LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
വട്ടംകണ്ടത്തില്‍ ഹൌസ് പുറപ്പുഴ പി.ഒ തൊടുപുഴ
Brief Description on Grievance:
കെട്ടിടം ക്രമവത്കരിക്കുന്നത് സംബന്ധിച്ച്.
Receipt Number Received from Local Body:
Interim Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 14
Updated on 2023-11-14 14:13:05
സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആയത് ലഭിക്കുന്നതിനും , സമിതി അംഗങ്ങള്‍ സ്ഥല പരിശോധന നടത്തുന്നതിനും വേണ്ടി പരാതി അടുത്ത കമ്മിറ്റിയില്‍ പരിഗണിക്കുന്നതിന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 15
Updated on 2023-11-25 12:42:57
പരാതിക്കാരന് ചാക്കോച്ചന് ഉലഹന്നാന് , വട്ടംകണ്ടത്തില്‍ - മണക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ശ്രീ. ചാക്കോച്ചന് ഉലഹന്നാന്, വട്ടംകണ്ടത്തില്‍ വീട്, പുറപ്പുഴ പി. ഒ. എന്നയാൾ കെട്ടിടം നിർമ്മാണം ക്രമവത്ക്കരിച്ചു നല്‍കുന്നതിന് ആവശ്യപ്പെട്ട് ബഹു. പ്രിൻസിപ്പൽ ഡയറക്ടർ മുൻപാകെ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ശ്രീ.ചാക്കോച്ചൻ ഉലഹന്നാൻ, വട്ടംകണ്ടത്തിൽ വീട്, പുറപ്പുഴ പി. ഒ. എന്നയാൾ ആറ്റുപുറത്ത് ജോൺ ജോസഫിൽ നിന്ന് 78 സ്ക്വയര്‍മീറ്റർ പുരയിടം വിലയ്ക്കു വാങ്ങുകയും ടി സ്ഥലത്ത് പണി പൂർത്തിയാക്കാതെ കിടന്ന കെട്ടിടത്തിന് നമ്പർ ലഭിക്കുന്നതിനായി ഈ ഓഫീസില്‍ കംപ്ലീഷന്‍ പ്ലാന്‍ സമർപ്പിക്കുകയും ചെയ്തതായും ടി കെട്ടിടത്തിന് റോഡിൽ നിന്ന് 3 മീറ്റർ അകലം പാലിച്ചിട്ടില്ല, വശങ്ങളിൽ ഒരു മീറ്റർ അകലം എന്ന നിബന്ധന പാലിച്ചില്ല എന്നീ കാരണങ്ങളാൽ പഞ്ചായത്തിൽ നിന്ന് കെട്ടിടനമ്പർ ലഭിച്ചില്ല എന്നും അപേക്ഷയിൽ സൂചിപ്പിച്ചിട്ടുണ്ട്. BA No. 142/07-08 നമ്പര്‍ പ്രകാരം ജോൺ ജോസഫ്, ആറ്റുപുറത്ത് എന്നയാൾക്ക് കെട്ടിടനിർമ്മാണ പെര്‍മിറ്റ് അനുവദിച്ചിരുന്നതായി പെർമിറ്റ് രജിസ്റ്റർ പരിശോധിച്ചതിൽ നിന്നും ബോധ്യപ്പെട്ടിട്ടുണ്ട്. ടി കെട്ടിട നിർമ്മാണം പൂർത്തീകരിച്ച് കെട്ടിടനമ്പർ ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചത് 2019 ലാണ് എന്നാണ് സൂചന അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അപേക്ഷ സമർപ്പിച്ച തീയതിയോ കെട്ടിടനമ്പർ അപേക്ഷ സംബന്ധിച്ച് മറ്റ് വിവരങ്ങളോ അപേക്ഷയിൽ നിന്ന് വ്യക്തമല്ല. ആയതിനാൽ അപേക്ഷകൻ സമർപ്പിച്ച കെട്ടിടനമ്പറിനുളള അപേക്ഷയുടെ ഫയൽ കണ്ടെടുക്കുന്നതിനായി ഈ ഓഫീസിലെ റെക്കോർഡ് മുറി പരിശോധിക്കുകയും 2019 വർഷത്തിലെ തപാൽ രജിസ്റ്റർ പരിശോധിക്കുകയും ചെയ്തെങ്കിലും ഫയൽ കണ്ടെത്തുവാൻ കഴിഞ്ഞില്ല. ആയതിനെ തുടർന്ന് ഈ ഓഫീസിലെ ബിൽഡിംഗ് സെക്ഷൻ ക്ലർക്ക്, ഓഫീസ് അറ്റൻഡന്റ് എന്നിവർ ടിയാന്റെ വീട്ടിൽ ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനായി പോവുകയും അപേക്ഷകനായ ശ്രീ. ചാക്കോച്ചന് ഉലഹന്നാന് പ്രായാധിക്യത്താൽ അവശനായതിനാൽ ടിയാന്റെ മകനായ ജോൺസൺ അപേക്ഷ സംബന്ധിച്ച വിവരങ്ങൾ അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്. അപേക്ഷ സംബന്ധിച്ച ഒരു രേഖകളും ടിയാന്റെ കൈവശം ഇല്ലായെന്നും നേരിട്ട് അറിയിച്ചു. തുടർന്ന് അപേക്ഷ സമർപ്പിച്ചതിന്റെ രസീതോ മറ്റു രേഖകളോ ഉണ്ടോയെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശ്രീ. ചാക്കോ ഉലഹന്നാന് ഈ ഓഫീസിൽ നിന്നും കത്ത് നല്‍കിയിട്ടുണ്ട്. ടി കെട്ടിടം വഴിത്തല ടൗണിൽ റോയൽ ഹാര്‍ഡ്വെയര്‍സ് എന്ന സ്ഥാപനത്തിനോട് ചേർന്ന് ഗോഡൗണായി ഉപയോഗിച്ച് വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ശ്രീ ജോൺ ജോസഫ്, ആറ്റുപുറത്ത് വീട്, വഴിത്തല പി. ഒ. എന്നയാൾക്ക് 21.02.2008 ൽ 62.16 ച മീറ്റർ കെട്ടിടത്തിന് എക്സ്റ്റന്‍ഷന്‍ ചെയ്യുന്നതിനായി ഈ ഓഫീസിൽ നിന്ന് പെർമിറ്റ് അനുവദിക്കുകയും ടിയാൻ അത് കൈപ്പറ്റുകയും ചെയ്തിട്ടുളളതായി BA No. 142/07-08 നമ്പർ പെര്‍മിറ്റ് ഫയലിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഇതേ ഫയലിൽ നിന്ന് ശ്രീ. ജോൺ ജോസഫിന് 26.03.2008 ൽ പെർമിറ്റ് പ്രകാരമല്ലാതെ അനധിക്യതമായി നിർമ്മിച്ച കെട്ടിടഭാഗങ്ങൾ പൊളിച്ചുനീക്കണമെന്നും അല്ലാത്തപക്ഷം താങ്കളുടെ നഷ്ടോത്തരവാദിത്വത്തില്‍ അനധിക്യത നിർമ്മാണം പൊളിച്ചു നീക്കുന്നതാണെന്ന് കാണിച്ച് ഒരു കത്ത് നല്കിയിട്ടുളളതും ശ്രീ. ജോൺ ജോസഫ് ഇത് കൈപ്പറ്റിയിട്ടുളളതുമാണ്. മറ്റു വിവരങ്ങൾ ഒന്നും പെർമിറ്റ് ഫയലിൽ നിന്ന് വ്യക്തമല്ല. ഈ വിവരങ്ങള്‍ 13/11/2023 ല്‍ കത്ത് നമ്പര്‍ SE2-4427/2023 പ്രകാരം സെക്രട്ടറി മണക്കാട് ഗ്രാമപഞ്ചായത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. ഓഫീസ് രേഖകള്‍ പരിശോധിച്ചതിനുശേഷം സമിതി കണ്ടെത്തിയ കാര്യങ്ങള്‍ മണക്കാട് പഞ്ചായത്ത് ഓഫീസിലെ അഞ്ചാം വാര്‍ഡ് അസ്സസ് മെന്റ് രജിസ്റ്റര്‍ പരിശോധിച്ചതില്‍ (1993-94 വര്‍ഷം ) റ്റി. എ. ജോസഫ് എന്നയാളുടെ പേരില്‍ V/441, 442 എന്നിങ്ങനെ രണ്ട് മുറികളുള്ള ഓടുമേഞ്ഞ കെട്ടിടം ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട് (പേജ് നമ്പര്‍ 75) ടിയാനില്‍ നിന്നും ജോണ്‍ ജോസഫ് എന്നയാള്‍ തൊടുപുഴ താലൂക്ക് മണക്കാട് വില്ലേജ് മണക്കാട് പഞ്ചായത്ത് ബ്ലോക്ക് നമ്പര്‍ 11 റീ സര്‍വ്വെ നമ്പര്‍ 438/4 ല്‍ പെട്ട 78 m2 പൂരയിടവും ആയതിലുള്ള 2 നിലകളുള്ള പഴകിയ കെട്ടിടവും വാങ്ങിയിട്ടുള്ളതായി രേഖകള്‍ ലഭ്യമാണ് (ആധാരം നമ്പര്‍ 2760/2007). എന്നാല്‍ അസ്സെസ് മെന്റ്റ് രജിസ്റ്ററില്‍ ഉടമസ്ഥാവകാശം ടിയാളുടെ പേരിലേക്ക് മാറ്റിയിട്ടില്ലായെന്ന് കാണുന്നു. പിന്നീട് 13/02/2008ല്‍ ജോണ്‍ ജോസഫ് ടി കെട്ടിടത്തിന്റെ എക്സ്റ്റന്‍ഷനായി പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതായും 21/02/2008 ല്‍ 142/2008 നമ്പര്‍ ആയി പെര്‍മിറ്റ് (ആകെ വിസ്തൃതി - 62.16 m2 (45.92 m2 + 16.24 m2 (headroom)) നല്കിയിട്ടുള്ളതായും പ്രസ്തുത കാലയളവിലെ ബില്‍ഡിംഗ് പെര്‍മിറ്റ് രജിസ്റ്ററില്‍ (പേജ് നമ്പര്‍ 6) ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പെര്‍മിറ്റിനായി നല്കിയ ഫയല്‍ പരിശോധിച്ചതില്‍ നിലവിലുള്ള കെട്ടിടങ്ങളുടെ വിസ്തൃതി 37m2 ആയി പ്ലാനില്‍ രേഖപ്പെടുത്തിയിട്ടുണ്ട് . ജോണ്‍ ജോസഫില്‍ നിന്നും ഇപ്പോള്‍ കെട്ടിട ഉടമസ്ഥനായ ചാക്കോച്ചന് ഉലഹന്നാന് സ്ഥലവും കെട്ടിടവും വാങ്ങിയെന്നും നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടത്തിന് നമ്പര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട പഞ്ചായത്തില്‍ 2019-ല്‍ അപേക്ഷ നല്‍കിയെന്ന് ടിയാന് പറയുന്നുവെങ്കിലും പഞ്ചായത്തിലെ ഫ്രണ്ട് ഓഫീസ് രജിസ്റ്റര്‍ പരിശോധിച്ചതില്‍ ഇത്തരത്തില്‍ ഒരു അപേക്ഷ ലഭിച്ചിട്ടുള്ളതായി കാണുന്നില്ലായെന്ന് സെക്രട്ടറി 13/11/2023 ല്‍ റിപ്പോര്‍ട്ട് നല്കിയിട്ടുള്ളതാണ്. 