LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പറയിടത്ത് വീട് , ചങ്ങന്കുളങര, വവ്വാക്കാവ്.പി.ഓ
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭിക്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KLM1 Sub District
Updated by ശ്രീ.സുശീന്ദ്രൻ.കെ, Internal Vigilance Officer
At Meeting No. 15
Updated on 2024-01-15 23:54:58
വിശദമായ അന്വേഷണ റിപ്പോർട്ടിന് വിധേയമായി അടുത്ത യോഗത്തിൽ പരിഗണിക്കുന്നതിന് തീരുമാനിച്ചു
Final Advice made by KLM1 Sub District
Updated by ശ്രീ.സുശീന്ദ്രൻ.കെ, Internal Vigilance Officer
At Meeting No. 16
Updated on 2024-03-30 12:06:35
ശ്രീ.അശോകന്റെയും ഭാര്യ സുധർമ്മയുടെയും പേരിൽ ചങ്ങൻകുളങ്ങര ജംഗ്ഷന് തെക്കുവശം റീ.സർവ്വേ 219/6 ൽ പെട്ട 20.05 ആർസ് വസ്തുവിൽ മുമ്പ് ഉണ്ടായിരുന്ന കെട്ടിടം നിന്നിരുന്ന കുറച്ചു സ്ഥലം ഹൈവേ വികസനത്തിന്റെ ഭാഗമായി സർക്കാർ ഏറ്റെടുക്കുകയും കെട്ടിടഭാഗം പൊളിച്ചു നീക്കേണ്ട അവസ്ഥയിൽ ബാക്കിയുള്ള കെട്ടിടഭാഗം ഉപയോഗയോഗ്യമല്ലാതാവുന്നതിനാൽ, 23 വർഷമായി ഓച്ചിറ പഞ്ചായത്തിന് കെട്ടിടനികുതി നൽകിയിരുന്ന ഇരുനിലകെട്ടിടം സ്ഥിതി ചെയ്തിരുന്ന ബാക്കിസ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുവേണ്ട പെർമിറ്റിനു വേണ്ടി അപേക്ഷ സമർപ്പിച്ചപ്പോൾ റവന്യൂരേഖകളിൽ തെറ്റായി നിലം എന്ന് രേഖപ്പെടുത്തി യിരുന്നതിനാൽ അനുമതി ലഭിക്കാത്തതിനെ തുടർന്ന് ബഹു.കേരളാ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്ജിയിന്മേല് 04/10/2017 ലെ WP(C) 31517/17 (L) നമ്പർ വിധിന്യായമുണ്ടാവുകയും. അതുപ്രകാരം അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ ബഹു.കൊല്ലം റവന്യൂ ഡിവിഷണൽ ഓഫീസറുടെ 12.02.2018- ലെ KDis/19709/2018/K ലെ ഉത്തരവ് പ്രകാരം മേൽപറഞ്ഞ സ്ഥലം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിലും കൊല്ലം സബ്ബ്കളക്ടറുടെ 12/02/2019 ലെ LDis-24217/18/K സ്പഷ്ടീകരണ കത്തിന്റെ അടിസ്ഥാനത്തിലും 09/04/2019 ലെ OP2/3668/2017-ാം നമ്പരായി 297.72 സ്വകയർ മീറ്റർ വിസ്തീർണ്ണമുള്ള കെട്ടിടം നിർമ്മിക്കുന്നതിന് ഓച്ചിറ ഗ്രാമ പഞ്ചായത്ത് പെർമിറ്റ് നൽകുകയുണ്ടായി. എന്നാൽ കോവിഡ് രോഗ വ്യാപനത്തെ തുടർന്ന് ഉടൻ കെട്ടിടനിർമ്മാണം തുടങ്ങാൻ സാധിച്ചില്ല. കോവിഡ് നിയന്ത്രണം പിൻവലിച്ച ശേഷം 2022 ൽ കെട്ടിടംപണി ആരംഭിച്ചപ്പോൾ പ്ലാനിൽ ചില വ്യതിയാനങ്ങൾ വരുത്തണ്ടതായി വരുകയും ആ വിവരം പഞ്ചായത്ത് സെക്രട്ടറിയെ ബോദ്ധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ പുതിയ അപേക്ഷ സമർപ്പിക്കാൻ നിർദ്ദേശിക്കുകയും അപ്രകാരം അപേക്ഷ സമർപ്പിച്ചപ്പോൾ വീണ്ടും പഴയ വാദങ്ങൾ പറഞ്ഞ് കെട്ടിട നിർമ്മാണത്തിന് അനുമതി നൽകാത്തതിനാൽ വീണ്ടും ബഹു.