LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/o Unneeri, Karuvaravalappil House, Perassanur Kuttippuram
Brief Description on Grievance:
Complaint sent to ddp dt 20-1-21 against not allotting building number for his house completed under LIFE housing scheme
Receipt Number Received from Local Body:
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No.
Updated on 2023-05-20 16:32:37
പരാതി 6. വേലായുധൻ, കുറ്റിപ്പുറം ജി പി. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടിന് കെട്ടിട നമ്പർ പഞ്ചായത്തിൽനിന്നും കിട്ടുന്നില്ല എന്നാണ് പരാതി. പരാതിക്കാരനെ ഫോണിൽ ബന്ധപ്പെട്ടു. ആറ് മാസം മുമ്പ് പഞ്ചായത്തിൽ ചെന്നുവെന്നും താൻ നൽകിയ അപേക്ഷയെ കുറിച്ച് ചോദിച്ചപ്പോൾ കാൺമാനില്ലെന്നും അറിയിച്ചു എന്നും ഇത് 11ആം വാർഡ് മെമ്പറോട് പറഞ്ഞപ്പോൾ അപേക്ഷ നൽകിയതിന്റെ രസീതി അദ്ദേഹം വാങ്ങി ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞു എന്നും വേലായുധൻ അറിയിച്ചു. മെമ്പർ വേലായുധനെ ബന്ധപ്പെട്ടപ്പോൾ അടുത്ത തിങ്കളാഴ്ചയോടെ പരിഹാരമുണ്ടാക്കാമെന്നും അറിയിച്ചു. ആയതിനാൽ വേലായുധന്റെ അപേക്ഷയുടെ നിലവിലെ സ്ഥിതി റിപ്പോർട്ട് ചെയ്യുന്നതിനും ലൈഫ് ഭവന പദ്ധതി പ്രകാരം നിർമ്മിച്ച വീടിന് നിയമനുസൃതം നമ്പർ നൽകാൻ കഴിയുന്നതാണെങ്കിൽ നമ്പർ അടിയന്തിരമായി നൽകി അടുത്ത അദാലത്തിന് മുമ്പ് റിപ്പോർട്ട് ചെയ്യുന്നതിന് നിർദ്ദേശം നൽകാനും തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No.
Updated on 2023-06-01 12:40:42
ശ്രീ. വേലായുധന്റെ പരാതി തീർപ്പാക്കുന്നതിന്റെ ഭാഗമായി 24-5-23ന് കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിൽ പരിശോധന നടത്തുകയും ശ്രീ. വേലയുധനെ നേരി കേൾക്കുകയും ചെയ്തു. പഞ്ചായത്ത് രേഖകൾ പരിശോധിച്ചതിൽ വീട് നമ്പറിനായി ശ്രീ. വേലായുധൻ പഞ്ചായത്തിൽ അപേക്ഷ നൽകിയതായി കാണുന്നില്ല, എന്നാൽ പഞ്ചായത്തിൽ നൽകാനായി വെള്ള കടലാസിൽ തയ്യാറാക്കിയ അപേക്ഷയുടെ പകർപ്പ് അദ്ദേഹം ഹാജരാകക്ുകയുണ്ടായി. ലൈഫ് ങവന പദ്ധതി പ്രകാരം ആനുകീല്യം ലഭിച്ച വീട് ആണെന്നും 4 ലക്ഷത്തിൽ അവസാന ഗഡു 2021 അവസാനത്തിൽ ലഭിച്ചു എന്നം അദ്ദേഹം അറിയിച്ചതിനാൽ വി ഇ ഒയുടെ ഫയൽ പരിശോധിച്ചതിൽനിന്നും വീട് നിർമ്മിക്കാനായി പഞ്ചായത്തിൽ നിന്നും അനുമതി നൽകിയതായി കാണപ്പെട്ടു. കെട്ടിടത്തിലേക്ക് വൈദ്യുതി ലഭിച്ചിട്ടുണ്ട്. തിക്കാരൻ അവിവാഹിതനും 60 വയസ്സ് പ്രായമുള്ളയാളും ദിനപത്രം വിതരണം ചെയ്ത് ഉപജീവനം നടത്തുകയും ചെയ്യുന്ന ഒരു പാവപ്പെട്ട മനുഷ്യനാണ്. കെട്ടിട നമ്പറിന് അപേക്ഷ സമർപ്പിച്ചിട്ടില്ല എന്ന് ബോധ്യപ്പെട്ടതിനാൽ കെട്ടിട നമ്പറിനുള്ള അപേക്ഷ സമർപ്പിക്കുന്നതിന് പരാതികാകരനോട് സെക്രട്ടറി നിർദ്ദേശിക്കുകയും ആവശ്യമായ രേഖകളുടെ വിവരം ജൂനിയർ സൂപ്രണ്ട് അദ്ദേഹത്തിന് കുറിച്ച് നൽകുകയും ചെയ്തിട്ടുണ്ട്. മേൽ സാഹചര്യത്തിൽ പരാതി തീർപ്പാക്കാവുന്നതാണ്.