LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
POONJARANKUDIYIL HOUSE, PULPALLY POST, PULPALLY, WAYANAD, KERALA
Brief Description on Grievance:
ഞാൻ പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൽ 03/02/2022-ാം തീയതി 401010/BPL103/GPO/2022/793 നമ്പർ പ്രകാരം ഒരു അഗ്രോ പ്രോസസ്സിംഗ് യൂണിറ്റ് നടത്തുന്നതിനായി ബിൽഡിംഗ് പെർമിറ്റിന് അപേക്ഷിച്ചിരുന്നു. എന്നാൽ ഇതുവരെ കിട്ടിയിട്ടില്ല. ഭൂമിയുടെ നിയമപ്രശ്നങ്ങൾ കാരണമാണ് എന്നാണ് മറുപടി കിട്ടിയത്. എന്നാൽ ജില്ലാ കളക്ടറുടെ ഉത്തരവ് I/ 206250/2023 പ്രകാരം അനുമതി നല്‍കാനാവുന്നതാണ് എന്നാണ് ഞാൻ മനസിലാക്കിയത്. ദയവായി എൻ്റെ അപേക്ഷ പരിഗണിച്ചു തീർപ്പുണ്ടാക്കി തരണമെന്ന് അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Final Advice made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 12
Updated on 2023-11-20 20:02:17
അദാലത്ത് അംഗങ്ങളായ അസി. എക്സി എഞ്ചിനിയർ, ഡെ ടൌണ്‍ പ്ലാനർ എന്നിവരടക്കം ഓണ്‍ ലൈന്‍ 3.30 ന് യോഗം ചേർന്നു. 1960 ലെ കേരള ലാൻ്റ് അസൈൻമെന്റ് ആക്റ്റ് പ്രകാരം പ്രത്യേക ആവശ്യത്തിന് പതിച്ച് നൽകിയതാണോ എന്ന് റവന്യൂ അധികാരികൾ അനുവദിക്കുന്ന പൊസഷൻ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തണം എന്ന തദ്ദേശ സ്വയം ഭരണ (ആർ ഡി) വകുപ്പിന്റെ 22/02/2021 ലെ GO(Ms) 61/2020/LSGD സർക്കാർ ഉത്തരവില്‍ നിർദ്ദേശമുണ്ട്. നടവയൽ വില്ലേജ് ഓഫീസറുടെ 10/11/2021 ലെ 1061/2021 നമ്പർ കൈവശാവകാശ സർട്ടിഫിക്കറ്റിൽ 'മേൽ ഭൂമി കൃഷി ആവശ്യത്തിനായി പതിച്ചു നൽകിയതാണെന്ന് കാണുന്നു' എന്ന് രേഖപ്പെടുത്തി കാണുന്നു. ആയതിനാൽ മേൽ സൂചിത സർക്കാർ ഉത്തരവിലെ വ്യവസ്ഥയുടെ വെളിച്ചത്തിൽ ശ്രീ അശോകൻ, പൂഞ്ഞാറൻകുടിയിൽ എന്നവരുടെ കെട്ടിട നിർമ്മാണ അനുമതി അപേക്ഷ നിരസിച്ച് 16/02/2022 ലെ 401010/BPLI03/GP0/2022/793(2) കത്ത് പ്രകാരം അറിയിച്ച പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിയിൽ ഇടപെടാൻ ന്യായം കാണുന്നില്ല. പരാതി തീർപ്പാക്കുന്നു. ജില്ലാ പെർമനന്റ് അദാലത്തില്‍ ഓണ്‍ലൈന്‍ അപ്പീല്‍ സമർപ്പിക്കാവുന്നതാണ്.
Final Advice Verification made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No. 13
Updated on 2023-11-28 16:16:33