LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kalariparambil House Vanyakad Mannam PO
Brief Description on Grievance:
Numbering - Building Permit
Receipt Number Received from Local Body:
Escalated made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 36
Updated on 2024-08-16 17:30:59
കെട്ടിടത്തിന് നമ്പർ അനുവദിക്കുന്നില്ലയെന്നതാണ് പരാതി.താഴത്തെ രണ്ട് നിലകള്‍ക്കും നമ്പർ ലഭിച്ചെന്നും 3-ാം നിലയില്‍ മാത്രമാണ് നമ്പർ ലഭിക്കാത്തതെന്നും പരാതിക്കാരന് അറിയിച്ചു. ശ്രീമതി.ബീന തോമസ്,മൂക്കഞ്ചേരി ,വളയന്‍ചിറങ്ങര എന്നയളുടെ പേരില്‍ 2429.65സ്ക്വ.മീ വിസ്തീർണ്ണത്തില്‍ നിർമ്മാണം നടത്തുന്നതിന് 10.10.1994 തീയതിയിലെ BA 225/94 -ാം നമ്പർ പ്രകാരം പെർമിറ്റ് അനുവദിച്ചിരുന്നുവെന്നും പ്രസ്തുത നിർമ്മാണത്തിന്റെ കംപ്ലീഷനാണ് TP 6861/18 പ്രകാരം 18.05.2018 ല്‍ സമർപ്പിച്ചിട്ടുള്ളതെന്നും പ്രസ്തുത പെർമിറ്റിന്റെ ബാക്ക് ഫയല്‍ ലഭ്യമായിട്ടില്ലയെന്നും അനുദിച്ച പ്ലാനിന്റെ കോപ്പിയാണ് ഹാജരാക്കിയിട്ടുള്ളതെന്നും ആയത് പ്രകാരം പഴയ ഡീറ്റെയ്ല്‍സ് പരിശോധിക്കാന്‍ സാധിച്ചിട്ടില്ലയെന്നും പരിശോധന നടത്തിയതില്‍ ശ്രദ്ധയില്‍ പെട്ട ന്യൂനതകള്‍ പരിഹരിച്ച് പ്ലാന്‍ സമർപ്പിക്കുന്നതിന് 29..01.2021 ന് നിർദ്ദേശം നല്‍കിയെങ്കിലും നാളിതുവരെ പരിഹരിച്ച് സമർപ്പിച്ചിട്ടില്ലയെന്നും സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. കെ.എം.ബി.ആർ 1999 പ്രകാരം 1994 ല്‍ അനുവദിച്ചിട്ടുള്ള കെട്ടിട നിർമ്മാണ പെർമിറ്റിന്റെ മൊത്ത കാലാവധിയായ 9 വർഷം 2003 ല്‍ അവസാനിച്ചിട്ടുള്ളതിനാല്‍ പെർമിറ്റ് കാലഹരണപ്പെട്ടിട്ടുള്ളതാണെന്നും ആയതിനാല്‍ കെ.എം,ബി.ആർ 2019 പ്രകാരം ക്രമവല്‍ക്കരണത്തിന് അപേക്ഷ സമർപ്പിച്ച് കെട്ടിടം ക്രമവല്‍ക്കരിച്ച് എടുക്കേണ്ടതാണെന്നും സെക്രട്ടറി അറിയിച്ചു. എന്നാല്‍ പ്രസ്തുത നിർമ്മാണത്തിന്റെ (ആദം പ്ലാസ) പരാതിയില്‍ പ്രതിപാദിക്കുന്നതൊഴികെയുള്ള എല്ലാ മുറികള്‍ക്കും കെട്ടിട നമ്പർ ഉള്ളതാണെന്ന് പരാതിക്കാരന് അറിയിച്ചു. ഈ 2 മുറികള്‍ മാത്രം കെട്ടിട നിർമ്മാണ ചട്ടങ്ങള്‍ പ്രകാരം ക്രമവല്ക്കരിച്ചെടുക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുള്ളതായി സമിതി വിലയിരുത്തി.പ്രത്യേക കേസായി പരിഗണിച്ച് സർക്കാർ ഉത്തരവ് ലഭ്യമാക്കിയാല്‍ മാത്രമേ പ്രശ്ന പരിഹാരമാവൂ എന്ന് സമിതി കണ്ടതിനാല്‍ മേല്‍ ഘടകത്തിലേക്ക് സമർപ്പിക്കുന്നു.