LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/o Krishnan, Eliyangattil, Anamangad, Malappuram, Pin - 679357,Mob -9895930660
Brief Description on Grievance:
ബിൽഡിംഗ് നമ്പർ ലഭിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 13
Updated on 2023-11-04 18:14:02
വെള്ളിനേഴി ഗ്രാമ പഞ്ചായത്തിലെ കുറ്റാനിശ്ശേരി aup സ്കൂൾ കെട്ടിടത്തിന് നമ്പർ ലഭിക്കുന്നില്ല എന്ന പരാതിയിൽ ഓൺലൈൻ യോഗം നടത്തി.പരാതിക്കാരന് വേണ്ടി ശ്രീ അബ്ദുൾ നവാസ് പങ്കെടുത്തു .ഗ്രൂപ്പ് ബി കെട്ടിടമാണ് .ഗ്രൗണ്ട് ഫ്ലോർ ,first floor എന്നിവക്ക് നമ്പർ ഉണ്ട് .സെക്കന്റ് floor permit ഇല്ലാതെ യാണ് പണിതത് .ആകെ 1439m2ആയതിനാൽ ഫയർ noc ,ലിഫ്റ്റ് ,ഭിന്നശേഷിക്കാർക്കുള്ള ടോയ്ലറ്റ് എന്നിവ വേണമെന്ന് കാണിച്ചു സെക്രട്ടറി കത്ത് നൽകി .കൂടാതെ ആ കോമ്പൗണ്ടിൽ തന്നെ മറ്റൊരു കെട്ടിടം പണി തുടങ്ങി .അങ്ങിനെ ആകുമ്പോൾ ആകെ 4000m2മുകളിൽ കെട്ടിടം പോകും .എല്ലാറ്റിനും കൂടി lay out തയ്യാറാക്കിയിട്ടുണ്ട് എന്ന് ശ്രീ നവാസ് പറഞ്ഞു .സെക്രട്ടറി ,അസിസ്റ്റന്റ് എഞ്ചിനീയർ എന്നിവർ വേറെ മീറ്റിംഗ് ഉള്ളതിനാൽ പങ്കെടുക്കാൻ കഴിഞ്ഞില്ല .ആയതിനാൽ 7.11.23ന് 2മണിക്ക് വിശദമായ റിപ്പോർട്ട് സഹിതം jd ഓഫീസിൽ ഹാജരാകാനും .lay out ഉണ്ടെന്ക്കിൽ ആയതു ഹാജരാക്കാൻ പരാതികരനോട് അറിയിക്കാൻ യോഗം തീരുമാനിച്ചു
Attachment - Sub District Interim Advice:
Final Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 14
Updated on 2023-11-15 12:59:16
13/11/2023 ന് അദാലത്ത് ഉപസമിതിയുടെ യോഗം ചേർന്നു. വെള്ളിനേഴി ഗ്രാമ പഞ്ചായത്തിലെ കുറ്റാനശ്ശേരി AUP സ്കൂളിൻ്റെ കെട്ടി നമ്പർ സംബന്ധിച്ചാണ് കമ്മിറ്റി ചർച്ച ചെയ്തത്. 07/11/2023 ന് AUP സ്കൂൾ മാനേജർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, എഞ്ചീനിയർ എന്നിവർ പങ്കെടുത്ത യോഗത്തിൽ വിഷയം വിശദമായി ചർച്ച ചെയ്തിരുന്നു. നേരിൽ കേട്ടതിൻ്റെയും രേഖകൾ ഹാജരാക്കിയതിൻ്റെയും അടിസ്ഥാനത്തിൽ താഴെ പറയും പ്രകാരം തീരുമാനം എടുത്തു. കുറ്റാനശ്ശേരി AUP സ്കൂളിൻ്റെ കെട്ടിടം ഗ്രൂപ്പ് ബി കെട്ടിടങ്ങളുടെ വിഭാഗത്തിലാണ് വരുന്നത്. കെ.പി.ബി.ആർ ചട്ടം 42 (2) അനുസരിച്ച് 1000 എം.സ്വകയർ അധികരിക്കുന്ന കെട്ടിടങ്ങൾക്ക് ലിഫ്റ്റ് ആവശ്യമാണ്. പ്രസ്തുത കെട്ടിടത്തിന്റെ മൊത്തം ബിൽഡ് അപ്പ് ഏരിയ 1439.85 എം. സ്വകയർ ആണ്. ആയതിനാൽ ടി കാര്യങ്ങൾ കാണിച്ച് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി 07/08/2023 ന് 2453(2) കത്ത് പ്രകാരം നൽകിയ അപാകതകൾ പരിഹരിച്ച് മാത്രമേ കെട്ടിട നമ്പർ നൽകാൻ കഴിയുകയുള്ളൂ എന്ന സെക്രട്ടറിയുടെ വാദം ശരിയാണ് എന്ന് വിലയിരുത്തുന്നു. കൂടാതെ പെർമിറ്റ് എടുക്കാതെ ആ കോമ്പൌണ്ടിൽ തന്നെ മറ്റൊരു കെട്ടിടവും പണിയുന്നുണ്ട്. നിലവിലുള്ള കെട്ടിടവും പുതിയ കെട്ടിടവും ചേർന്നുള്ള ആകെ ബിൽഡപ്പ് ഏരിയ 2598.78 എം.സ്വകയർ ആണ്. 1500 എം.സ്വകയറിൽ കൂടുതൽ ഉണ്ടെങ്കിൽ ജില്ലാ ടൌൺ പ്ലാനറുടെ ലേഔട്ട് അപ്രൂവൽ വാങ്ങേണ്ടതുണ്ട്. മേൽ വിവരം ബന്ധപ്പെട്ടവരെ അറിയിക്കാൻ തീരുമാനിച്ചു.
Final Advice Verification made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 15
Updated on 2023-12-02 10:22:15
വെള്ളിനേഴി ഗ്രാമ പഞ്ചായത്തിലെ കുട്ടനാശ്ശേരി സ്കൂളിലെ കെട്ടിട നമ്പർ സംബന്ധിച്ച അദാലത്തു കമ്മിറ്റി തീരുമാനം സെക്രട്ടറി മാനേജരെ അറിയിച്ചു എന്നതിനാൽ ഫയൽ ക്ലോസ് ചെയ്യാൻ തീരുമാനിച്ചു