LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Santhi Bhavan,Avaneeswaram PO,Kamukumcherry,PIN-691508
Brief Description on Grievance:
ഞങ്ങള്‍ പുതുതായി വച്ച വീടിന് നമ്പര്‍ ലഭിക്കുവാനായി 01.09.2023 തീയതി തലവൂര്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കുകയും തുടര്‍ന്ന് ഓവര്‍സിയര്‍ സ്ഥല പരിശോധന നടത്തിയിട്ടുള്ളതും തുടര്‍ന്ന് 26.09.2023 തീയതിയില്‍ നമ്പര്‍.400291/BABC06/GPO/2023/5320(1) പ്രകാരം ഞങ്ങള്‍ക്ക് ലഭിച്ച മറുപടിയില്‍ കെട്ടിടത്തിന്റെ 3 മീറ്റര്‍ വീതിയുള്ള പഞ്ചായത്ത് റോഡിനോട് ചേര്‍ന്ന് ടി കെട്ടിടത്തിന്റെ വശം റൂള്‍ 23(2) പ്രകാരം ചട്ടലംഘനമാണെന്ന് കാണുന്നു എന്ന് മറുപടിയില്‍ കാണുന്നു.റൂള്‍ 23(2) എന്താണെന്ന് അറിയാത്തതിനാല്‍ ഞാന്‍ പഞ്ചായത്തില്‍ ചെന്ന് വിവരം തിരക്കിയപ്പോള്‍ വീടിന് പിറകുവശം ഭിത്തിയില്‍ നിന്നും മതിലിലേക്ക് 2 മീറ്റര്‍ വേണ്ടടത്ത് 1.70 മീറ്റര്‍ മാത്രമേ ഉഉഉൂ എന്നും 30 സെ.മി കുറവ് ആയതിനാലാണ് ചട്ടലംഘനം എന്ന് പറഞ്ഞിരിക്കുന്നത്.അദാലത്ത് മുഖേന ഞങ്ങള്‍ക്ക് വീട് നമ്പര്‍ ലഭിക്കുവാന്‍ വേണ്ട നടപടികള്‍ കൈകൊള്ളണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Receipt Number Received from Local Body:
Final Advice made by KLM5 Sub District
Updated by LALKUMAR J R, INTERNAL VIGILANCE OFFICER
At Meeting No. 14
Updated on 2023-11-22 23:04:43
സിറ്റിസണ്‍ അദാലത്ത് സമതി -05 ന്റെ 17/11/2023 തീയതിയില്‍ കൂടിയ യോഗ മിനിട്സ്. തലവുര് ഗ്രാമ പഞ്ചായത്തില്‍ കമുകുംചേരി,ആവണീശ്വരം,ശാന്തി ഭവനില്‍ ശ്രീ.നിഖില്‍ എം എസ്സ് & ശാന്തിമോള്‍ എന്നവര്‍ പുതിയതായി പണികഴിപ്പിച്ച വാസ ഗ്യഹത്തിനു കെട്ടിട നംമ്പര്‍ അനുവദിക്കുന്നതിനു വേണ്ടിയാണ് അദാലത്തില്‍ പരാതി നല്‍കിയിരുന്നത്. ടി പരാതി സംബന്ധിച്ച ഓണ്‍ലൈന്‍ ഹിയറിംഗ്17.11.2023 12 എഎം ന് നടന്നു. ടി ഹിയറിംഗില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ പ്രതിനിധീകരിച്ച് ഹെഡ്ക്ലാര്‍ക്ക്,എ ഇ യെ പ്രതിനിധീകരിച്ച് ഓവര്‍സിയര്‍,അദാലത്ത് സമതി കണ്‍വീനര്‍ ശ്രീ.ലാല്‍ കുമാര്‍ ജെ ആര്, അംഗങ്ങളായ ഡെപ്യൂട്ടിഠൗണ് പ്ലാനര്‍ ശ്രീമതി ബിജി ആര്, അസി.എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ ശ്രീമതി ഇന്ദു എസ് എസ് എന്നിവര്‍ ഹാജരായി. പരാതിക്ക് ആധാരമായ വിഷയങ്ങള്‍ സംബന്ധിച്ച ഫയല്‍ വിവരങ്ങള്‍ തലവൂര്‍ ഗ്രാമപഞ്ചായത്ത് ഹെഡ്ക്ളാര്ക്കും,ഓവര്‍സിയറും വിശദീകരിച്ചു. പരാതിക്കാര്‍ തന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ കെട്ടിട നിര്‍മ്മാണത്തിനായി ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിച്ച പ്ലാനില്‍ നിലവിലുള്ള റോഡില്‍ നിന്നും കെ.