LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മേക്കേവിള വീട് പാറശ്ശാല
Brief Description on Grievance:
ലൈസൻസ് അനുവദിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by TVPM5 Sub District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 14
Updated on 2023-11-14 10:29:53
പരാതിയിൽ പാറശ്ശാല ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്ന് 21.11.23 തീയ്യതിക്കകം റി്പ്പോർട്ട് ലഭ്യമാക്കുന്നതിന് തീരുമാനിച്ചു. മേൽ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ ആവിശ്യമെങ്കിൽ ബന്ധപ്പെട്ട കക്ഷികളെ നേരിൽ കേട്ട് അടുത്ത യോഗത്തിൽ പരാതിയിൽ തീരുമാനം കൈക്കൊള്ളുന്നതിന് തീരുമാനിച്ചു.
Final Advice made by TVPM5 Sub District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 15
Updated on 2023-12-05 12:13:44
കെട്ടിടത്തിൻെറ ഉടമസ്ഥതാവകാശം മാറ്റി കിട്ടാത്തത് സംബന്ധിച്ച ശ്രീ അനിൽ കുമാർ ടി കെ എന്നവരുടെ പരാതിയും പാറശ്ശാല ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ടും പരിശോധിച്ചു. പരാതിക്കാരനുമായി ഫോൺ മുഖേന സംസാരിച്ചതിൽ 2016 ൽ അപേക്ഷ നല്‍കിയെങ്കിലും കെട്ടിടത്തിൻെ ഉടമസ്ഥതാവകാശം മാറ്റി നല്‍കുകയോ മറുപടി നല്‍കുകയോ ചെയ്തിട്ടില്ലെന്ന് അറിയിച്ചു. 06.07.2023 തീയ്യതി വീണ്ടും അപേക്ഷ നല്‍കിയതായി കാണുന്നു. സെക്രട്ടറി സമർപ്പിച്ച മറുപടിയിൽ പരാതിക്കാരൻെറ സഹോദരങ്ങൾ കോടതിയിൽ ഫയൽ ചെയ്ത കേസുകൾ നിലനിലക്കുന്നതിനാലും ഉടമസ്ഥതാവകാശം മാറ്റി നല്കുന്നതിനൽ ആക്ഷേപം ഉന്നയിച്ചിട്ടുള്ളതിനാലും ജമ മാറ്റി നല്കേണ്ടതായ കെട്ടിടങ്ങളുടെ അസസ്സമെൻെ് രജിസ്റ്റർ പ്രകാരമുള്ള ഉടമസ്ഥനല്ല ആധാര പ്രകാരമുള്ള ഉടമസ്ഥൻ എന്നതിനാലും കെട്ടിടത്തിൻെറ ഉടമസ്ഥതാവകാശം മാറ്റി നല്‍കുന്നതിന് സാധ്യമാകാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നാണ് അറിയിച്ചത്. അപേക്ഷയിൽ ചട്ടത്തിൽ വ്യക്തമാക്കിയത് പ്രകാരമുള്ള നടപടി സ്വീകരിക്കുകയോ, അപേക്ഷകന് മറുപടി നല്‍കുകയോ ചെയ്തതായി കാണുന്നില്ല. തീരുമാനം ഉടമസ്ഥതാവകാശം മാറ്റി നല്‍കുന്നതിനായി അപേക്ഷ സമർപ്പിക്കപ്പെട്ട കെട്ടിടങ്ങളുമായി ബന്ധപ്പെട്ട് കേസുകൾ നിലവിലുണ്ടോ എന്ന് പരിശോധിക്കുന്നതിനും അപ്രകാരം കേസുകൾ നിലവിലുണ്ടെങ്കിൽ ആവിശ്യമായി വരുന്ന പക്ഷം നിയമോപദേശം തേടുന്നതിനും ഉടമസ്ഥതാവകാശം മാറ്റി നല്‍കുന്നതിന് നിയമ തടസ്സം ഇല്ലാത്തപക്ഷം 2011 ലെ കേരള പഞ്ചായത്ത് രാജ് ( വസ്തു നികുതിയും സേവന ഉപനികുതിയും സർച്ചാർജ്ജും) ചട്ടങ്ങളിലെ ചട്ടം 23 പ്രകാരം നടപടി സ്വീകരിക്കുന്നതിനും സെക്രട്ടിക്ക് നിർദ്ദേശം നല്കി തീരുമാനിച്ചു. അപേക്ഷയിലെ തീർപ്പ് / കൈക്കൊണ്ട നടപടി സംബന്ധിച്ച് 15 ദിവസത്തിനകം പരാതിക്കാരന് രേഖാമൂലം മറുപടി നല്‍കേണ്ടതാണെന്നും നിർദ്ദേശം നല്കി തീരുമാനിച്ചു.. നടപടി നിർദ്ദേശം - സ്ഥിരം അദാലത്ത് സമിതി തീരുമാനം ഗ്രാമ പഞ്ചായത്ത് സെക്രട്ടി പരാതിക്കാരനെ അറിയിക്കേണ്ടതും തീരുമാന പ്രകാരം സ്വീകരിച്ച നടപടി സംബന്ധിച്ച വിവരം 20.12.2023 തീയ്യതിക്കകം സ്ഥിരം അദാലത്ത് സമിതിക്ക് റിപ്പോർട്ട് ചെയ്യേണ്ടതുമാണ്.
Final Advice Verification made by TVPM5 Sub District
Updated by ANJANA, INTERNAL VIGILANCE OFFICER
At Meeting No. 16
Updated on 2024-03-25 14:56:07
19/03/2024-ാം തീയതി സ്ഥിരം അദാലത്ത് ഹിയറിംഗ് പാറശ്ശാല ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വച്ച് നടന്നു. ബഹു:മുനിസിഫ് കോടതി, നെയ്യാറ്റിന്‍കരയില്‍ സിവില്‍ കേസ് നിലവിലുള്ളതായും (IA നമ്പര്‍ 5144/16, in OS No.1363/2016 before the Hon’ble Munsiff Court I Neyyatiinkara dtd.24/04/2016), പരാതിക്കാരന് എതിരെ ബഹു:കേരള ഹൈക്കോടതിയില്‍ ഈ വിഷയം സംബന്ധിച്ച് 4 കേസുകള്‍ നിലവിലുള്ളതായും സെക്രട്ടറി അറിയിച്ചു. അതിനാല്‍ കേസ് വിധിയാകുന്ന മുറയ്ക്ക് മാത്രമേ പരാതി തീര്‍പ്പാക്കാന്‍ കഴിയുകയുള്ളൂ എന്നും സെക്രട്ടറി അറിയിച്ചു. തീരുമാനം:- കേസ് വിധിയാകുന്ന മുറയ്ക്ക് പരാതി തീര്‍പ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് പാറശ്ശാല ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും തീരുമാനം പരാതിക്കാരനെ അറിയിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനും സെക്രട്ടറിയെ ചുമതലപ്പെുടുത്തി. 5/03/2024-ന് പരാതിക്കാരന് മറുപടി നല്‍കിയതായി സെക്രട്ടറി അറിയിച്ചിട്ടുള്ളതാണ്