LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Chenattukuzhiyil House, Vakery, Poothadi GP
Brief Description on Grievance:
Non renewal of Licence
Receipt Number Received from Local Body:
Interim Advice made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 12
Updated on 2023-11-20 17:04:24
വിശദമായ പരിഗണനയ്ക്കായി അടുത്ത യോഗത്തിലേയ്ക്ക് മാറ്റി
Escalated made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 13
Updated on 2023-11-26 16:56:07
Attachment - Sub District Escalated:
Final Advice made by Wayanad District
Updated by Sri.Jomon George, Assistant Director-II
At Meeting No. 11
Updated on 2024-01-05 11:30:36
ഉപജില്ലാ സമിതിയിൽ ലഭിച്ച ലൈസൻസ് സംബന്ധിച്ച് ശ്രീമതി. ആയിഷ അസീസ് ചേനാട്ട് കുഴിയിൽ എന്നവരുടെ പരാതി, ഉപജില്ലാ സമിതിയിൽ തീരുമാനമെടുക്കാൻ കഴിയാത്തതിനാൽ ജില്ലാസമിതിയിലേക്ക് എക്സലേറ്റ് ചെയ്ത് ലഭിച്ചിരുന്നു. പൂതാടി ഗ്രാമപഞ്ചായത്തിലെ സരിത ഒ ടി എന്നവരുടെ ഉടമസ്ഥതയിലുള്ള 12/517EF നമ്പർ കെട്ടിടത്തിൽ ഫ്ലോർമിൽ നടത്തുന്നതിന് ലൈസൻസ് ലഭ്യമാക്കുന്നതിനായി ആയിഷ അസീസ് ചേനാട്ട് കുഴിയിൽ എന്നവര്‍ 2023-24 സാമ്പത്തിക വര്‍ഷത്തേക്ക് 4/10/2023 തിയതിയില്‍ അപേക്ഷിച്ചിരുന്നു എന്നാൽ കെട്ടിടം വാണിജ്യാവശ്യാത്തിനായിട്ടുള്ളതിനാൽ കെട്ടിടത്തിന്റെ തരം വ്യവസായം എന്ന ഗണത്തിലേക്ക് മാറ്റിയാൽ മാത്രമേ ഫ്ലോർമില്ലിന് ലൈസൻസ് അനുവദിക്കാൻ സാധിക്കുകയുള്ളൂ എന്ന് സെക്രട്ടറി അറിയിച്ചതെന്നും ആയതിനാൽ മില്ല് പ്രവര്‍ത്തിക്കാതിരുന്നാല്‍ ടിയാൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുമെന്നും ആയതിനാൽ ലൈസൻസ് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ വിഷയം . മേല്‍ പരാതി ജില്ലാ സമിതി ചര്‍ച്ച ചെയ്തു. 1.പരാതികാസ്പദമായ പൂതാടി ഗ്രാമ പഞ്ചായത്തിലെ ശ്രീമതി. സരിത ഒ റ്റി എന്നവരുടെ ഉടമസ്ഥതയിലുള്ള 12/517EF നമ്പർ കെട്ടിടത്തിന്റെ തരം പഞ്ചായത്തിലെ അസസ്സ്മെന്റ് റജിസ്റ്റര്‍ പ്രകാരം വാണിജ്യാവശ്യത്തിലാണ്. പ്രസ്തുത കെട്ടിടത്തില്‍ 2021-22 കാലയളവ് വരെ ഓയിൽ ആൻറ് ഫ്ലോർ മില്ലിനായി ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നു 2. പരാതിക്കാരിക്ക് 2021-22 കാലയളവിൽ ഭാവന ഓയിൽ ആൻറ് ഫ്ലോർ മിൽ എന്ന പേരിൽ ലൈസൻസ് അനുവദിച്ചെങ്കിലും 2022-23 ല്‍ സൈസന്‍സ് പുതുക്കുന്നതിന് അപേക്ഷിക്കുകയൊ ലൈസൻസ് പുതുക്കി നല്‍കുകയൊ ചെയ്തിരുന്നില്ല. ഈ സാഹചര്യത്തില്‍ നിലവില്‍ പരാതികാരിക്ക് ഗ്രാമ പഞ്ചായത്തില്‍ നിന്നും ലൈസൻസ് അനുവദിച്ചിട്ടില്ല. 3. 29-07-2021 തീയതിയിലെ സ.ഉ (കൈ) നം. 156/2021 തസ്വഭവ പ്രകാരം വസ്തു നികുതി അസ്സസ്മെന്റ് രജിസ്റ്റർ പ്രകാരം കെട്ടിടത്തിന്റെ ഒക്യുപെൻസി ഉറപ്പുവരുത്തിയിട്ടു മാത്രമേ ലൈസൻസ് അനുവദിക്കാവൂ എന്ന് നിർദ്ദേശിക്കുന്നുണ്ട്. ആയതിനാല്‍ മേൽ കെട്ടിടത്തിന്റെ തരം വ്യാവസായികാവശ്യത്തിനായി മാറ്റിയാല്‍ മാത്രമേ ലൈസന്‍സ് അനുവദിക്കാന്‍ സാധിക്കുകയുള്ളു മേൽ കാരണങ്ങളാൽ ആയിഷ, ചേനാട്ട് കുഴയിൽ ഹൗസ് എന്നവരുടെ അദാലത്തിലേക്ക് സമര്‍പ്പിച്ച മേൽ പരാതി നിരസിക്കുന്നതിന് നിര്‍ദേശിച്ച് സമിതിയില്‍ തീരുമാനിച്ചു വാണിജ്യാവശ്യത്തിനുള്ള കെട്ടിടത്തില്‍ 30 HP മോട്ടോര്‍ സ്ഥാപിച്ച് ( വ്യായസായിക വിഭാഗത്തില്‍ വരുന്ന) ഓയില്‍ ആന്റ് ഫ്ളോര്‍ മില്‍ പ്രവര്‍ത്തിക്കുന്നത് ചട്ടലംഘനമാണ്. ഗ്രാമ പഞ്ചായത്തില്‍ നിന്നും മുന്‍വര്‍ഷത്തില്‍ ഇപ്രകാരം ലൈസന്‍സ് അനുവദിച്ചതു സംബന്ധിച്ച് രേഖകള്‍ പരിശോധിച്ച്, വീഴ്ച വരുത്തിയവരില്‍ നിന്നും വിശദീകരണം തേടി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് തീരുമാനിച്ചു
Final Advice Verification made by Wayanad District
Updated by Sri.Jomon George, Assistant Director-II
At Meeting No. 12
Updated on 2024-02-08 15:29:58
.