LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Chengottmeethal ,Thodannur
Brief Description on Grievance:
Permit for a workshop not granted
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 14
Updated on 2023-11-28 11:23:15
ശ്രീ. സല്വേഷ്, ചെങ്ങോട്ടേരി മീത്തല്‍, ശ്രീ.വിജേഷ് മഞ്ഞ ചാര്‍ത്ത് മീത്തല്‍, ശ്രീമതി.വിജിഷ അജിത്ത് ലോട്ടസ് ബില്‍ഡിംഗ്, കോലഞ്ചേരി, എറണാകുളം എന്നവര്‍ തിരുവളളൂര്‍ ഗ്രാമ പഞ്ചായത്തിനെതിരെ നല്കിയ പരാതി പരിശോധിച്ചു. കാര്‍ വാഷിംഗ് സെന്റര്‍ നടത്തുന്നതിനായി തിരുവളളൂര്‍ പഞ്ചായത്തില്‍ നിന്നും 64597/2022 തിയ്യതി 12.01.2022 പ്രകാരം ബില്‍ഡിംഗ് പെര്‍മിറ്റ് ലഭിച്ചെങ്കിലും പ്ലോട്ടില്‍ നിന്ന് അനുവദനീയമായതില്‍ കൂടുതല്‍ അളവില്‍ മണ്ണ് നീക്കം ചെയ്തു എന്ന തെറ്റായ പരാതിയിന്‍ മേല്‍ പഞ്ചായത്ത് പെര്‍മിറ്റ് പ്രകാരമുളള നിര്‍മ്മാണം നടത്താന്‍ അനുവദിക്കുന്നില്ല എന്നാണ് പരാതി. ഇതു സംബന്ധിച്ച് പഞ്ചായത്തില്‍ നിന്നും വിശദീകരണം തേടിയതില്‍ പ്ലോട്ടില്‍ നിന്ന് ഒന്നര മീറ്ററില്‍ കൂടുതല്‍ ആഴത്തില്‍ മണ്ണ് നീക്കം ചെയ്തതിനാലാണ് പണി നിര്‍ത്തി വെക്കാന്‍ ആവശ്യപ്പെട്ടത് എന്നും ആയതിന് എതിരെ അപേക്ഷകന് തദ്ദേശ സ്വയംഭരണ ട്രിബ്യൂണലിനെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ ട്രിബ്യൂണല്‍ നിര്‍ദ്ദേശ പ്രകാരം 27.11.2023 ന് അപേക്ഷകരുടേയും, മണ്ണ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് പരാതി നല്കിയവരുടേയും ഒരു യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട് എന്നും പ്രസ്തുത യോഗത്തില്‍ ഇരു പക്ഷത്തേയും നിയമപരമായ വാദങ്ങള്‍ കണക്കിലെടുത്ത് കൊണ്ടും ആയതു പ്രകാരം ചട്ട ലംഘനങ്ങള്‍ ഇല്ലാതെ അപേക്ഷകരുടെ കെട്ടിട നിര്‍മ്മാണം തുടര്‍ന്ന് നടത്തുന്നതുമായി ബന്ധപ്പെട്ട് ഒരു തീരുമാനം കൈക്കൊളളുമെന്നും പഞ്ചായത്ത് സെക്രട്ടറി വിശദീകരിച്ചിട്ടുണ്ട്. ട്രിബ്യൂണല്‍ ഉത്തരവ് പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി 27.11.23 ാം തിയ്യതി സെക്രട്ടറി യോഗം വിളിച്ച് സാഹചര്യത്തില്‍ ടി യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരുടെ പരാതിയില്‍ തീരുമാനം കൈക്കൊളളുന്നതിന് വേണ്ടി പരാതി അടുത്ത ഹിയറിംഗിലേക്ക് മാറ്റി വെച്ചു. ബന്ധപ്പെട്ട യോഗത്തില്‍ ഉണ്ടാവുന്ന പുരോഗതി അടുത്ത ഹിയറിംഗില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 16
