LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KUZHIVAYIL (SHYLA NIVAS) HO EDACHERI PO VATAKARA VIA KOZHIKODE DIST 673502 PIN
Brief Description on Grievance:
COMPLAINTS ON PROPERTY TAX
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by ശ്രീ. ഇബ്രാഹിം എന്‍. യു., Internal Vigilance Officer
At Meeting No.
Updated on 2023-06-01 12:52:29
ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് തീരമാനിച്ചു.
Escalated made by KZD3 Sub District
Updated by ശ്രീ. ഇബ്രാഹിം എന്‍. യു., Internal Vigilance Officer
At Meeting No. 3
Updated on 2023-07-06 10:22:00
പരാതിക്കാരന് ഏകദേശം 40 വർഷം പഴക്കമുളള രണ്ട് മുറികളാണ് കൈവശത്തിൽ ഉണ്ടായിരുന്നത്. പരാതിക്കാരൻ ആയതിൽ ഒരു മുറിയുടെ നികുതി 2022-23 സാമ്പത്തിക വർഷം വരെ ഒടുക്കിയിട്ടുണ്ട്. മറ്റേ മുറിയുടെ നികുതി 216-17 സാമ്പത്തിക വർഷം വരെ ഒടുക്കിയിട്ടുണ്ട്. പിന്നീട് നികുതി ഒടുക്കുവാൻ ചെന്നപ്പോൾ പ്രസ്തുത കെട്ടിടം പൊളിച്ച് മാറ്റിയിട്ടുളളതാണ് എന്ന കാരണത്താൽ പഞ്ചായത്തിൽ നിന്നും നികുതി സ്വീകരിക്കുന്നില്ല എന്നതാണ് പരാതി. പഞ്ചായത്തിൽ നിലവിലുളള സഞ്ചായ സോഫ്റ്റ് വെയർ പ്രകാരം 2018 ൽ പ്രസ്തുത കെട്ടിടം പൊളിച്ച് മാറ്റിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകൻ ഹാജരാക്കിയ ഫോട്ടോഗ്രാഫ് പ്രകാരം ഒരേ കെട്ടിടത്തിന്റെ രണ്ട് മുറികളാണ് ഉളളത്. പഞ്ചായത്തിൽ നിന്ന് ഹാജരായ ക്ലാർക്ക് നിലവിൽ കെട്ടിടത്തിന് കാല പഴക്കം ഉളളതായി പറഞ്ഞിട്ടുണ്ട്. പരാതി പരിശോധിച്ചതിൽ അദാലത്തിന്റെ വിഷയത്തിൽ ഉൾപ്പെട്ടതല്ല പരാതി എന്ന് കാണുന്നു. എങ്കിലും കെട്ടിടം എൻജിനിയറിംഗ് വിഭാഗത്തിന്റെ സഹായത്തോട് കൂടി പരിശോധിക്കുന്നതിനും, പ്രസ്തുത കട മുറിയുടെ വിസ്തീർണ്ണം കണക്കാക്കി പഞ്ചായത്ത് രേഖകൾ പ്രകാരം നിലവിൽ ഉണ്ടായിരുന്ന കെട്ടിടത്തിന്റെ വിസ്തൃതിക്ക് സമാനമായിരുന്നോ എന്ന് പരാശോധിക്കുന്നതിനും തുടർ നടപടികൾ സ്വീകരിക്കുന്നതിനും സെക്രട്ടറിയോട് നിർദ്ദേശിച്ചു. കൂടാതെ പ്രസ്തുത അപേക്ഷ ജില്ലാ തല സമിതിയുടെ പരിഗണനക്ക് വിടുന്നതിനും തീരുമാനിച്ചു .
Interim Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 4
Updated on 2023-08-03 16:27:43
കെട്ടിടത്തിന്റെ കാലപ്പഴക്കം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഉപജില്ലാ സമിതി കണ്‍വീനര്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭ്യമായിട്ടില്ല. 2016-17 വര്‍ഷം വരെ 2 മുറി കെട്ടിടങ്ങള്ല്ക്കും നികുതി അടച്ചതായും തുടര്‍ന്ന് ഒരു മുറിക്ക് 2022-23 വരെ നികുതി അടച്ചതായും വ്യക്തമാകുന്നു. കെട്ടിടത്തിന്റെ തറ നിലയിലെ ഒരുമുറി നിലനിര്‍ത്തിയാണോ 2018 ല്‍ സഞ്ചയ സോഫ്റ്റവെയറില്‍ രേഖപ്പെടുത്തിയിട്ടുള ത്ള്ന്ന, അങ്ങനെയെങ്കില്‍ തറ നിലയില്‍ രണ്ടാമത്തെ മുറിയും മുകള്‍ നിലയും അനധികൃതമായാണോ നിര്‍മ്മിച്ചതെന്ന് സെക്രട്ടറി വ്യക്തമാക്കേണ്ടതാണ്.
