LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHEKKIVEETTIL, CHEKKIKULAM PO, KANNUR, KERALA 670592
Brief Description on Grievance:
The building to be constructed on the property belonging to Resurvey number No. 47 / 1084 in Kuttiattur Gram Panchayat, Maniyur Village, Kannur District, is based on the plan submitted with the application. Therefore, I humbly request that there be an order rejecting the allegation made on my behalf by accepting my reply and granting permission for construction.
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 16
Updated on 2023-11-27 11:59:28
സ്ഥലപരിശോധന നടത്തി തീരുമാനം എടുക്കുന്നതിനായി പരാതി അടുത്ത യോഗത്തിലേക്ക് മാറ്റി വെച്ചു
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 17
Updated on 2023-12-08 17:27:07
പ്രസ്തുത പ്ലോട്ടിൽ 25/11/2023 തീയ്യതിയിൽ സ്ഥല പരിശോധന നടത്തി. പരിശോധനയിൽ പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റൻറ് എഞ്ചിനീയർ, പരാതിക്കാരൻ എന്നിവർ ഹാജരായിരുന്നു. പ്ലോട്ടിൽ കെട്ടിടത്തിൻറെ നിർമ്മാണം ആരംഭിച്ചിട്ടില്ല. പ്ലോട്ടിലൂടെ GAIL പൈപ്പ് ലൈൻ കടന്നുപോകുന്നതായി ശ്രദ്ധയിൽ പെട്ടു. ഫയൽ പരിശോധിച്ചതിൽ, കുറ്റിയാട്ടൂർ ഗ്രാമ പഞ്ചായത്ത് സെക്രെട്ടറിയുടെ 17/10/2023 തീയ്യതിയിലെ 5245(3)/2023 നമ്പർ കത്ത് പ്രകാരം താഴെ പറയുന്ന ന്യൂനതകൾ സൂചിപ്പിച്ചിട്ടുണ്ട്. 1. സ്റ്റെയർ കേസ് റൂൾ 35(2) പാലിക്കുന്നില്ല. 2. ഫ്ലോർ ഏരിയ യിൽ mandatory car പാർക്കിംഗ് ഏരിയ മാത്രമാണ് ഒഴിവാക്കാവുന്നത്. ആയതിനാൽ ഫ്ലോർ ഏരിയ തെറ്റായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 3. Appendix L ഹാജരാക്കിയിട്ടില്ല. കമ്മിറ്റി ടി വിവരങ്ങൾ ചർച്ച ചെയ്തു. കേരള പഞ്ചായത്ത് ബിൽഡിംഗ് റൂൾ-2019 ചട്ടം 35(2) അഗ്നി രക്ഷാ ഗോവണികൾ സംബന്ധിച്ചാണ്. ആയതിൽ ഗ്രൗണ്ട് ലെവലിൽ നിന്നും രണ്ട് നിലകളിൽ അധികമുള്ള താമസ ഇതര കെട്ടിടങ്ങളിൽ എല്ലാ നിലകളും തമ്മിൽ ബന്ധിപ്പിച്ച നിലയിൽ അഗ്നി രക്ഷാ ഗോവണികൾ ആവശ്യമാണ്. ടി പ്ലോട്ട് രണ്ട് തട്ടുകൾ ആയിട്ടും, കെട്ടിടം മൂന്ന് നിലകൾ ആയിട്ടുമാണ് വിഭാവനം ചെയ്തിട്ടുള്ളത്. ആയതിൽ ഗ്രൗണ്ട് ഫ്ലോറിൽ നിന്നും ഒന്നാം നിലയിൽ നിന്നും അതതു ഭാഗത്തുള്ള ഗ്രൗണ്ട് ലെവലുകളിലേയ്ക്ക് നേരിട്ട് പ്രവേശനമുള്ളതാണ്. സമർപ്പിച്ച പ്ലാനുകൾ പ്രകാരം ടി കെട്ടിടത്തിൽ രേഖപ്പെടുത്തിയ അഗ്നി രക്ഷാ ഗോവണികൾ ഒന്നാം നിലയും രണ്ടാം നിലയും തമ്മിൽ ആണ് ബന്ധിപ്പിച്ചിട്ടുള്ളത്. ആയതു അപര്യാത്പ്തമാണെന്നും, അഗ്നി രക്ഷാ ഗോവണികൾ ഗ്രൗണ്ട് ഫ്ളോറുമായി ബന്ധിപ്പിക്കണമെന്നാണ് സെക്രട്ടറി അപേക്ഷകനെ അറിയിച്ചിട്ടുള്ളത്. എന്നാൽ ചട്ടം 35(1)(1) പ്രകാരം "Any building having more than one floor shall be provided with a staircase unless each such floor is independently accessible from ground" എന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത് . എന്നാൽ ഈ കെട്ടിടത്തിൽ, ഗ്രൗണ്ട് ഫ്ലോറിലേയ്ക്ക് ആ ഭാഗത്തുള്ള ഗ്രൗണ്ട് ലെവലിൽ നിന്നും നേരിട്ട് പ്രവേശന മാർഗം ഉള്ളതിനാൽ അവിടേയ്ക്ക് അഗ്നിരക്ഷാ ഗോവണികൾ ബന്ധിപ്പിക്കേണ്ടതില്ലെന്ന് കമ്മിറ്റി നിരീക്ഷിച്ചു. ന്യൂനത രണ്ടിൽ സൂചിപ്പിച്ച അപാകത പരിഹരിക്കുന്നതിനായി mandatory parking മാത്രം കാണിച്ചു, തൂണുകൾ തമ്മിലുള്ള അകലം രേഖപെടുത്തികൊണ്ട് പാർക്കിംഗ് പ്ലാനുകൾ സമർപ്പിക്കുവാൻ അപേക്ഷകനു നിർദേശം നൽകി. അപേക്ഷയോടൊപ്പം Appendix-L കൂടി അപേക്ഷകൻ ഹാജരാക്കേണ്ടതാണ്. ആയതിനാൽ മതിയായ അഗ്നി സുരക്ഷാ ഗോവണികൾ ഏർപ്പെടുത്തിയതിനാൽ നിലവിൽ സമർപ്പിച്ച പ്ലാനിൽ മേൽ സൂചിപ്പിച്ച തിരുത്തലുകൾ വരുത്തി സമർപ്പിക്കുന്നതിനു പരാതിക്കാരനും, ആയതു പ്രകാരം കെട്ടിടത്തിൻറെ പെർമിറ്റ് അനുവദിക്കുന്നതിന് സെക്രെട്ടറിയ്ക്കും നിർദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 18
Updated on 2024-10-09 11:52:27
verified