ഹൈക്കോടതിയെ സമീപിച്ച് 20/02/2022 ലെ WP(C) No.420850f 2022 അനുകൂലവിധിനേടുകയും, ആയതിന്റെ അടിസ്ഥാനത്തിൽ കെട്ടിടംപണി തുടരുകയും ഏകദേശം 80 ശതമാനത്തോളം പണിപൂർത്തീകരിക്കുകയും ചെയ്തു. എന്നാൽ അന്നത്തെ പഞ്ചായത്ത് സെക്രട്ടറി മേൽപറഞ്ഞ വിധിന്യായത്തിനെതിരെ ബഹു.ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തിട്ടുളളതായി പിന്നീട് അറിയാൻ കഴിഞ്ഞു. 25 വർഷത്തോളം പ്രവാസ ജീവിതം നയിച്ച് 1996ൽ സമ്പാദിച്ച ഭൂമിയിൽ ഉണ്ടായിരുന്ന കെട്ടിടം നഷ്ടപ്പെട്ടപ്പോൾ വാടകയിനത്തിലും ഞാൻ സ്വന്തമായി നടത്തിയിരുന്ന ബിസിനസ്സിൽ നിന്നും കിട്ടിയിരുന്ന വരുമാനം നഷ്ടപ്പെടുകയും, ഹൈവേ അക്വിസിഷന്‍ ലഭിച്ച നഷ്ടപരിഹാരം പുതിയകെട്ടിടത്തിന്റെ നിർമ്മാണാവശ്യങ്ങൾക്ക് വിനിയോഗിക്കുകയും ചെയ്തതിനാൽ 70 വയസ്സുള്ള എന്റെയും കുടുംബത്തിന്റേയും ജീവിതമാർഗ്ഗം ഇപ്പോൾ വഴിമുട്ടിയിരിക്കുകയാണ്. ഇത്തരുണത്തിൽ എനിക്കും കുടുംബത്തിനും ജീവിതമാർഗ്ഗവും അനേകം പേർക്ക് തൊഴിൽ ലഭിക്കുകയും ചെയ്യുന്ന സംരംഭങ്ങൾ തുടങ്ങാൻ കഴിയുകയും അതുവഴി പഞ്ചായത്തിന്റെ വരുമാന വർദ്ധനവിന് സഹായകരവുമാകുന്ന ഈ കെട്ടിടത്തിന് നിയമപരമായ അനുമതി ലഭ്യമാക്കി തരുവാനുള്ള ഉത്തരവ് ബന്ധപ്പെട്ട പഞ്ചായത്ത് അധികാരികൾക്ക് നൽകണമെന്നതാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രസ്തുത അപേക്ഷ സംബന്ധിച്ച് അപേക്ഷകനെ 05/03/2024 തീയതിയില്‍ നേരില്‍ കേട്ടിട്ടുള്ളതാണ്. എല്ലാ ഉത്തരവുകളും തനിയ്ക്ക് അനുകൂലമായി ലഭിച്ചെങ്കിലും ഗ്രാമപഞ്ചായത്തില്‍ നിന്നും പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടില്ലായെന്ന് മൊഴി നല്കിയിട്ടുള്ളതാണ്. അന്നേ ദിവസം തന്നെ ഓച്ചിറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ നേരില്‍ കേട്ടതില്‍ നിന്നും ബഹു.ഹൈക്കോടതിയുടെ 20/02/2023 ലെ WP ( C ) 42085/2022 നമ്പര്‍ ഉത്തരവ്, 21/03/2023 ലെ WA NO 621 OF 2023 നമ്പര്‍ ഉത്തരവ് പ്രകാരം ബഹു. ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുള്ളതായി അറിയിച്ചിട്ടുള്ളതാണ്.
Final Advice Verification made by KLM1 Sub District
Updated by ശ്രീ.സുശീന്ദ്രൻ.കെ, Internal Vigilance Officer
At Meeting No. 17
Updated on 2024-03-30 12:12:05
റിപ്പോര്‍ട്ട് അംഗീകരിച്ചു