2008-ല്‍ വാങ്ങിയ പെര്‍മിറ്റും ടിയാന്റെ പേരിലേക്ക് കൈമാറ്റം ചെയ്യുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതായി കാണുന്നില്ല. KMBR 1999- പ്രകാരമാണ് പെര്‍മിറ്റ് വാങ്ങിയതെങ്കിലും (2007-ല്‍ ടി പഞ്ചായത്തില്‍ KMBR 1999 ആണ് പ്രാബല്യത്തില്‍ ഉണ്ടായിരുന്നത്) പെര്‍മിറ്റ് കാലാവധി 10 വര്‍ഷം പൂര്ത്തിയായിട്ടുള്ളതിനാലും ആയത് പുതുക്കി വാങ്ങിയിട്ടില്ലാത്തതിനാലും ടി പെര്‍മിറ്റ് അസാധുവായിട്ടുള്ളതുമാണ്. ആയതിനാല്‍ ടി കെട്ടിടം ക്രമവല്‍ക്കരിച്ച് നമ്പര്‍ ലഭ്യമാക്കുന്നതിനായി നിലവിലെ ചട്ടങ്ങള്‍ (KPBR 2019) ആണ് ബാധകമാക്കേണ്ടത്. 13/11/2023 ല്‍ സമിതി അംഗങ്ങള്‍ നടത്തിയ സ്ഥല പരിശോധന റിപ്പോര്‍ട്ട് സ്ഥല സന്ദര്‍ശനം നടത്തിയതില്‍ ടി പരാതിക്കടിസ്ഥാനമായ കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് (വഴിത്തല ജംഗ്ഷന്) തൊടുപുഴ - കൂത്താട്ടുകുളം റോഡിന്റെ വീതി 15.60m ആണ്. 5.33m x 10.07m ഉള്ളളവുകളുള്ള ടി കെട്ടിടം Royal Hardwares & Electricals ന്റെ ഗോഡൌണ്‍ ആയി വാടകയ്ക്ക് കൊടുത്തിരിയ്ക്കുകയാണെന്നും ടി സ്ഥാപനത്തിന്റെ ഉടമ സ്ഥല സന്ദര്‍ശന വേളയില്‍ അറിയിച്ചിട്ടുണ്ട്. ടി മുറിയുടെ ഉള്‍ഭാഗത്ത് 1.90 x 5.10 ഭാഗം stair room ആയി തിരിക്കുകയും stairന്റെ upper flight ന്റെ താഴ്ഭാഗം temporary structure ഉപയോഗിച്ച്, തിരിച്ച് സ്റ്റോര്‍ റൂം ആയി പ്രവര്‍ത്തിയ്ക്കുകയാണ് . ആധാരപ്രകാരം പ്ലോട്ട് ഏരിയ 78m2 (125m2 ല്‍ കുറവ് ) ആയതിനാല്‍ ചെറുപ്ലോട്ടുകളിലെ (അദ്ധ്യായം 4, ചട്ടം 50) നിര്‍മ്മാണങ്ങളില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ടി കെട്ടിടത്തിന്റെ KPBR2019 പരിശോധന സംബന്ധിച്ചുള്ള വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. ചട്ടം (26) വശങ്ങളിലെ തുറസ്സായ സ്ഥലം ചട്ടപ്രകാര ആവശ്യമായത് നിലവിലുളത് ചട്ട ലംഘനം മുന്‍വശം 3.00 m (PWD റോഡ്) 2.70, 2.95 (കെട്ടിടത്തിന്റെ രണ്ട് വശങ്ങളില് ഉള്ള അളവ്) ഉണ്ട് പിന്‍വശം 1.0 (Ave), 0.50 (min) 