LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
വള്ളിൽ (ഹൌസ്) പേരോട്, നാദാപുരം
Brief Description on Grievance:
കെട്ടിട നമ്പർ ലഭിക്കുന്നത് - സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 13
Updated on 2023-11-08 16:31:18
2010 ല്‍ അനുവദിച്ച രണ്ടാം നില പ്ലാന്‍ പ്രകാരം പണി പൂര്‍ത്തീകരിച്ച കെട്ടിടത്തിന് നമ്പറിന് അപേക്ഷിച്ചെങ്കിലും നമ്പര്‍ ലഭിച്ചില്ല എന്ന പരാതിക്കാരന്റെ ആരോപണത്തിന്മേല് വിശദമായ റിപ്പോര്‍ട്ട് നേരിട്ട് ഹാജരായി സമിതി മുമ്പാകെ സമര്‍പ്പിക്കുന്നതിന് തൂണേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ സെക്രട്ടറി അദാലത്തില്‍ ഹാജരാകുകയോ, റിപ്പോര്‍ട്ട് ലഭ്യമാക്കുകയോ ചെയ്തതായി കാണുന്നില്ല. അദാലത്ത് സമിതി മുമ്പാകെ ആവശ്യപ്പെട്ട റിപ്പോര്‍ട്ട് ലഭ്യമാക്കാത്തത് ഗൗരവമായി കാണുന്നു. ആയതിനാല്‍ പരാതിയുടെ നിജസ്ഥിതിയും, ഇപ്പോഴെത്തെ അവസ്ഥയും സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് 13.11.2023 നകം ലഭ്യാമക്കുന്നതിനും, അടുത്ത സമിതി യോഗത്തില്‍ ഫയല്‍ സഹിതം സെക്രട്ടറി നേരില്‍ ഹാജരാകുന്നതിനും നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 14
Updated on 2023-11-27 16:02:21
കഴിഞ്ഞ അദാലത്തിലെ നിര്‍ദ്ദേശ പ്രകാരം സെക്രട്ടറി റിപ്പോര്‍ട്ട് ലഭ്യമാക്കി.ആയത് പരിശോധിച്ചതില്‍ വാണിജ്യ കെട്ടിടത്തിന്റെ അധിക നിര്‍മ്മാണം 2019 ലെ കെ പി ബി ആര് (Regularisation of unauthorised construction) റൂള്‍ പ്രകാരം അപേക്ഷ സമര്‍പ്പിക്കപ്പെടുകയും, എന്നാല്‍ ആയതില്‍ ചില ന്യൂനതകള്‍ ചൂണ്ടിക്കാട്ടി ജില്ലാ ടൗണ്‍ പ്ലാനിംഗ് വിഭാഗം മടക്കിയതുമാണ്. അതു പ്രകാരം നിലനില്‍ക്കുന്ന ഏതാണ്ട് 16 ഓളം കെ പി ബി ആര് പ്രകാരമുളള അപാകതകള്‍ പരിഹരിക്കണമെന്ന് കാണിച്ച് 25.01.23 ന് സെക്രട്ടറി പരാതിക്കാരന് അറിയിപ്പ് നല്‍കിയതായി കാണുന്നു. പരാതിക്കാരന് പരാതിയില്‍ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഇതേവരെ മേല്‍ നടപടികള്‍ പരിഹരിച്ച് അപേക്ഷകന് അപേക്ഷ പുന:സമര്‍പ്പിച്ചിട്ടില്ല. കണ്ടെത്തിയ അപാകതകള്‍ നിലനില്‍ക്കുന്നതാണ് എന്ന് ബോധ്യപ്പെട്ടതിനാല്‍ ഒരിക്കല്‍ കൂടി അപാകതകള്‍ എന്തെന്ന് വിശദമാക്കിയും ആയത് പരിഹരിക്കുന്നതിന് 15 ദിവസത്തെ സാവകാശം നല്‍കിയും രജിസ്റ്റേഡ് തപാലില്‍ അപേക്ഷകന് അറിയിപ്പ് നല്‍കുന്നതിനും, ആയതിന്റെ പകര്‍പ്പ് അദാലത്തില്‍ ലഭ്യമാക്കുന്നതിനും സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 16
Updated on 2023-12-05 16:11:47
അദാലത്ത് നിര്‍ദ്ദേശ പ്രകാരം സെക്രട്ടറി അപാകതകള്‍ അറിയിച്ച് കൊണ്ടും, ആയത് പരിഹരിക്കുന്നതിന് സമയ പരിധി നല്കികൊണ്ടും 27.11.23 തിയ്യതിയില്‍ കക്ഷിക്ക് അറിയിപ്പ് നല്കിയ കത്തിന്റെ പകര്‍പ്പ് അദാലത്തില്‍ ഹാജരാക്കിയിട്ടുണ്ട്.പ്രസ്തുത അപേക്ഷയുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സെക്രട്ടറി സ്വീകരിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിനാലും, തുടര്‍ നടപടികള്‍ ആവശ്യമില്ലാത്തതിനാലും ഫയല്‍ തീര്‍പ്പാക്കി . സെക്രട്ടറി കക്ഷിക്ക് നല്കിയ കത്ത് പകര്‍പ്പ് ഇതോടൊപ്പം ഉളളടക്കം ചെയ്യുന്നു.