LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kottarathil Veedu, K S Puram Kadathoor Kollam
Brief Description on Grievance:
ലൈസന്‍സ് അനുവദിക്കാത്തത് പരാതി സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KLM4 Sub District
Updated by FAIZAL A, INTERNAL VIGILANCE OFFICER
At Meeting No. 14
Updated on 2023-11-13 15:26:17
10/11/2023 തീയതിയിലെ ഓണ്‍ലൈന്‍ യോഗതീരുമാന പ്രകാരം 17/11/2023 നകം ഫയല്‍ പരിശോധന നടത്തുന്നതിന് തീരുമാനിച്ചു. തുടര്‍ നടപടികള്‍ അടുത്ത യോഗത്തില്‍ വിലയിരുത്തുന്നതുമാണ്.
Final Advice made by KLM4 Sub District
Updated by FAIZAL A, INTERNAL VIGILANCE OFFICER
At Meeting No. 15
Updated on 2023-12-26 17:02:45
1994 കേരളാ പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 233 ലും അനുബന്ധ ചട്ടത്തിലും 31/10/2017 ല്‍ പ്രാബല്യത്തില്‍ വന്നിട്ടുള്ള ഭേദഗതി പ്രകാരം ലൈസന്‍സ് അപേക്ഷകള്‍ നിരസിക്കുവാന്‍ ഗ്രാമപഞ്ചായത്തുകളിലെ ഭരണ സമിതികള്‍ക്കോ സെക്രട്ടറിയ്ക്കോ അധികാരം ഇല്ലാത്തതാണ്. ആയത് പരിഗണിക്കാതെ ക്ഷമതയുള്ള അധികാരികളുടെ ആവശ്യമായ നിരാക്ഷേപ സാക്ഷ്യപത്രങ്ങള്‍ ഉണ്ടെങ്കിലും ക്രമവിരുദ്ധമായി അപേക്ഷ നിരസിക്കുന്ന നിലപാട് 2018 ലെ കേരളാ നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും ആക്ടിനും 1994 കേരളാ പഞ്ചായത്ത് രാജ് ആക്ടിനും വിരുദ്ധമാണ്. 1996 ലെ കേരളാ പഞ്ചായത്ത് രാജ് (വ്യവസായങ്ങള്‍ക്കും ഫാക്ടറികള്‍ക്കും വ്യാപാരങ്ങള്‍ക്കും സംരഭക പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് സേവനങ്ങള്‍ക്കും ) ലൈസന്‍സ് നല്കല് ചട്ടങ്ങളിലെ ചട്ടം 8 പ്രകാരം ഫാക്ടറികള്‍ക്കും വ്യവസായങ്ങള്‍ക്കും അപേക്ഷകന്റെ ആവശ്യ പ്രകാരം പരമാവധി 5 വര്‍ഷ കാലയളവിലേക്ക് നിശ്ചിത ഫീസ് ഈടാക്കി ലൈസന്‍സ് അനുവദിക്കേണ്ടതാണെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളില്‍ പുതിയ വ്യവസായങ്ങള്‍, സംരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന് സന്നദ്ധരായി എത്തുന്നവര്‍ക്ക് ഈസ് ഓഫ് ഡുയിംഗ് ഹെല്പ് ഡെസ്ക്ക് പഞ്ചായത്തില്‍ ആരംഭിച്ച് സംരംഭകര്‍ക്ക് ആവശ്യമായ സഹായം ചെയ്യേണ്ടതുമാണ്. 2018 ലെ കേരളാ നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും ആക്ട് പ്രകാരം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ വ്യാപര ലൈസന്‍സ് അനുവദിക്കുമ്പോള്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ 23/10/2017 ലെ GO (Rt) No. 3361/2017 LSGD നമ്പര്‍ ഉത്തരവ് പാലിച്ച് ഈസ് ഓഫ് ഡ്യൂയിംഗ് ബിസിനസിന്റെ ഭാഗമായി നടപടികള്‍ സുഗമമാക്കുന്നതിന് നിര്‍ദ്ദേശം നല്കുന്നു. ബഹു.കേരള ഹൈക്കോടതിയുടെ 14/03/2023 തീയതിയിലെ WP( C) NO 37605 of 2022 (A) നമ്പര്‍ ഉത്തരവ് പ്രകാരം വ്യാപാരങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത് സംബന്ധിച്ച് നിയമപരമായ നടപടി സ്വീകരിക്കാവുന്നതാണെന്നും ഉത്തരവായിട്ടുള്ളതാണ്. ആയതിനാല്‍ കേരളാ സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ്, കേരളാ മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് എന്നിവയുടെ നിരാക്ഷേപ സാക്ഷ്യപത്രങ്ങളുടെ കാലാവധിക്ക് വിധേയമായി വ്യാപാരങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് നിര്‍ദ്ദേശിക്കുന്നു.
Attachment - Sub District Final Advice:
Final Advice Verification made by KLM4 Sub District
Updated by FAIZAL A, INTERNAL VIGILANCE OFFICER
At Meeting No. 16
Updated on 2024-01-04 14:31:34