20 cm ഉണ്ട് വശങ്ങള് 0.60 m Abut ചെയ്തിരിക്കുന്നു സമീപവാസിയുടെ consent-ഓട് കൂടി രണ്ട് വശങ്ങള് Abut ചെയ്യാവുന്നതാണ് (പഞ്ചായത്ത് ഓഫീസില്‍ സമീപവാസികളുടെ സമ്മതപത്രം നല്കിയിട്ടുള്ളതായി കാണുന്നു) 34 Sanitation facilities 1 നല്‍കിയിട്ടില്ല ഉണ്ട് ചട്ടം 42 (facilities for disabled persons) ശൌചാലയം ലഭ്യമല്ല ഉണ്ട് പ്ലോട്ട് ഏരിയ 125m2 ല്‍ കുറവായതിനാല്‍ ചട്ടം 50(3) പ്രകാരം FSI, coverage , height of building , parking of street dimension with regard to building permit , light and ventilation എന്നിവ ടി കെട്ടിടത്തിന് ബാധകമാക്കേണ്ടതില്ല. തീരുമാനം പരാതിക്കടിസ്ഥാനമായ കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് കൂടി കടന്നുപോകുന്ന (വഴിത്തല ജംഗ്ഷന്) തൊടുപുഴ – കൂത്താട്ടുകുളം PWD റോഡിന്റെ വീതി 15.60m ആയിട്ടാണ് നിലവില്‍ കാണുന്നത്. ടി കെട്ടിടത്തിന്റെ മുന്‍വശത്ത് ലഭ്യമായ തുറസ്സായ സ്ഥലമായി (2.70, 2.95 -കെട്ടിടത്തിന്റെ രണ്ട് വശങ്ങളില് ഉള്ള അളവ്) പരിശോധനാ സമയത്ത് പരിഗണിച്ചിട്ടുള്ളത് ടി റോഡിന്റെ വീതിയായി നിലവില്‍ കാണുന്ന 15.60m കഴിഞ്ഞുള്ള സ്ഥലമാണ്. ടി റോഡിന്റെ ശരിയായ വീതി റവന്യൂ രേഖകള്‍ പ്രകാരം പരിശോധിക്കേണ്ടതുണ്ട്. റവന്യൂ രേഖകള്‍ പ്രകാരം റോഡിന്റെ വീതി ലഭ്യമല്ലാത്തതിനാലും PWD റോഡിന്റെ അതിരുകള്‍ മാര്‍ക്ക് ചെയ്യാത്തതിനാലും റോഡിന്റെ യഥാര്‍ത്ഥ വീതി ലഭ്യമല്ലാത്തതാണ്. നിലവില്‍ റോഡും കെട്ടിടവും തമ്മിലുള്ള സെറ്റ്ബാക്കാണ് (മുന്‍വശം) 2.70, 2.95 (കെട്ടിടത്തിന്റെ രണ്ട് വശങ്ങളില്) മുന്വശമെന്ന രീതിയില്‍ മുകളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ആയതിനാല്‍ റവന്യൂ രേഖകള്‍ പ്രകാരം റോഡിന്റെ വീതി രേഖാമൂലം റവന്യൂ വകുപ്പില്‍ നിന്നും ലഭ്യമാക്കി ആയത് ലഭ്യമാകുന്ന മുറക്ക് ടി കെട്ടിടത്തിന്റെ മുന്‍വശം റോഡരികില്‍ നിന്നും കെട്ടിടത്തിലേക്കുള്ള ദൂരം പരിശോധിച്ച് റിപ്പോര്‍ട്ടും ചാക്കോച്ചന് ഉലഹന്നാന്റെ പരാതിയും വീണ്ടും അദാലത്ത് സമിതി കണ്‍വീനറുടെ ലോഗിനിലേക്ക് അയയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 16
Updated on 2024-04-04 11:45:42