LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Beena Bhavan, Mannara, Koithoorkonam.P.O.
Brief Description on Grievance:
വിഷയം - കംപ്ലീഷൻ പ്ലാൻ അംഗീകാരവും കെട്ടിട നമ്പർ ലഭിക്കാത്തതും സംബന്ധിച്ച് സൂചന - 1 ഞാനും എന്റെ മകനും സംയുക്തമായി പോത്തൻകോട് ഗ്രാമ പഞ്ചായത്തിൽ സമർപ്പിച്ച 3/10/2023 ലെ 6280/2023 നമ്പർ അപേക്ഷ 2 ടി പഞ്ചായത്തിൽ നിന്നും എന്റെ പേരിൽ ലഭ്യമായ 18/06/2022 ലെ A3- BA (202799/2022 നമ്പർ പെർമിറ്റ് സർ, ഞങ്ങൾ സമർപ്പിച്ച സൂചന അപേക്ഷയിൽ താഴെ പറയുന്ന വസ്തുതകൾ കൂടി പരിഗണിച്ച് ഞങ്ങൾക്ക് കെട്ടിട നമ്പർ ലഭ്യമാക്കിന്നതിനുള്ള അനുഭാവപൂർവ്വവും നീതിയുക്തവുമായ നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു 1- സൂചന അപേക്ഷയിൻ മേലുള്ള പുരോഗതി പഞ്ചായത്ത് ഓഫീസിൽ നേരിട്ടത്തി അന്വേഷിച്ചപ്പോൾ KPBR 19(5) പ്രകാരം അംഗീകൃത പ്ലാനിൽ ഉൾപ്പെട്ട വസ്തു കൈമാറ്റം ചെയ്തിട്ടുള്ളതിനാൽ permit അസാധു ആയതിനാൽ ക്രമവൽക്കരണത്തിനി അപേക്ഷ സമർപ്പിക്കണമെന്നാണ് പറഞ്ഞത്. ആയത് സംബന്ധിച്ച അറിയിപ്പ് രേഖമൂലം ഇതുവരെയും ലഭിച്ചിട്ടില്ല. 2 പെർമിറ്റ് ലഭ്യമായതിനു ശേഷം പ്രസ്തുത പെർമിറ്റിൽ ഉൾപ്പെട്ട പ്ലോട്ടിൽ നിന്നും വിൽപ്പന / കൈമാറ്റം വഴി പെർമിറ്റ് അനുവദിച്ചിട്ടുള്ള പ്ലോട്ടിൽ കുറവ് ഉണ്ടാകുന്ന സാധാരണ സാഹചര്യത്തെ സംബന്ധിച്ചാണ് ടി ചട്ടം അതിന്റെ ശരിയായ അർത്ഥത്തിലും പ്രായോഗികമായും ഉദ്ദേശിക്കുന്നത് എന്നാണ് എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്. 3 ഇവിടെ permit വാങ്ങിയത് 38/13 സർവ്വേ നമ്പറിലുള്ള 22.97 ആർ വസ്തുവിനാണ്. ടി വസ്തുവിൽ നിന്നും ഈ നിർമ്മാണത്തിന്റെ ലോൺ ആവശ്യത്തിലേക്ക് 5.27 ആർ വസ്തു എന്റെ മകന്റെ പേരിലേക്ക് ധനനിശ്ചയാധാരം ചെയ്തു എങ്കിലും പെർമിറ്റ് ലഭ്യമായ ആകെ 22.97 ആർ വസ്തു വിന്റെ നിലവിലെ നിയമപരമായ കൈവശക്കാരായ ഞാനും മകനും സംയുക്തമായി 22.97 ആർ വസ്തുവിലെ proposed പ്ലോട്ടിൽ തന്നെയാണ് നിർമ്മാണം നടത്തിയിട്ടുള്ളതും സംയുക്തമായാണ് കംപ്ലീഷൻ പ്ലാനും അപേക്ഷയും നൽകിയിട്ടുള്ളതും എന്ന് കാണാം. സ്ഥല പരിശോധനയിൽ പ്രസ്തുത വസ്തുത ഓവർസിയർ, എഞ്ചിനീയർ എന്നിവരോട് വ്യക്തമാക്കിയിട്ടുള്ളതുമാണ്. 4- proposed പ്ലോട്ടിന്റെ കൈവശ അവകാശം മറ്റൊരു related വ്യക്തിക്ക് കൂടി ലഭിച്ചു എന്നുള്ളതല്ലാതെ പ്ലോട്ട് area കൂടുകയോ കുറയുകയോ ചെയ്തിട്ടില്ല എന്നും പ്ലോട്ടിന്റെ മുൻ സ്റ്റാറ്റസ്കോ കാര്യമാത്ര പ്രസക്തവും നിയമവിരുദ്ധവുമായ വ്യതിയാനങ്ങൾ ഉണ്ടായിട്ടില്ല എന്നും കാണാം. 