LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ഒതയോത്ത്, പുനി പുത്തൂര്‍,കുരിക്കിലാട് പി ഒ
Brief Description on Grievance:
വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 15
Updated on 2023-11-28 11:18:48
ശ്രീ. സുകുമാരൻ 16 09 2023 തീയതി തന്റെ ഗൃഹത്തിൽ വെച്ച് നടന്ന തന്റെ മകൻ വൈശാഖിന്റെ വിവാഹ രജിസ്ട്രേഷൻ മെമ്മോറാണ്ടം സെക്രട്ടറി നിരസിച്ചു എന്ന് കാണിച്ച് ചോറോട് പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നൽകിയ പരാതി അദാലത്ത് സമിതി പരിശോധിച്ചു. പരാതിക്കാരൻ ആയ ശ്രീ. സുകുമാരൻ, രജിസ്ട്രേഷൻ അപേക്ഷയിലെ വധുവായ ശ്രീമതി. അശ്വതി എന്നിവരെ സമിതി നേരിൽ കേട്ടു. 03 09 2023 ന് വിവാഹം ഉറപ്പിക്കൽ ചടങ്ങ് നടന്നു എന്നും ആയതിനുശേഷം വരൻ അടുത്ത അവധിക്ക് നാട്ടിൽ വരുമ്പോൾ വിവാഹം നടത്താമെന്ന് ഇരു വീട്ടുകാരും ധാരണയായതാണെന്നും എന്നാൽ വിവാഹശേഷം ഭാര്യയെ ജോലി സ്ഥലമായ യൂറോപ്യൻ രാജ്യത്തേക്ക് കൊണ്ടുപോകാൻ പെട്ടെന്ന് തന്നെ വിവാഹം സർട്ടിഫിക്കറ്റ് ആവശ്യമായി വന്നതിനാൽ വളരെ ചെറിയ എന്നാൽ മതാചാരപ്രകാരമുള്ള ചടങ്ങിലൂടെ 16 09 23 തീയതി വരന്റെ ഗൃഹമായ ചോറോട് ഗ്രാമപഞ്ചായത്തിലെ പരാതിക്കാരന്റെ വീട്ടിൽ വെച്ച് ഇരു വീട്ടുകാരും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുത്ത് കൊണ്ട് വിവാഹം നടത്തി എന്നും, ആയതിന്റെ തെളിവായി വിവാഹ രജിസ്ട്രേഷൻ ചട്ടപ്രകാരം ഉള്ള രണ്ടാം നമ്പർ ഫോറത്തിൽ ചോറോട് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. നാരായണൻ സി എന്നവര്‍ നൽകിയ സാക്ഷ്യപത്രം ഉൾപ്പെടെ മെമ്മോറാണ്ടത്തോടൊപ്പം ഉൾപ്പെടുത്തി നൽകിയിട്ടും സെക്രട്ടറി ഈ വിവാഹം നടന്നതായി അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ല എന്ന കാരണം പറഞ്ഞു വിവാഹ രജിസ്ട്രേഷൻ നിരസിച്ചു എന്നും, സാക്ഷ്യപത്രം നൽകിയ മെമ്പർ ശ്രീ. നാരായണൻ സാക്ഷ്യപത്രം പിൻവലിച്ചുകൊണ്ട് കത്ത് നൽകിയത് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും ശ്രീ. സുകുമാരൻ, ശ്രീമതി. അശ്വതി എന്നിവർ സമിതി മുമ്പാകെ വിശദീകരിച്ചു. ചോറോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇതു സംബന്ധിച്ച് ലഭ്യമാക്കിയ വിശദീകരണവും സമിതി പരിശോധിച്ചു. 