടുത്ത മീറ്റിംഗിൽ വീണ്ടും പരിഗണിക്കുന്നതിനും തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 15
Updated on 2024-01-11 11:32:12
സൈറ്റില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ചട്ടലംഘനങ്ങള്‍ വിശദമായി സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തു. ആയത് പരിഹരിക്കുന്നതിനുളള സാധ്യത ആരാഞ്ഞ് കൊണ്ട് അപേക്ഷകനേയും, ബന്ധപ്പെട്ട L B S നേയും ഫോണിലൂടെ ബന്ധപ്പെട്ടു.സ്റ്റെയറിന്റെ അപാകതകള്‍ , SUNSHADE PROJECTION എന്നിവ ഒഴികെയുളള അപാകതകള്‍ എളുപ്പത്തില്‍ പരിഹരിക്കാവുന്നതാണെന്നും, സ്റ്റയറിന്റെയും SUNSHADE PROJECTION ന്റേയും കാര്യത്തില്‍ എന്ത് ചെയ്യാന്‍ കഴിയും എന്നത് പരിശോധിക്കാം എന്നും അറിയിച്ചു. ഈ സാഹചര്യത്തില്‍ അപാകതകള്‍ പരിഹരിച്ചുകൊണ്ട് പ്ലാന്‍ പുന: സമര്‍പ്പിക്കുന്നതിന് അപേക്ഷകനും, L B S നും ഫോണിലൂടെ നിര്‍ദ്ദേശം നല്കി കൊണ്ട് പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 17
Updated on 2024-01-11 11:35:17
അപാകത പരിഹരിച്ച് കൊണ്ട് പ്ലാന്‍ സമര്‍പ്പിക്കാമെന്ന് അപേക്ഷകന് അറിയിച്ച സാഹചര്യത്തില്‍ പരാതി ക്ലോസ് ചെയ്ത് തീരുമാനിച്ചു.