5- ഈ സാഹചര്യത്തിൽ 19(5) ചട്ടപ്രകാരം പെർമിറ്റ് അസാധുവാണ് എന്നുള്ള നിരീക്ഷണം വസ്തുതാവിരുദ്ധവും നീതിനിഷേധവുമാണ് എന്നും കേവലം സാങ്കേതികത്വം മാത്രം പറഞ്ഞ് ഞങ്ങളെ ബുദ്ധിമുട്ടിക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂ എന്നും. റെഗുലേറിസഷൻ എന്ന പേരിൽ അമിത ഫീസ് അടക്കേണ്ട അവസ്ഥയാണ് ഉണ്ടാകുന്നത് എന്നും കാണാം 6 - അതിനാൽ 19(5) ചട്ടത്തിനെ ഞങ്ങളുടെ നീതി നിഷേധിക്കാതെ പ്രയോഗികതലത്തിൽ ആ ചട്ടം ഉദ്ദേശിക്കുന്ന രീതിയിൽ വ്യാഖ്യാണിക്കാൻ ശ്രമിക്കണമെന്നും. ഞങ്ങളുടെ സംയുക്ത അപേക്ഷ പരിഗണിച്ച് പെർമിറ്റിൽ നിന്നും അധികരിച്ച് വന്ന 24 sqm ന് മാത്രം റെഗുലറൈസേഷൻ ഫീസ് ഈടാക്കി ഞങളുടെ ജോയിന്റ് ഉടമസ്ഥതയിലുള്ള completion plan അംഗീകരിച്ച് നൽകുന്നതിനും കെട്ടിടനമ്പർ അനുവദിച്ച് നൽകുന്നതിനും അപേക്ഷിക്കുന്നു എന്ന് പുരുഷോത്തമൻ നായർ ആർ ബൈജു പി ആ
Receipt Number Received from Local Body:
Interim Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 16
Updated on 2023-11-17 21:33:44
In the meeting held on 14/11/2023 ,Pothencode Grama Panchayat Secretary has informed to submit the detail report on the case at the earliest .It is decided to discuss the matter in the next meeting.
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 17
Updated on 2023-11-27 15:10:56
ശ്രീ.പുരുഷോത്തമൻ നായർ എന്നവരുടെ ഉടമസ്ഥതിലുള്ള 22.97 ആർ വസ്തുവിൽ നിലവിലുള്ള 109m2 കെട്ടിടത്തിനോട് ചേർന്ന് 244.34 m2 (ആകെ 353.35 m2) താമസാവശ്യത്തിനുള്ള കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിച്ചതിന് ശേഷം, ടി ഭൂമിയിൽ നിന്നും 5 ആർ 27 m2 വസ്തു ടിയാൻ്റെ മകൻ ശ്രീ.ബൈജു-ൻ്റെ പേർക്ക് കൈമാറ്റം ചെയ്തിട്ടുള്ളതായും, പെർമിറ്റ് അനുവദിച്ച ഏര്യയിൽ നിന്നും വ്യത്യസ്തമായി നിലവിലുള്ള 109 m2 കെട്ടിടം കൂടാതെ പെർമിറ്റ് പ്ലാനിൽ നിന്നും വ്യത്യസ്തമായി 3 യൂണിറ്റ് നിർമ്മാണം നടത്തുകയും ഏര്യ 268.35 m2 ആയി പൂർത്തീകരിക്കുകയും ചെയ്തിട്ടുള്ളതിനാലും യഥാസമയം കക്ഷി പെർമിറ്റ് ഭേദഗതി ചെയ്യാനുള്ള അപേക്ഷ പഞ്ചായത്തിൽ നൽകിട്ടില്ലാത്തതിനാലും KPBR 2019 ചട്ടം 19(5) പ്രകാരം അഗീകൃത പ്ലാനിൽ ഉൾപ്പെട്ട വസ്തു കൈമാറ്റം ചെയ്തിട്ടുള്ളതിനാൽ അനുവദിച്ച പെർമിറ്റ് അസാധുവായിട്ടുള്ള സാഹചര്യത്തിൽ കെട്ടിട നിർമ്മാണം ക്രമവത്ക്കരിക്കുന്ന മുറയ്ക്ക് മാത്രമേ കെട്ടിട നമ്പർ അനുവദിക്കാൻ കഴിയുകയുള്ളൂ എന്ന് സമിതി വിലയിരുത്തി. ആയതിനാൽ KPBR 2019 ചട്ടം 19(5) പ്രകാരം അംഗീകൃത പ്ലാനിൽ ഉൾപ്പെട്ട വസ്തു കക്ഷി കൈമാറ്റം ചെയ്തിട്ടുള്ള , സാഹചര്യത്തിൽ പെർമിറ്റിൽ നിന്നും അധികരിച്ചു വന്ന ഏര്യ മാത്രം ക്രമവത്ക്കരിച്ച് കെട്ടിട നമ്പർ അനുവദിച്ചു നൽകണമെന്ന ശ്രീ.പുരുഷോത്തമൻ നായർ & ബൈജു-ൻ്റെ അപേക്ഷ പരിഗണിക്കാൻ കഴിയില്ല എന്ന് 23.11.2023-ലെ യോഗത്തിൽ സമിതി തീരുമാനിച്ചു. യോഗ തീരുമാനം കക്ഷിയെ അറിയിച്ച് സമിതിക്ക് റിപ്പോർട്ട് ചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 18
Updated on 2023-12-02 21:38:34
Pothencode Gramapanchayat Secretary has informed the decision of the adalat samethi meeting held on 23/11/2023 to the applicant vide letter no B2/7186/2023 dated 01/12/2023.