16.09.23ന് ചോറോട് ഗ്രാമപഞ്ചായത്ത് പരിധിയിൽ വെച്ചു വിവാഹം നടന്നു എന്ന് കാണിച്ചു 20 09 23 ല്‍ നൽകിയ അപേക്ഷ പ്രകാരം അന്വേഷണം നടത്തിയതിൽ ഇങ്ങനെയൊരു വിവാഹം നടന്നിട്ടില്ല എന്ന് ബോധ്യപ്പെട്ടതിനാലും വിവാഹം നടന്നതിന് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും കക്ഷികൾ യാതൊരു രേഖയും ഹാജരാക്കാത്തതിനാലും അപേക്ഷയോടൊപ്പം ഹാജരാക്കിയ ഫോറം രണ്ടിൽ ഉള്ള സാക്ഷ്യപത്രം താൻ തെറ്റിദ്ധരിപ്പിക്കപ്പെട്ട് നൽകിയതാണെന്നും ആയത് റദ്ദ് ചെയ്യണമെന്നും വാർഡ് മെമ്പർ രേഖാമൂലം ആവശ്യപ്പെട്ടതിനാലുമാണ് അപേക്ഷ നിരസിച്ചുകൊണ്ട് 31 10 2023 അപേക്ഷകന് അറിയിപ്പ് നൽകിയതെന്നുമാണ് ചോറോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം. 2008ലെ കേരള വിവാഹങ്ങള്‍ രജിസ്റ്റർ ചെയ്യൽ(പൊതു) ചട്ടങ്ങളിലെ പ്രസക്തമായ ചട്ടങ്ങളുടെ വെളിച്ചത്തിൽ അദാലത്ത് സമിതി വിഷയം വിശദമായി പരിശോധിച്ചു. 2008ലെ THE KERALA REGISTRATION OF MARRIAGES(Common)ചട്ടങ്ങളിലെ ചട്ടം 7 പ്രകാരം തദ്ദേശ രജിസ്ട്രാറുടെ അധികാര പരിധിക്കുളളില്‍ വെച്ചുനടന്നതും ഏതെങ്കിലും മതാചാരപ്രകാരമോ ഏതെങ്കിലും സ്റ്റാറ്റ്യൂട്ടറി നിയമപ്രകാരം നടന്നതുമായ വിവാഹങ്ങൾ രജിസ്റ്റർ ചെയ്തു നൽകേണ്ടതാണ്. ചട്ടം 9(3) പ്രകാരം മതാചാര പ്രകാരം നടന്ന വിവാഹങ്ങളുടെ കാര്യത്തില്‍ ബന്ധപ്പെട്ട മതാധികാര സ്ഥാപനം നല്കിയ സാക്ഷ്യപത്രം ആണ് വിവാഹം നടന്നതിനായുളള രേഖയായി മെമ്മോറാണ്ടത്തോടൊപ്പം ഹാജരാക്കേണ്ടത്. ചട്ടം 9(4) പ്രകാരം 45 ദിവസങ്ങൾക്ക് ശേഷമാണ് വിവാഹ രജിസ്ട്രേഷൻ മെമ്മോറാണ്ടം സമർപ്പിക്കുന്നതെങ്കിൽ ആയതിന് പിഴ ഒടുക്കേണ്ടതും കൂടാതെ രണ്ടാം നമ്പർ ഫോറത്തിൽ ഗസറ്റഡ് ഓഫീസർ/ എം പി/ എം എൽ എ/ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ജനപ്രതിനിധി എന്നിവരിലാരെങ്കിലും നിന്നും ലഭിച്ച സാക്ഷ്യപത്രമോ രജിസ്ട്രാർക്ക് ബോധ്യപ്പെടുന്ന മറ്റ് രേഖകളോ ഹാജരാക്കേണ്ടതുമാണ്. ചട്ടം 11(2) പ്രകാരം വിവാഹ രജിസ്ട്രേഷനുമായുള്ള മെമ്മോറാണ്ടം സമർപ്പിച്ചത് ശരിയായ ഫോറത്തിലോ ആവശ്യമായ ഫീസ് സഹിതമോ അല്ലെങ്കിൽ തദ്ദേശ രജിസ്ട്രാർക്ക് എഴുതി രേഖപ്പെടുത്തിയ കാരണങ്ങളാൽ രജിസ്ട്രേഷൻ നിരസിക്കാവുന്നതും, അപ്രകാരം നിരസിച്ച തീയതി മുതൽ 30 ദിവസ കാലയളവിനുള്ളിൽ ബന്ധപ്പെട്ട കക്ഷികളെ അറിയിക്കേണ്ടതുമാണ്. ചട്ടം 16 പ്രകാരം രജിസ്ട്രേഷൻ അപേക്ഷയിൽ തദ്ദേശ രജിസ്ട്രാറുടെ തീരുമാനം ലഭിച്ചുകഴിഞ്ഞ് മൂന്നുമാസത്തിനുള്ളിൽ മേൽ തീരുമാനത്തിനെതിരെ ബന്ധപ്പെട്ട രജിസ്ട്രാർ ജനറലിന് അപ്പീൽ നൽകാവുന്നതും അദ്ദേഹം അപ്പീൽ പരിഗണിക്കേണ്ടതും ബന്ധപ്പെട്ട കക്ഷികളെ കേട്ടതിനു ശേഷം തദ്ദേശ രജിസ്ട്രാറുടെ ഉത്തരവ് സ്ഥിതീകരിച്ചുകൊണ്ട് അല്ലെങ്കിൽ അപ്പീൽ അനുവദിച്ചു കൊണ്ടോ 60 