LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Al Manar House Kuttur Kannur-670306
Brief Description on Grievance:
വ്യവസായ സ്ഥാപനത്തിന് ലൈസൻസ് അനുവദിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 15
Updated on 2023-11-25 16:58:11
duplication of shameem's application കണ്ണൂർ ജില്ലയിൽ എരമം കുറ്റൂർ ഗ്രാമപഞ്ചായത്തിൽ MS OIL AND FLOUR MILL എന്ന വ്യവസായ സ്ഥാപനം തുടങ്ങി അതിന്റെ താത്കാലിക ലൈസൻസ് കാലാവധി ഈ മാസം 6 കഴിഞ്ഞു. കണ്ണൂർ ജില്ലയിൽ എരമം കുറ്റൂർ പഞ്ചായത്ത് 3 വാർഡ് എന്റെ സ്ഥാപനം ഉള്ളത്.. പഞ്ചായത്ത് പറഞ്ഞ എല്ലാ രേഖകൾ അവിടെ സമർപ്പിച്ചിട്ടുണ്ട് ഇതുവരെലൈസൻസ് കിട്ടിയില്ല എന്നതാണ് പരാതി. പരാതിക്കാർ ഹാജരാക്കിയ രേഖകൾ പരിശോധിച്ചു. 2019 ലെ കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ ആക്ട് സെക്ഷൻ 5(3) പ്രകാരം സ്വയംസാക്ഷ്യപത്രത്തിന് 07-11-2020 ന് അനുവദിച്ചിട്ടുളള കൈപ്പറ്റ് സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാർ MS OIL AND FLOUR MILL എന്ന വ്യവസായ സ്ഥാപനം പ്രവർത്തിപ്പിച്ച് വരുന്നത്. പ്രസ്തുത സാക്ഷ്യപത്ര പ്രകാരമുളള പ്രവർത്തനകാലാവധി 06-11-23 ന് അവസാനിച്ചു. എന്നാൽ രേഖകൾ പ്രകാരം ഇക്കാലയളവിൽ പരാതിക്കാർ ലൈസൻസ് അനുവദിക്കുന്നതിന് പഞ്ചായത്തിൽ അപേക്ഷകളൊന്നും സമർപ്പിച്ചിട്ടില്ല. അഭ്യസ്തവിദ്യരും തൊഴിൽ രഹിതരുമായ പരാതിക്കാർ കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങൾ സുഗമമാക്കൽ ആക്ടിൽ ആകൃഷ്ടരായി സ്വയം സത്യവാങ്ങ് മൂലത്തിന്റെ അടിസ്ഥാനത്തിൽ ഉദ്ദേശം 10 ലക്ഷം രൂപ മുതൽ മുടക്കി ഒരു ജീവിതോപാധി കണ്ടെത്തുകയായിരുന്നു. എരമം കുറ്റൂർ ഗ്രാമപഞ്ചായത്തിലെ 3 / 552 c കെട്ടിടത്തിലാണ് സംരഭം തുടങ്ങിയിട്ടുള്ളത്. പ്രസ്തുത കെട്ടിടം കുത്തൂർ തമ്പാൻ ,പട്ട്വൻമാർ വീട്ടിൽ പുഷ്പലത എന്നിവരുടെ ഉടമസ്ഥതയിലുള്ള കച്ചവട കൈവശ ഗണത്തിൽ പെട്ട വരി കെട്ടിടങ്ങളുടെ മധ്യഭാഗത്തുള്ള മുറിയാണ്. സ്വാഭാവികമായും ഈ മുറിക്ക് വ്യവസായ ലൈസൻസ് അനുവദിക്കുന്നതിനാവശ്യമായ മാനദണ്ഡങ്ങൾ ഇല്ലാത്തതാണ്. മേൽ കെട്ടിടം ഉടമകൾ പ്രസ്തുത വരിക്കെട്ടിടത്തിലെ മേൽപരാമർശിച്ച മുറി വ്യവസായ കൈവശ ഗണത്തിലേക്ക് മാറ്റുന്നതിന് 18/09/2020ന് ഗ്രാമപഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പ്രസ്തുത അപേക്ഷയിൽ5 അപാകതകൾ പരിഹരിച്ച് പുന: സമർപ്പിക്കുന്നതിന് കെട്ടിട ഉടമകൾക്ക്പഞ്ചായത്ത് അറിയിപ്പ് നൽകിയിട്ടുണ്ട്. തുടർന്ന് 06/07 / 2023 തീയ്യതി യിൽ അപാകത പരിഹരിച്ചതായി കെട്ടിടഉടമ അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ മേൽ അപാകതകളിൽ ഒരെണ്ണം മാത്രമാണ് പരിഹരിച്ചിട്ടുള്ളതെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മേൽ അപാകതകൾ കൂടി പരിഹരിക്കേണ്ടതാണെന്ന് അപേക്ഷ കനെ ഗ്രാമപഞ്ചായത്ത്അറിയിച്ചിട്ടുണ്ട് അദാലത്തിന്റെ പരിശോധനയിൽ ഈ സംരഭം പ്രവർത്തിക്കുന്നത് വാണിജ്യാവശ്യത്തിനുള്ള വാടക കെട്ടിടത്തിലാണ്. പ്രസ്തുത കോൺക്രീറ്റ് കെട്ടിടത്തിന്റെ ഘടനയിൽ മാറ്റം വരുത്തുക വഴി മാത്രമേ മേൽ അപാകതകളിൽ ചിലത് പരിഹരിക്കാനാവൂ. കെട്ടിട ഉടമ അപ്രകാരമുള്ള മാറ്റങ്ങൾ വരുത്തി വ്യവസായ ഗണത്തിലേക്ക് അംഗീകാരം ലഭ്യമാക്കിയാൽ മാത്രമേ സംരഭത്തിന് ലൈസൻസ് ലഭിക്കുന്ന വിഷയം പരിഹരിക്കാനാവൂ. തീരുമാനം മേൽ വിഷയത്തിൽ ഗ്രാമ പഞ്ചായത്തിന്റെ നടപടികളിൽ വീഴ്ച കാണുന്നില്ല. ആകയാൽ അപാകതകൾ പരിഹരിച്ച് പുന: സമർപ്പിക്കുന്ന മുറക്ക് നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിച്ചു
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 16
Updated on 2023-12-06 16:04:26
duplication