LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പാറയ്ക്കൽ ഹൌസ് മീനടം പി.ഒ
Brief Description on Grievance:
വസ്തുനികുതി പരാതി
Receipt Number Received from Local Body:
Escalated made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 13
Updated on 2023-11-13 14:38:24
2013 ലെ Tax Revision നിൽ പരാതിക്കാരൻ്റെ ഘടനാപരമായി വിത്യാസമുള്ള വീടിൻ്റെ Tax നിശ്ചയിച്ചപ്പോൾ അളവ് കൂടിപ്പോയി എന്നാണ് പരാതി. ടി പരാതി പഞ്ചായത്ത്' ശെരിവെയ്ക്കുന്നുണ്ടങ്കിലും സമയത്ത് അപ്പീൽ സമർപ്പിക്കാതിരുന്നതിനാൽ പരിഗണിക്കാൻ തയ്യാറാകുന്നില്ല. ഇതിൽ ഒരു നിയമ പ്രശ്നമുള്ളതിനാൽ ജില്ലാതലത്തിലേക്ക് പരിഗണനക്കായി വിടുന്നു
Final Advice made by Kottayam District
Updated by Sri.Prasad.C.R., Assistant Director (Admn.)
At Meeting No. 10
Updated on 2023-12-26 11:00:14
മീനടം ഗ്രാമ പഞ്ചായത്തിലെ പരാതിയിൻമേൽ ജോയിന്റ് ഡയറക്ടർ നിർദ്ദേശിച്ച കാര്യങ്ങളിൽ സെക്രട്ടറിയുടെ നടപടികൾ അന്വേഷിച്ചതിൽ സെക്രട്ടറി താഴെ പറയുന്ന കാര്യങ്ങൾ അറിയിച്ചു. (1) മീനടം ഗ്രാമ പഞ്ചായത്തിലെ ശ്രീ.സാബു.പി.ആർ, പാറയ്ക്കൽ ഹൗസ്, മീനടം.പി.ഒ എന്നയാളുടെ 5/273 നമ്പർ കെട്ടിടം സഞ്ചയ സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തിയപ്പോൾ 130 ച.മീറ്റർ വിസ്തീർണ്ണമുള്ളതും 100 ശതമാനം കോൺക്രീറ്റും 3 വർഷം കാലപ്പഴക്കവും എന്ന് രേഖപ്പെടുത്തിയത് മൂലം 947/- രൂപ വാർഷിക നികുതിയായി വരുന്നുവെന്നും എന്നാൽ ടിയാന്റെ കെട്ടിടത്തിന് 96 ച.മീറ്റർ വിസ്തീർണ്ണവും മേൽക്കൂര പകുതി ആസ്ബറ്റോസ് ഷീറ്റും ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ളതാണെന്നും വീടിന് 15 വർഷം കാലപ്പഴക്കം ഉണ്ടെന്നും ഉള്ള പരാതിയിൻ മേൽ സെക്രട്ടറിയോട് അന്വേഷിച്ചതിൽ 1993ലെ അസസ്മെന്റ് പ്രകാരം 21 രൂപ നികുതിയുണ്ടായിരുന്ന 5/273 നമ്പർ കെട്ടിടത്തിന് 2013ലെ വസ്തുനികുതി പരിഷ്കരണ പ്രകാരം 901 രൂപയാണ് വാർഷിക വസ്തുനികുതി നിശ്ചയിച്ചത്. 2022 വരെ നികുതി അടവാക്കിയിട്ടുമുണ്ട്. അന്വേഷണ റിപ്പോർട്ട് പ്രകാരം നികുതി കണക്കാക്കിയതിൽ വാർഷിക വസ്തു നികുതി 687/- രൂപ മാത്രമെ വരുകയുള്ളൂ. 12-ാം ചട്ടം, 4-ാം ഉപചട്ടമോ 6-ാം ഉപചട്ടമോ പ്രകാരം അപ്പീൽ നൽകുന്നതിനുള്ള സമയ പരിധി ഡിമാന്റ് നോട്ടീസ് ലഭിച്ച് 30 ദിവസത്തിനകം ആകയാൽ സമയബന്ധിതമായി അപ്പീൽ നൽകാത്തതിനാൽ നികുതി കുറയ്ക്കുവാൻസാധിക്കുകയില്ല എന്ന്റിപ്പോർട്ട് നൽകിയെങ്കിലും ജില്ലാ സ്ഥിരം അദാലത്ത് സമിതി മുൻപാകെ നികുതി പരിഷ്കരണ സമയം മുതൽകെട്ടിടത്തിന്റെ വിസ്തീർണ്ണം കുറവ് ചെയ്യുന്നതിനും ഭാഗികമായി മേൽക്കൂര മാറ്റുന്നതിനുംSanchaya സോഫ്റ്റ് വെയറിൽ വഴി സാധിക്കുന്നില്ലായെന്നും സെക്രട്ടറി അറിയിച്ചു. (2) യഥാർത്ഥത്തിൽ അധികമായി നിർമ്മിച്ച ഭാഗത്തിന് മാത്രം പുതിയ നിരക്കിൽ സെക്രട്ടറി വസ്തു നികുതി നിർണ്ണയിച്ചിരുന്നുവെങ്കിൽ പരാതിക്കാരൻ പറയുന്നതു പോലെനികുതികുറയുമായിരുന്നുവെന്നും അത് പരിഹരിക്കാൻ കെട്ടിടത്തിന്റെ വിസ്തീർണ്ണം കുറവ് ചെയ്യുന്നതിനും ഭാഗികമായി മേൽക്കൂര മാറ്റുന്നതിനും Sanchaya സോഫ്റ്റ് വെയറിൽ സാധിക്കുന്നില്ലായെന്ന സെക്രട്ടറിയുടെ അഭിപ്രായത്തിന്റെ സാങ്കേതിക വശം DTO യുമായി ചർച്ച ചെയ്തതിനു ശേഷം സഞ്ചയ സോഫ്റ്റ് വെയറിൽ ടി കെട്ടിടത്തിന്റെ ഡാറ്റാ പ്യൂരിഫിക്കേഷൻ അനുവദിക്കുന്നതിന്ജില്ലാതല അദാലത്ത് സമിതിയുടെ നിർദ്ദേശമായി ബഹു.പ്രിൻസിപ്പൽ ഡയറക്ടർക്ക് സമർപ്പിക്കുവാൻ തീരുമാനിച്ചു.
Final Advice Verification made by Kottayam District
Updated by Sri.Prasad.C.R., Assistant Director (Admn.)
At Meeting No. 11
Updated on 2024-02-02 14:04:41
സഞ്ചയ പ്യൂരിഫിക്കേഷൻ വഴി കെട്ടിട നികുതി കുറവ് വരുത്തിയിട്ടുള്ളതാണ്.