LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പുന്നോറത്തുമീത്തൽ ഓർക്കാട്ടേരി പി.ഒ, വടകര.
Brief Description on Grievance:
വാണിജ്യ കെട്ടിട നിർമ്മാണാനുമതി നിരസിച്ചത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 13
Updated on 2023-11-08 16:29:39
പരാതി പരിശേധിച്ചു. ഏറാമല ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ 31 A നമ്പര്‍ വാണിജ്യ കെട്ടിടത്തിനോടനുബന്ധിച്ച് പണിത മുറിക്ക് പഞ്ചായത്ത് കെട്ടിട നമ്പര്‍ അനുവദിച്ചില്ല എന്നതാണ് പരാതി. പരാതിയുമായി ബന്ധപ്പെട്ട ഫയല്‍,സെക്രട്ടറിയുടെ വിശദീകരണം എന്നിവ പരിശോധിച്ചു. നിലവിലുളള കെട്ടിട്ടത്തിന് അടുത്തായി പുരുതായി നിര്‍മ്മിച്ച മുറി റഗുലറൈസ് ചെയ്യുന്നതിന് അപേക്ഷക പഞ്ചായത്തില്‍ നല്കിയ അപേക്ഷയിന്മേല് കണ്ടെത്തിയ ഏഴ് അപാകതകള്‍ പരിഹരിക്കുവാന്‍ 16.09.22 ന് സെക്രട്ടറി അപേക്ഷകക്ക് കത്ത് നല്‍കുന്നതായി കാണുന്നു. ആയതിന്റെ അടിസ്ഥാനത്തില്‍ 12.10.22 ാം തിയ്യതി അപേക്ഷ പുന:സമര്‍പ്പിച്ചെങ്കിലും, അപാകതകള്‍ അതേ പടി നിലനില്‍ക്കുന്നതായാണ് ഓവര്‍സിയര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. വീണ്ടും അപാകത പരിഹരിക്കുന്നതിന് 02.11.22 ാം തിയ്യതി ആവശ്യപ്പെട്ടെങ്കിലും ആയതിന് അപേക്ഷക മറുപടി സമര്‍പ്പിച്ചതായി കാണുന്നില്ല. സെക്രട്ടറി വിശദീകരിച്ചിരിക്കുന്ന അപാകതകള്‍ ചുവടെ പറയും പ്രകാരം ആണ്. അപേക്ഷകയുടെ കൈവശത്തിലുളള 13.8 സെന്റ് സ്ഥലത്ത് നിയമാനുസൃത സെറ്റ് ബാക്ക് നിബന്ധനങ്ങള്‍ പാലിക്കാതെയാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. നിലവിലുളള കാര്‍വാഷിംഗ് സെന്ററായി ഉപയോഗിക്കുന്ന കെട്ടിടത്തിന്റെ ഫ്രണ്ട് യാര്‍ഡ് ല്‍ ഇടത് ഭാഗത്തായിട്ടാണ് ഏതാണ്ട് 5 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുളള കെട്ടിടം സ്ഥിതി ചെയ്യുന്നത്. നിലവിലുളള കെട്ടിടവുമായി കേവലം 1.20 മീറ്റര്‍ അകലം മാത്രമാണ് പാലിക്കുന്നത്. നിലവിലുളള കെട്ടിടത്തില്‍ നിന്നും സംസ്ഥാന ഹൈവയ്യോട് ചേരുന്നിടം വരെ മുന്‍ ഭാഗത്ത് ഷീറ്റ് ഉപയോഗിച്ച് മേല്‍ക്കൂര സ്ഥാപിച്ചതിനാല്‍ കെ പി ആര് ആക്ട് 220(b) ലംഘനവും നടന്നതായി കാണുന്നു. ഇതേ പോലെ കെട്ടിടതത്തിന്റെ പിന്‍ഭാഗത്ത് പ്ലോട്ട് അതിര്‍ത്തി വരെ കോണ്‍ക്രീറ്റ് മേല്‍ക്കൂര അധിക നിര്‍മ്മാണം നടത്തി ബന്ധിപ്പിച്ചതായി കാണുന്നു. ഇക്കാരണത്താല്‍ പിന്‍ഭാഗത്ത് വേണ്ട സെറ്റ് ബാക്ക് ലഭ്യമല്ല. നിയമാനുസൃത മഴ വെളള സംഭരണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല. കെട്ടിട നമ്പര്‍ അനുവദിക്കാന്‍ കഴിയാത്തത് കൃത്യമായ കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുടെ ലംഘനം മൂലമാണെന്ന് അദാലത്ത് സമിതിക്ക് ബോധ്യപ്പെട്ടു. ആയതിനാല്‍ ഒരിക്കല്‍ കൂടി അപാകതകള്‍ കൃത്യമായി വിവരിച്ച് കൊണ്ടും, ആയത് പരിഹരിക്കുന്നതിന് 15 ദിവത്തിനുളളില്‍ കുറയാത്ത സമയ പരിധി നല്കി കൊണ്ടും, അപേക്ഷകക്ക് രജിസ്റ്റേഡ് തപാലില്‍ അദാലത്തിലേക്ക് സമര്‍പ്പിച്ചിട്ടുളള പരാതിക്ക് മറുപടി നല്‍കുന്നതിനും, ആയതിന്റെ പകര്‍പ്പ് 10.11.23 നകം ivokkdlsgd@gmail.com എന്ന മെയില്‍ എൈ ഡിയില്‍ ലഭ്യമാക്കുന്നതിനും ഏറാമല ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്തി തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 14
Updated on 2023-12-05 14:54:11
അദാലത്ത് നിര്‍ദ്ദേശ പ്രകാരം സെക്രട്ടറി അപാകതകള്‍ അറിയിച്ച് കൊണ്ടും, ആയത് പരിഹരിക്കുന്നതിന് സമയ പരിധി നല്കികൊണ്ടും 15.11.23 തിയ്യതിയില്‍ 2162/22 നമ്പര്‍ പ്രകാരം കക്ഷിക്ക് കത്ത് നല്‍കിയതിന്റെ പകര്‍പ്പ് അദാലത്തില്‍ ഹാജരാക്കിയിട്ടുണ്ട്.പ്രസ്തുത അപേക്ഷയുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സെക്രട്ടറി സ്വീകരിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിനാലും, തുടര്‍ നടപടികള്‍ ആവശ്യമില്ലാത്തതിനാലും ഫയല്‍ തീര്‍പ്പാക്കി. സെക്രട്ടറി സമര്‍പ്പിച്ച കത്ത് ഇതോടൊപ്പം ഉളളടക്കം ചെയ്യുന്നു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 16
Updated on 2023-12-07 10:43:50