LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
RAHNAS NEAR HIGHWAY JUNCTION VALAPATTANAM KANNUR-670010
Brief Description on Grievance:
BUILDING PERMIT
Receipt Number Received from Local Body:
Interim Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 14
Updated on 2023-11-13 12:24:33
തീരുമാനം : 101/2023 ശ്രീ. പി.എം. മുഹമ്മദ്കുഞ്ഞി, രഹ്നാസ്, വളപട്ടണം എന്നവര്‍ കെട്ടിട നിര്‍മ്മാണ പെര്‍മ്മിറ്റിനായി പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിച്ച അപേക്ഷയിന്മേല് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് കാണിച്ച് സമര്‍പ്പിച്ച ഹരജി ഉപജില്ലാസമിതി പരിഗണിച്ചു. സി.ആര്.സെഡ് മേഖലയില്‍ ഉള്‍പ്പെടുന്നു, പരിവര്‍ത്തനം ചെയ്തതില്‍ കൂടുതല്‍ സ്ഥലം ഉപയോഗപ്പെടുത്തി, കെ.പി.ബി.ആര്. ചട്ടങ്ങളുടെ ലംഘനം എന്നീകാരണങ്ങള്‍ കാണിച്ചുകൊണ്ട് സെക്രട്ടറി നല്കിയ കത്തു പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. സൈറ്റും ഫയലും അപേക്ഷകന്റെയും പഞ്ചായത്ത് എഞ്ചിനിയറിങ്ങ് വിഭാഗത്തിന്റെ സാന്നിധ്യത്തില്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു.
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 15
Updated on 2023-11-23 16:11:39
തീരുമാനം : 113/2023 ശ്രീ. പി.എം. മുഹമ്മദ്കുഞ്ഞി, രഹ്നാസ്, വളപട്ടണം എന്നവര്‍ കെട്ടിട നിര്‍മ്മാണ പെര്‍മ്മിറ്റിനായി പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിച്ച അപേക്ഷയിന്മേല് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് കാണിച്ച് സമര്‍പ്പിച്ച ഹരജിയിന്മേല് സൈറ്റും ഫയലും അപേക്ഷകന്റെയും പഞ്ചായത്ത് എഞ്ചിനിയറിങ്ങ് വിഭാഗത്തിന്റെ സാന്നിധ്യത്തില്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ 13.11.2023 ലെ 101/2023 നമ്പര്‍ പ്രകാരം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ 16.11.2023 നു അപേക്ഷകന്റെ സാന്നിധ്യത്തില്‍ ഉപജില്ലാ സമിതി അംഗങ്ങളും പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസി. എഞ്ചിനിയര്‍, ഓവര്‍സിയര്‍ എന്നിവര്‍ സൈറ്റ് സന്ദര്‍ശിക്കുകയുണ്ടായി. പാപ്പിനിശ്ശേരി വില്ലേജില്‍. റി.സ. 226 നമ്പരില്‍ 668 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള സ്റ്റോറേജ് ഗണത്തിലുള്ള കെട്ടിടം പണിയുന്നതിന് ശ്രീ. പി.എം. മുഹമ്മദ്കുഞ്ഞി എന്നവര്‍ 5598/2023 നമ്പരായി 31.07.2023 നു അപേക്ഷ സമര്‍പ്പിക്കുകയുണ്ടായി. 1) റൂള്‍ (5) സര്‍വ്വേ നമ്പര്‍ 226 ല്‍പ്പെടുന്ന സ്ഥലം കെസിസെഡ്എംഎ മാപ്പ് പ്രകാരം സി.ആര്.സെഡ്-1 ല്പ്പെടുന്നതായാണ് വ്യക്തമാകുന്നത്. ആയതിനാല്‍ കെസിസെഡ്എംഎ അനുമതി ലഭിക്കുന്നതിന് അയക്കുന്നതിനായി നിശ്ചിത പ്രൊഫോര്മ പുഴയില്‍ നിന്നും കണ്ടല്‍ക്കാട്ടില്‍ നിന്നും പ്രസ്തുത ഫ്ളോട്ടിലേക്ക് പുതുതായി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിടത്തേലേക്കുള്ള അകലം രേഖപ്പെടുത്തിയ സൈറ്റ് പ്ലാന്‍ സഹിതം പുനസമര്പ്പിക്കേണ്ടതാണ്. 2)കെ.പി.ബി.ആര്. റൂള്‍ (28) പ്രകാരം റോഡിന്റെ വീതി കെട്ടിടത്തിലേക്കുള്ള പ്രവേശനമാര്ഗ്ഗത്തേക്കാളും കുറവാകാന്‍ പാടില്ല. പ്ലാനില്‍ റോഡ് വീതി 7 മീറ്റര്‍ കാണിക്കുന്നുവെങ്കിലും സൈറ്റില്‍ 7 മീറ്ററില്ല. എന്നീ അപാകതകള്‍ കാണിച്ച് 14.11.2023 നു സെക്രട്ടറി കത്ത് നല്കുകയുണ്ടായി. 1)അപേക്ഷകന്റെ സാന്നിധ്യത്തില്‍ സൈറ്റ് പരിശോധിച്ചതില്‍ റോഡിന് ചില ഭാഗത്ത് 5.8 മീറ്റര്‍ മാത്രമാണ് വീതിയുള്ളതെന്ന് ബോധ്യമായി. കെ.പി.ബി.ആര് ചട്ടം (28) പ്രകാരം 300 ച.മീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള സംഭരണ ഗണത്തില്‍പ്പെട്ട കെട്ടിടങ്ങള്‍ക്ക് 7 മീറ്റര്‍ വീതിയുള്ള റോഡ് സൗകര്യമാവശ്യമാണ്. 2) സി.സെഡ്.എം.പ്ലാന്‍ പരിശോധിച്ചതില്‍ റി.സ.226 ല്‍പ്പെട്ട പ്ലോട്ടിന്റെ ബഹുഭൂരിഭാഗവും നിര്‍ദ്ദിഷ്ട കെട്ടിടവും സി.ആര്.സെഡ്-1(കണ്ടല്‍ക്കാട് ബഫര്‍) സോണില്പ്പെട്ടതാണെന്ന് ബോധ്യപ്പെട്ടു. പ്രസ്തുത സോണില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് കെ.സി.എസ്.എം. അതോറിറ്റിയുടെ അനുമതി ആവശ്യമാണ്. മേല്‍ അപാകതകള്‍ പരിഹരിച്ച് അപേക്ഷ പുനസമര്പ്പിക്കുന്നതിന് ശ്രീ. പി.എം. മുഹമ്മദ് കുഞ്ഞി-ക്ക് നിര്‍ദ്ദേശം നല്കാന് തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 16
Updated on 2023-11-29 15:47:27