Updated on 2023-12-07 14:38:34
കാർ വാഷിംഗ് സെന്റര്‍ കെട്ടിടം നിർമ്മാണത്തിന് കെട്ടിട നിർമ്മാണാനുമതി ലഭിച്ചിട്ടും പരാതി ഉയർന്ന സാഹചര്യത്തിൽ പഞ്ചായത്ത് പണി നിർത്തിവെക്കാൻ ആവശ്യപ്പെട്ടു എന്നതായിരുന്നു പരാതി. ഈ വിഷയത്തിന് ബഹു. തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് വേണ്ടിയുളള ട്രിബ്യൂണലിന്റെ നിർദ്ദേശ പ്രകാരം പരാതിക്കാരുടേയും, കെട്ടിട ഉടമസ്ഥരുടേയും ഒരു യോഗം 27/11/2023 ന് വിളിച്ച് കൂടിയിട്ടുണ്ടെന്നും പരാതിയിൽ തീരുമാനം എടുക്കുന്നതിന് മുൻപ് പ്രസ്തുത യോഗത്തിലെ തീരുമാനം കൂടി കണക്കിലെടുക്കണമെന്നായിരുന്നു കഴിഞ്ഞ അദാലത്തിൽ സെക്രട്ടറി ബോധിപ്പിച്ചിട്ടുളളത്. സെക്രട്ടറി ഇപ്പോൾ നൽകിയിരിക്കുന്ന വിശദീകരണത്തിൽ 27/11/2023 ലെ യോഗത്തിൽ കൃത്യമായ എന്തെങ്കിലും തീരുമാനം കൈക്കൊണ്ടതായി കാണുന്നില്ല. പരാതിക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടതനുസരിച്ച് കൂടുതൽ സമയം നൽകിയതായാണ് കാണുന്നത്. സെക്രട്ടറിയുടെ ഈ നടപടി അംഗീകരിക്കുവാൻ കഴിയുന്നതല്ല. കെട്ടിട നിർമ്മാണം നടത്തുന്നതിന് അദാലത്ത് മുമ്പാകെ പരാതി ഫയൽ ചെയ്തവരുടെ കൈയിൽ നിയമ സാധുതയുളള കെട്ടിട നിർമ്മാണനുമതി ഉളള സാഹചര്യത്തിലും മേൽ പെർമിറ്റ് പഞ്ചായത്ത് revoke ചെയ്യാത്ത സാഹചര്യത്തിലും നിർമ്മാണ പ്രവർത്തനം അനന്തമായി നീട്ടികൊണ്ട് പോകണമെന്ന് പറയുന്നത് ശരിയല്ല.. 10/12/2023 ന് മുന്‍പ് KPBR ചട്ട ലംഘനങ്ങൾ ഉണ്ടെങ്കിൽ ആയത് വിശദമാക്കികൊണ്ട് പെര്‍മിറ്റ് revoke ചെയ്യുന്നതിനുളള നടപടികൾ സ്വീകരിച്ച് റിപ്പോർട്ട് ചെയ്യുന്നതിനും, ഇല്ലെങ്കിൽ നിലവിലുളള പെർമിറ്റ് പ്രകാരം പ്രവർത്തി നടത്തുന്നതിനെതിരെ നൽകിയ സ്റ്റോപ്പ് മെമ്മോ ഉടൻ റദ്ദ് ചെയ്ത് കക്ഷികളെ വിവരം അറിയിക്കുന്നതിനും സ്വീകരിച്ച നടപടികൾ വിശദമായി 10/12/2023 ന് മുമ്പായി സമിതി മുമ്പാകെ അറിയിക്കുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 15
Updated on 2023-12-12 12:47:26
നിര്‍മ്മാണ പ്രവര്‍ത്തനം തടഞ്ഞ്കൊണ്ട് പരാതിക്കാരന് പഞ്ചായത്ത് നല്കിയ സ്റ്റോപ്പ് മെമ്മോ റദ്ദ് ചെയ്ത് കൊണ്ടും , പെര്‍മിറ്റ് പ്രകാരം ഉളള പ്രവത്തികള്‍ തുടര്‍ന്ന് നടത്താന്‍ അനുവദിച്ച് കൊണ്ടും പരാതിക്കാരന് സെക്രട്ടറി നല്കിയ കത്തിന്റെ പകര്‍പ്പ് ലഭ്യമാക്കിയ സാഹചര്യത്തില്‍ പരാതി അന്തിമമായി തീര്‍പ്പാക്കി.