പി.ബി.ആര്. ചട്ട പകാരം 2 മീറ്റര്‍ അകലം കാണിച്ചാണ് പുതിയ നിര്‍മ്മാണത്തിന് അനുമതി വാങ്ങിയിരുന്നത് എന്നും, എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചപ്പോള്‍ റോഡില്‍ നിന്നും 1.70 മീറ്റര്‍ ദൂരപരിധി മാത്രം പാലിച്ചാണ് പുതിയകെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത് എന്നും, ആയത് റൂള്‍ 23(2) പ്രകാരം ചട്ടലംഘനമാണ് എന്നുമുള്ള അറിയിപ്പ് പരാതിക്കാര്‍ക്ക് നല്‍കിയിട്ടുണ്ട് എന്നും അറിയിച്ചു.രണ്ട് മീറ്റര്‍ വേണ്ടിടത്ത് 1.70 മീറ്റര്‍ മാത്രമേ ഉള്ളൂ എന്നും 30 സെ.മീ കുറവ് ഉള്ളതിനാലാണ് ചട്ടലംഘനം ഉണ്ടായത് എന്നും, ആയത് 23(2) പ്രകാരം ചട്ടലംഘനമായിതന്നെകണക്കാക്കാവുന്നതും പഞ്ചായത്തിന്റെ നടപടി ശരിയാണന്നും,ടി അപേക്ഷ നിരസിക്കാവുന്നതാണന്നും സമതി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.എങ്കില്‍ തന്നെയും, ടി വിഷയം സംബന്ധിച്ച് പ്രസ്തുത സ്ഥലം 20/11/2023 തീയതി നേരില്‍കാണുന്നതിനും, നിജസ്ഥിതി സ്ഥല ഉടമയുടെ സാന്നിധ്യത്തില്‍ ബോധ്യപ്പെടുന്നതിന് തീരുമാനിക്കുകയും ചെയ്തു. സിറ്റിസണ്‍ അദാലത്ത് സമതി കണ്‍വീനര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ഗ്രാമപഞ്ചായത്ത് അസ്സി.എഞ്ചിനിയര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രസ്തുത ദിവസം ടി സ്ഥലം സന്ദര്‍ശിച്ച്, ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നടപടി ശരിയാണന്ന് കമുകുംചേരി,ആവണീശ്വരം,ശാന്തി ഭവനില്‍ ശ്രീ.നിഖില്‍ എം എസ്സ് & ശാന്തിമോള്‍ എന്ന പരാതിക്കാരെ നേരിട്ട് ബോധ്യപ്പെത്തിക്കൊണ്ട് ടി അപേക്ഷ സിറ്റിസണ്‍ അദാലത്ത് സമതിയില്‍ നിരസിക്കുന്നു.
Attachment - Sub District Final Advice:
Final Advice Verification made by KLM5 Sub District
Updated by LALKUMAR J R, INTERNAL VIGILANCE OFFICER
At Meeting No. 15
Updated on 2023-11-28 15:16:48
അപാകത പരിഹരിക്കാത്തതുമൂലം, ചട്ടലംഘനം നിലനില്‍ക്കുന്ന ടി സാഹചര്യത്തില്‍ താങ്കളുടെ അപേക്ഷപരിഗണിക്കാന് നിര്‍വ്വാഹമില്ല എന്ന വിവരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അപേക്ഷകനെ അറിയിച്ചുകൊണ്ട് ടി ഫയലിന്മെല് തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നു.