LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
01/521A(UA) Sheela Nivas, Aiswarya Nagar, Kothakulam, Kaitharam P.O, North Paravur,683519
Brief Description on Grievance:
40 വർഷം അന്യ നാട്ടിൽ ജീവിതം മതിയാക്കി റിട്ടയേർമെന്റ് ജീവിതം സ്വന്തം നാട്ടിൽ വേണമെന്നുള്ള ആഗ്രഹം കൊണ്ട് ജോലി ചെയ്തു മിച്ചം ഉള്ള തുകയും ബാങ്ക് ലോണും എടുത്തു സ്വന്തം ആയി പണി കഴിച്ച വീടിന്റെ U. A. നമ്പർ മാറ്റി കിട്ടാൻ 4 വർഷം പഞ്ചായത്തിൽ കയറി ഇറങ്ങി യിട്ടുണ്ട്. കാരണം പറയുന്നത് ഒരു സൈഡിൽ മാതലിനും വീടിനിമായി 6 അടി നീളത്തിൽ അതിർ മതിലിന്റെ വളവു കാരണം 35 cm. വീതി (1.15 cn. ഉണ്ട് )കുറവ്. ഈ വളവ് നേരെയാക്കി കഴിഞ്ഞ മാസം പഞ്ചയാത്തിൽ പുതിയ അപേക്ഷ സമർപ്പിച്ചിരുന്നു. ഒരുമാസം കഴിഞ്ഞു അന്യോഷിച്ചപ്പോൾ വീട്ടിൽ വന്നു നോക്കിയ ശേഷം അറിയിക്കാം എന്ന് പറഞ്ഞു.ബാക്കി എല്ലാ സൈഡിലും ആവിശ്യത്തിൽ കൂടുതൽ വീതി ഉണ്ട്. ഇതു വരെ ഒരു അറിയിപ്പും ഉണ്ടായില്ല.അതു കൊണ്ട് എന്റെ പരാതി സ്വീകരിച്ച് വിശദകരണത്തിന് ഒരു മിനുട്ട് സമയം അനുവദിക്കണം എന്നു അഭ്യർത്ഥിക്കുന്നു. GOPAN PILLAI.
Receipt Number Received from Local Body:
Interim Advice made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 14
Updated on 2023-11-15 09:25:14
പരാതിക്കാരനും, കൊട്ടുവള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ പ്രതിനിധീകരിച്ച് സെക്ഷന്‍ ക്ലാര്‍ക്ക് ദീപ്തിയും ഒവെര്സിയറും ഓണ്‍ലൈനില്‍ ഹാജരായി. പുതിയ അപേക്ഷപ്രകാരം അടിയന്തിരമായി സ്ഥലപരിശോധന നടത്തി വിവരം അറിയിക്കാമെന്ന് ഓവറ്സിയറും സെക്രട്ടറിയുടെ പ്രതിനിധിയും അറിയിച്ചു. സ്ഥല പരിശോധന നടത്തുന്നത് പരാതിക്കാരന്റെ സാന്നിധ്യത്തില്‍ ആയിരിക്കണമെന്നും ഒരാഴ്ചക്കകം വിവരം റിപ്പോര്‍ട്ട് ചെയ്യണമെന്നും സമിതി ,സെക്രട്ടറിക്ക് നിര്‍ദേശം നല്കി. പരാതി അടുത്ത ഹിയറിങ്ങില്‍ പരിഗണിക്കുന്നതിന് തീരുമാനിച്ചു.
Final Advice made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 15
Updated on 2023-11-23 15:08:52
മുന്‍ അദാലത്ത് യോഗത്തിലെ നിര്‍ദേശ പ്രകാരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഓവര്‍സീയറും കൂടി സ്ഥല പരിശോധന നടത്തി. നടവഴിയുടെ അവകാശമുള്ള മറ്റ് 2 കക്ഷികളുടെയും സമ്മതപത്രം ഹാജരാക്കാമെന്ന് ഹര്ജിക്കാരന് അറിയിച്ചെങ്കിലും , പടിഞ്ഞാറെ അതിര് കൃത്യമായി റവന്യൂ വകുപ്പ് മുഖേന നിര്‍ണ്ണയിച്ചു തന്നാല്‍ മാത്രമേ കെട്ടിടത്തിലേക്കുള്ള നിയമാനുസൃത അകലം പാലിച്ചുവെന്ന് ഉറപ്പാക്കാന്‍ കഴിയുകയുള്ളുവെന്ന് സെക്രട്ടറി അറിയിച്ചതിനാല്‍ ആയത് അംഗീകരിച്ച് അപ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് നിര്‍ദേശം നല്കി പരാതിയിന്മേല് തുടര്‍നടപടി അവസാനിപ്പിക്കുന്നതിന് തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 16
Updated on 2023-12-04 11:59:08
Verified. Secretary has already complied with the advice given by the Adalath.