LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KAINAKKARA,KONNI
Brief Description on Grievance:
പുരയിടത്തിന് ചുറ്റും ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിനായി പെര്‍മിറ്റ് ലഭിക്കാത്തത് -സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 15
Updated on 2023-12-29 15:26:08
സ്ഥല പരിശോധന നടത്തി അടുത്ത യോഗത്തിൽ അന്തിമ തീരുമാനം കൈ കൊള്ളാൻ തീരുമാനിച്ചു
Final Advice made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 16
Updated on 2024-01-20 11:43:52
ഡോ. രമണി.കെ.കെ., ഡോ. അമ്മിണിക്കുട്ടി.ബി.എസ്., മേലേതില്‍ കുമ്പളങ്ങാട്, ബിനു & ബിയാങ്ക, ഡോ. സുധാബാനു, നോര്‍ത്ത് ഗിരിനഗര്‍, കടവന്ത്ര, എറണാകുളം എന്നവര്‍ നല്കിയ പരാതി പ്രകാരം വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലെ പെരിങ്ങണ്ടൂര്‍ വില്ലേജില്‍ മണക്കുളം റോഡില്‍ സര്‍വ്വേ നമ്പര്‍ 136/10 ല്‍പ്പെട്ട സ്ഥലത്തിന്റെ മുനിസിപ്പല്‍ റോഡിനു ചേര്‍ന്ന സ്വന്തം അതിര്‍ത്തിയില്‍ മതില് കെട്ടുന്നതിന് മുനിസിപ്പാലിറ്റിയില്‍ 08.02.2022 ന് അപേക്ഷ നല്‍കിയിട്ടുള്ളതാണെന്നും താലൂക്ക് സര്‍വ്വേയര്‍ അതിര്‍ത്തി അളന്ന് നിശ്ചയിച്ച് 12.08.2022 ന് റിപ്പോര്‍ട്ട് നല്‍കിയിട്ടും പെര്‍മിറ്റ് അനുവദിച്ചിട്ടില്ല എന്നും അറിയിച്ചിട്ടുള്ളതാണ്. അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ച പ്രകാരം റോഡിന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയം ചെയ്തശേഷം മാത്രമേ മതില്‍കെട്ടാന്‍ അനുവാദം നല്‍കാവൂ എന്ന് വാര്‍ഡ് കൌണ്‍സിലറും റോഡ് അതിര്‍ത്തി സംബന്ധിച്ച് തര്‍ക്കമുണ്ടെന്ന് റസിഡന്‍സ് അസ്സോസിയേഷനും അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ റോഡ് അളന്ന് കിട്ടുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് കത്ത് നല്‍കിയിട്ടുള്ളതാണെന്നും റോഡ് സര്‍വ്വേ ചെയ്തതിനു ശേഷം പെര്‍മിറ്റ് അനുവദിക്കുന്നതാണെന്നും അറിയിച്ചിട്ടുളളതണ്. അദാലത്ത് സമിതി ഫയല്‍ പരിശോധിച്ചതില്‍ ഭൂരേഖ തഹസില്‍ദാര്‍ 22.06.2022, 12.08.2022 എന്നീ തീയതികളില്‍ അപേക്ഷകരുടെ അതിര്‍ത്തി പുനര്‍സ്ഥാപിച്ച് From No.13 ല്‍ റിപ്പോര്‍ട്ട് നല്കിയിട്ടുള്ളതായി കാണുന്നു. അതിര്‍ത്തി പുന:സ്ഥാപിച്ചതിനെതിരെ പരാതിയുണ്ടെങ്കില്‍ മൂന്നു മാസത്തിനകം സര്‍വ്വേ ആന്റ് ലാന്റ് റെക്കോര്‍ഡ്സ് സൂപ്രണ്ട്, തൃശൂര്‍ മുമ്പാകെ അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണെന്ന് From No.13 ല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും മുനിസിപ്പാലിറ്റി യാതൊരു അപ്പീലും സമര്‍പ്പിച്ചിട്ടുള്ളതായി കാണുന്നില്ല. താലൂക്ക് സര്‍വ്വേയര്‍ അപേക്ഷകരുടെ അതിര്‍ത്തി പുന:സ്ഥാപിച്ചു നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ കെഎംബിആര്‍ ചട്ടം (20) അനുശാസിക്കുന്ന സമയപരിധിക്കകം പെര്‍മിറ്റ് അനുവദിക്കാത്തത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വന്ന വീഴ്ചയായി കാണുന്നു. ആയതിനാല്‍ അടിയന്തിരമായി പെര്‍മിറ്റ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയോട് ശുപാര്‍ശ ചെയ്തു തീരുമാനിച്ചു. ഏതെങ്കിലും അധികാര സ്ഥാപനം പിന്നീട് അപേക്ഷകന് റോഡ് കൈയ്യേറിയതായി സ്ഥാപിക്കപ്പെടുകയാണെങ്കില്‍ അപേക്ഷകര്‍ സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും അതിര്‍ത്തി പുന:സ്ഥാപിച്ചു നല്‍കേണ്ടതാണ്.
Final Advice Verification made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 17
Updated on 2024-07-11 15:50:33
പരാതി പരിഹരിച്ചു തുടർ നടപടി അവസാനിപ്പിച്ചു