LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പൊയ്കയില്‍ കുന്നുമ്മേല്‍ കിളിമാനൂര്‍
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭിക്കുന്നില്ല എന്ന പരാതി
Receipt Number Received from Local Body:
Interim Advice made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 14
Updated on 2023-11-10 13:09:49
പരാതി സംബന്ധിച്ച് വിശദാംശങ്ങൾ ഗ്രാമപഞ്ചായത്തിൽ നിന്നും ശേഖരിച്ച് പരിശോധിക്കുന്നതിനും , പരാതി കക്ഷിയെ നേരിൽ കേൾക്കുന്നതിനും അടുത്ത അദാലത്ത് യോഗത്തിൽ പരിഗണിക്കുന്നതിനും തീരുമാനിച്ചു.
Final Advice made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 15
Updated on 2023-12-01 15:51:39
ശ്രീ. ജയൻ, പൊയ്കയിൽ കുന്നുമ്മൽ വീട് എന്നയാളുടെ മേൽ പരാതി പരിശോധിക്കുന്നതിനായി ഇന്റേണൽ വിജിലൻസ് ഓഫീസർ , അസി.ടൗൺ പ്ലാനർ പുളിമാത്ത് ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയർ ,പുളിമാത്ത് ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി എന്നിവർ 23/11/2023 - ന് സൈറ്റ് പരിശോധിച്ചു .റവന്യൂ രേഖകൾ പ്രകാരം , ശ്രീ.ജയന്റെ ഉടമസ്ഥതയിലുളള ഈ കെട്ടിടം നിർമ്മിച്ച സ്ഥലം 4.69 സെൻറാണ്. ഇത് 190 m2 -ന് തുല്യമാണ്. നിർമ്മിച്ചിട്ടുള്ള കെട്ടിടം പരിശോധിച്ചതിൽ കെട്ടിടത്തിന് 246 ചതുരശ്ര മീറ്റർ വിസ്തീർണ്ണം ഉള്ളതായി കാണുന്നു .എം സി റോഡിന് സമീപത്തുള്ള ഈ നിർമ്മാണത്തിന് റവന്യൂ രേഖയിൽ ഉള്ളതിനേക്കാൾ കൂടുതൽ സ്ഥലം ഉപയോഗിച്ചിട്ടുണ്ട് എന്ന വ്യക്തമാണ്. പുറമ്പോക്ക് കൈയ്യേറ്റം ഇവിടെ ഉണ്ടാകാം എന്ന് അനുമാനിക്കാവുന്നതാണ്. പരാതിക്കാരനെ നേരിൽ കേട്ടതിൽ തനിക്കിവിടെ 7 സെൻറ് സ്ഥലം ഉണ്ടായിരുന്നതായും റീസർവ്വേ നടന്നപ്പോൾ അതിൽ കുറവ് വന്നതാണ് എന്നും അറിയിക്കുകയുണ്ടായി മേൽ പരിശോധന വിവരങ്ങളുടെ അടിസ്ഥാനത്തിൽ താഴെപ്പറയുന്ന തീരുമാനങ്ങൾ എടുത്തു. 1. ശ്രീ. ജയൻ നടത്തിയിട്ടുള്ള നിർമ്മാണം നിലവിലെ നിയമവും ചട്ടങ്ങളും ലംഘിച്ചുള്ളതാണ് എന്നത് വ്യക്തമാണ്. ആയത് നിയമാനുസൃതമാക്കി ക്രമവൽക്കരിക്കുന്നതിന് നടപടി സ്വീകരിക്കുന്നതിന് പരാതിക്കാരന് അറിയിപ്പ് നൽകുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിച്ചു. 2.ഈ സ്ഥലത്ത് പുറമ്പോക്ക് കയ്യേറ്റം ഉണ്ടോയെന്ന് അളന്നുതിട്ടപ്പെടുത്തി തരുന്നതിന് താലൂക്ക് തഹസിൽദാർക്ക് കത്ത് നൽകാനും നിയമാനുസൃത തുടർ നടപടികൾ സ്വീകരിക്കുന്നതിനും സെക്രട്ടറിയോട് നിർദ്ദേശിച്ചു. 3. ഈ കെട്ടിടത്തിന് നിയമപ്രകാരം UA നമ്പർ നൽകി തുടർ നടപടി സ്വീകരിക്കാനും ഈ കെട്ടിടത്തിൽ ലൈസൻസില്ലാതെ പ്രവൃത്തിക്കുന്ന സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കാനും സെക്രട്ടറിയോട് നിർദ്ദേശിച്ചു. 4. ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യുന്നതിനും സെക്രട്ടറിയോട് നിർദ്ദേശിച്ചു.
Final Advice Verification made by TVPM1 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 16
Updated on 2024-01-03 10:51:10
മേൽ നിർദ്ദേശ പ്രകാരം സെക്രട്ടറി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.