LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VILAYIL VEEDU GURUVIHAR MANNATHIMOOLA KADAKKAVOOR P O
Brief Description on Grievance:
എന്റെ ഭർത്താവ് അനിൽകുമാറിന്റെ പേരിൽ 13/09/2021 ലെ A4-BA (198843) 2021 നംബർ ബിൽഡിങ് പെർമിറ്റ് പ്രകാരം കെട്ടിടം പണിത് പ്ലാനിലും പെർമീറ്റിലും പറഞ്ഞതിൽ യാതൊരു വിത്യാസം വരുത്താതെ പണി പൂർത്തിയാക്കി COMPLESION PLANUM സർട്ടിഫികറ്റും നല്കി വീട്ട് നംബറിന് അപേക്ഷിച്ചപ്പോൾ ഒരു സൈഡ് അളവിൽ വിത്യാസം ഉണ്ടെന്നും കുഴൽ കിണർ നിയമ വിധേയം അല്ലെന്നും പറഞ്ഞു നാളിതുവരെ കെട്ടിട നംബർ തരുന്നില്ല ഇതിനൊരു പരിഹാരം ഉണ്ടാക്കി എനിക്ക് കെട്ടിട നംബർ ഓണർ ഷിപ്പ് സർട്ടിഫിക്കറ്റും തരണമമെന്ന് അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Final Advice made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No. 14
Updated on 2023-11-16 20:54:02
തന്റെ ഭർത്താവ് നിർമിച്ച വാണിജ്യ താമസഗണത്തിലുള്ള കെട്ടിടത്തിനു ഒക്യൂപ്പൻസി യും കെട്ടിടനമ്പറും നൽകാൻ സെക്രട്ടറി തയ്യാറാകുന്നില്ല എന്നുള്ളതാണ് പരാതി സംഗതി. പരാതിയുടെ അടിസ്ഥാനത്തിൽ ഫയൽ പരിശോധിച്ചതിലും സെക്രട്ടറിയെ നേരിൽ കേട്ടതിലും അപ്പ്രൂവ്ഡ് പ്ലാനിൽ ഇല്ലാതിരുന്ന കുഴക്കിണർ പൂർത്തീകരണ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ളതയും ആയത് ചട്ടപ്രകാരമുള്ള ദൂരപരിധി പാലിക്കാത്തതും നിർമിച്ചിട്ടുള്ള കെട്ടിടത്തിന്റെ സൈഡ് 2 ൽ ഒരു മീറ്റർ തുറസായ സ്ഥലം വീട്ടിട്ടുണ്ടെങ്കിലും ടി വശത്തു വസ്തു അതിർത്തി വ്യെക്തമാക്കുന്ന അതിർത്തി കല്ലുകൾ സ്ഥാപിച്ചിട്ടില്ലാത്തതിനാൽ ടി വശത്തെ അതിർത്തി അറിയാൻ കഴിയാത്തതിനാലുമാണ് ഓക്യൂപൻസിയും കെട്ടിടനമ്പറും നൽകാത്തതെന്നും പ്ലോട്ടിന്റെ ആ വശത്തെ അതിർത്തി വ്യെക്തമാക്കികൊടുക്കുകയും ചട്ട വിരുദ്ധ മായി നിർമിച്ച കുഴക്കിണർ ക്രമവൽക്കരിക്കാൻ കഴിയാത്തതിനാൽ മൂ ടുകയും ചെയ്താൽ ഒക്യൂപ്പൻസിയും കെട്ടിട നമ്പറും നൽകാമെന്നും സെക്രട്ടറി ഉറപ്പുനൽകുകയും ആയത് പരാതിക്കാരിക്ക് സ്വീകാര്യമാകുകയും ചെയ്ത സാഹചര്യത്തിൽ താലൂക് സർവ്വേർ മുഖേന വസ്തുവിന്റെ അതിർത്തി കാട്ടികൊടുക്കുകയും കുഴക്കിണർ മൂടുകയും ചെയ്യുന്ന മുറക്ക് ഒക്യൂപൻസി യും കെട്ടിട നമ്പറും നൽകുന്നതിനു സെക്രട്ടറി യോട് നിർദേശിച്ചു തീരുമാനിച്ചു. താലൂക് സർവ്വേർ ക്കുള്ള അപേക്ഷ സെക്രട്ടറി തയ്യാറാക്കി കൊടുക്കണമെന്നും നിർദേശിച്ചു
Final Advice Verification made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No. 15
Updated on 2023-12-20 06:55:42
സമിതി നിർദേശം പാലിച്ച് താലൂക്ക് സർവ്വേയർ മുഖേന കെട്ടിടത്തിന്റെ സൈഡ് 2 ലെ അതിർത്തി കാണിച്ചുകൊടുക്കുന്നതിനു സെക്രട്ടറി താലൂക്ക് സർവ്വേർക്ക് കാത്തുനല്കിയതായി അറിയിച്ചു. അതിർത്തി വ്യെക്തമാകുന്ന മുറക്ക് സ്ഥലപരിശോധന നടത്തി ചട്ടലംഘനം ഏതെങ്കിലുമുണ്ടെങ്കിൽ ആയത് പരിഹരിച്ചു പ്ലാൻ സമർപ്പിക്കുന്ന മുറക്ക് പരിശോധിച്ചു സമയബന്ധിത തുടർനടപടി സ്വീകരിക്കാം എന്ന് സെക്രട്ടറി അറിയിച്ച സാഹചര്യത്തിൽ പരാതി തീർപ്പാക്കി