ദിവസക്കാലയളവിനുള്ളിൽ തീർപ്പാക്കേണ്ടതുമാണ്. മേല്‍ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ ചോറോട് ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളിൽ വെച്ച് ആണ് പ്രസ്തുത വിവാഹം നടന്നത് എന്നതിന് ഏക തെളിവായി രജിസ്ട്രാര്‍ മുമ്പാകെ സമർപ്പിക്കപ്പെട്ട രേഖ പഞ്ചായത്ത് അംഗത്തിന്റെ രണ്ടാം നമ്പർ ഫോറത്തിലുള്ള സാക്ഷ്യപത്രം ആയിരുന്നു എന്നും, എന്നാൽ ടി സാക്ഷ്യപത്രം നൽകിയ പഞ്ചായത്തംഗം തന്നെ 27.10.2013 തീയതി താൻ തെറ്റിദ്ധരിപ്പിക്കപ്പെട്ടതിനാലാണ് ഇത്തരത്തിൽ സാക്ഷ്യപത്രം അനുവദിക്കാൻ ഇടയായി ആയത് റദ്ദ് ചെയ്യണമെന്നും കാണിച്ച് രജിസ്ട്രാര്‍ക്ക് കത്ത് നൽകിയതിനാൽ ഫലത്തിൽ വിവാഹം നടന്നതിന് യാതൊരു രേഖകളും രജിസ്ട്രാർക്ക് മുൻപാകെ ഹാജരാക്കപ്പെട്ടതായി കണക്കാക്കാൻ കഴിയില്ല എന്ന് സമിതി വിലയിരുത്തുന്നു. മാത്രവുമല്ല മതിയായ രേഖകൾ ഹാജരാക്കണം എന്ന് കാണിച്ച് രജിസ്ട്രാര്‍ നൽകിയ കത്തിന് യാതൊരു മറുപടിയോ രേഖകളോ കക്ഷികൾ രജിസ്ട്രാര്‍ മുമ്പാകെ സമർപ്പിച്ചതായി കാണുന്നില്ല. ഈ സാഹചര്യത്തിൽ തദ്ദേശ രജിസ്ട്രാറുടെ രജിസ്ട്രേഷൻ നിരസിച്ചു കൊണ്ടുള്ള തീരുമാനത്തിൽ നിയമപരമായി തെറ്റ് സംഭവിച്ചു എന്ന് പറയാൻ കഴിയില്ല. എന്നാൽ ഹിയറിങ് സമയത്ത് വരന്റെ പിതാവും വധുവും നൽകിയ വിശദീകരണങ്ങൾ ശരിയാണെങ്കിൽ അപേക്ഷകർക്ക് ന്യായമായ പരിഹാരം ഇക്കാര്യത്തിൽ കിട്ടേണ്ടതുമാണ്. ഈ സാഹചര്യത്തിൽ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു)ചട്ടങ്ങൾ, 2008ലെ ചട്ടം 16 പ്രകാരം അപ്പീല്‍ അധികാരിയായ രജിസ്ട്രാര്‍ ജനറൽ മുമ്പാകെ (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ/ ഡെപ്യൂട്ടി ഡയരക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, സിവിൽ സ്റ്റേഷൻ, പിഒ കോഴിക്കോട്) ആവശ്യമായ രേഖകള്‍ സഹിതം അപ്പീല്‍ സമർപ്പിക്കാവുന്നതാണെന്ന് അപേക്ഷകന് നിർദ്ദേശം നൽകി കൊണ്ട് പരാതി തീർപ്പാക്കി തീരുമാനിച്ചു. ചോറോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അദാലത്തിലെ മേൽ തീരുമാനത്തിന്റെ പകർപ്പും അപ്പീൽ നൽകാനുള്ള നിർദ്ദേശവും പരാതിക്കാരനായ ശ്രീ. സുകുമാരൻ എന്ന ആൾക്ക് രജിസ്റ്റേഡ് തപാലില്‍ അയച്ചു നൽകേണ്ടതും ആയതിന്റെ ഒരു പകർപ്പ് ivo3kkdlsgd@gmail.com എന്ന മെയിലിൽ അടുത്ത അദാലത്ത് സമിതി യോഗത്തിന് മുമ്പായി ലഭ്യമാക്കേണ്ടതുമാണ്.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 16
Updated on 2023-12-28 11:10:41
instrutions complied.