Final Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 5
Updated on 2023-11-13 17:06:07
പരാതിക്കാരനായ ശ്രീ.രാജു എന്നവരുടെ പിതാവിന്റെ പേരില്‍ എടച്ചേരി പഞ്ചായത്ത് വാര്‍ഡ് 14 ല്‍ EP XIV/153, EP XIV/154 എന്നീ നമ്പര്‍ മുറികള്‍ക്ക് വര്‍ഷങ്ങളായി നികുതി അടവാക്കി വന്നിരുന്നതാണെന്നും, എന്നാല്‍ 2017-18 വര്‍ഷം മുതല്‍ XIV/153 നമ്പര്‍ മുറിയുടെ പഞ്ചായത്ത് സ്വീകരിക്കുന്നില്ല എന്നും പരാതിപ്പെട്ടിരിക്കുന്നത്. പരാതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം XIV/153 നമ്പര്‍ പീടിക മുറി പൊളിച്ച് മാറ്റി എന്ന കാരണത്താല്‍ കെട്ടിട നികുതി രജിസ്റ്ററില്‍ നിന്ന് (സഞ്ചയ സോഫ്റ്റ വെയര്റില്) 2017-18 സാമ്പത്തിക വര്‍ഷം മുതല്‍ ഒഴിവാക്കിയിട്ടുണ്ടെന്ന് അറിയിച്ചു. എന്നാല്‍ പരാതിക്കാരനെ നേരില്‍ കേട്ടതില്‍ കഴിഞ്ഞ 30 വര്‍ഷത്തിലധികമായി മേല്‍ കെട്ടിടത്തില്‍ യാതൊരു വിധ മാറ്റങ്ങളും വരുത്തിയിട്ടില്ലെന്നും കെട്ടിട നമ്പര്‍ ഒഴിവാക്കുന്നതിന് അപേക്ഷ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിച്ചിട്ടില്ലെന്നും അറിയിച്ചിട്ടുണ്ട്. സഞ്ചയ സോഫ്റ്റവെയറില്‍ മാറ്റം വരുത്തിയ (ടിയാന്റെ ലോഗിനില്‍ നിന്ന്) ജീവനക്കാരനായ ശ്രീ. അനീഷ് കുമാര്‍ എന്നവരെ നേരില്‍ കേട്ടതിലും ഇത് സംബന്ധിച്ച് അപേഖ്ഷ ഉള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അറിയിച്ചു. കൂടാതെ കെട്ടിട നമ്പര്‍ ഒഴിവാക്കാനുണ്ടായ കാരണവും ടിയാന് കൃത്യമായി ബോധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. മേല്‍ സാഹചര്യത്തില്‍ കെട്ടിട നമ്പര്‍ സഞ്ചയ സോഫ്റ്റവെയറില്‍ ഒഴിവാക്കിയത് അബദ്ധവശാല്‍ സംഭവിച്ചതാകാമെന്ന് വിലയിരുത്തി XIV/153 നമ്പര്‍ കെട്ടിടത്തിന്റെ കെട്ടിട നമ്പര്‍ പുനസ്ഥാപിച്ച് നല്‍കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുന്നതിന് കമ്മറ്റി തീരുമാനിച്ചു. ഒന്നാം നിലയില്‍ ഒരുമുറി ഓടിട്ട കെട്ടിടം നിലവിലുള്ളതായി സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കെട്ടിടത്തിന്റെ ഫോട്ടോഗ്രാഫ് പരിശോധിച്ചതില്‍ കെട്ടിടത്തിന് വളരെയധികം പഴക്കം ഉള്ളതായി കാണുന്നുണ്ട്. സ്ഥലം പരിശോധിച്ച അസി.എഞ്ചിനിയറും കെട്ടിടത്തിന്റെ പഴക്കം നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മേല്‍ സാഹചര്യത്തില്‍ ഒന്നാം നിലയിലെ കെട്ടിട നിര്‍മ്മാണം പരിശോധിച്ച് നിര്‍മ്മാണം കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ക്ക് വിധേയമാണെങ്കില്‍ ക്രമവല്‍ക്കരിക്കുന്നതിന് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും അല്ലാത്തപക്ഷം ചട്ടങ്ങള്‍ പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുന്നതിനും കമ്മറ്റി തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 6
Updated on 2024-01-08 18:24:55
അദാലത്ത് നിര്‍ദ്ദേശ പ്രകാരം കെട്ടിട നമ്പര്‍ പുനസ്ഥാപിച്ച് നല്‍കിയിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. ആയതിനാല്‍ ക്ലോസ്സ് ചെയ്യുന്നു.