LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ILLIKKAL HOUSE NAYARAMBALAM
Brief Description on Grievance:
REDUCE TAX AMOUNT
Receipt Number Received from Local Body:
Escalated made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 35
Updated on 2024-08-14 18:51:59
അപേക്ഷകന്റെ ഉടമസ്ഥതയിലുള്ള 52.47SQM വിസ്തീർണ്ണമുള്ള വീടിന് നിർമ്മാണം പൂർത്തിയാക്കിയ 2013-ല്‍ 299 രൂപയാണ് നികുതി അടവാക്കിയത് എന്നും കരം ഒഴിവാക്കിയിട്ടുള്ളതാണെന്ന് പഞ്ചായത്തില്‍ നിന്നും അറിയിച്ചിട്ടുള്ളതാണെന്നും ഇത് സംബന്ധിച്ച് 25.02.2020-ല്‍ സാക്ഷ്യപത്രം അനുവദിച്ചിട്ടുണ്ടെന്നും ഡിമാന്റ് നോട്ടീസ് ലഭിക്കാതിരുന്നതിനെ തുടർന്ന് പഞ്ചായത്തില്‍ അന്വേഷിച്ചപ്പോള്‍ 445/TN എന്ന പുതിയ നമ്പർ അനുവദിച്ചിട്ടുണ്ടെന്നും 10983/- രൂപ അടവാക്കുന്നതിന് ആവശ്യപ്പെട്ടുവെന്നും ഇത് സംബന്ധിച്ച് പഞ്ചായത്തില്‍ കത്ത് നല്‍കിയെങ്കിലും 19152/- രൂപ അടവാക്കുന്നതിനാവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നല്‍കുകയാണ് ഉണ്ടായതെന്നും പ്രസ്തുത തുക അടവാക്കുന്നതിനുള്ള സാമ്പത്തികം ഇല്ലയെന്നും മത്സ്യത്തൊഴിലാളിയാണെന്നും തുക അടവാക്കുന്നതില്‍ നിന്നും ഒഴിവാക്കി നല്‍കണമെന്നുമാണ് ആവശ്യം. നായരമ്പലം ഗ്രാമപഞ്ചായത്തിൽ, തീരദേശ നിയന്ത്രണ മേഖലയില്‍ ഉള്‍പ്പെട്ട് വരുന്ന താത്ക്കാലിക നമ്പർ അനുവദിച്ചിട്ടുള്ള വീടുകൾക്ക് വസ്തു നികുതി പരിഷ്ക്കരണത്തിന്റെ ഭാഗമായി പുതിയ നമ്പർ അനുവദിച്ചിട്ടില്ല എന്നും ഇത്തരത്തിലുള്ള കെട്ടിടങ്ങളുടെ ഉടമസ്ഥരുടെ അപേക്ഷ പ്രകാരം കെട്ടിട വിരങ്ങള്‍ സഞ്ചയ സോഫ്റ്റ്വെയറിൽ ഉൾപ്പെടുത്തി വരുന്നതാണെന്നും 17.10.2023 തീയതിയില്‍ പരാതിക്കാരന് ഇപ്രകാരം സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ 3/160 E നമ്പർ കെട്ടിടത്തിന്റെ വിവരങ്ങള്‍ സഞ്ചയയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണെന്നും നിയമാനുസൃതം അല്ലാത്ത കെട്ടിടം ആയതിനാൽ മൂന്നിരട്ടി നികുതിയാണ് സോഫ്റ്റ്വെയറിൽ നിർണയിച്ചു വന്നിട്ടുള്ളതെന്നും 2013 14 വർഷം അടവാക്കിയ 299/- രൂപ, ഡിമാൻഡ് നോട്ടീസ് പ്രകാരമുള്ള തുകയിൽ നിന്ന് ഇളവു ചെയ്തു നൽകാവുന്നതാണെന്നും സെക്രട്ടറി അറിയിച്ചു. കൂടാതെ 2019 ലെ തീരദേശ പരിപാലന നിയമപ്രകാരം നായരമ്പലം പഞ്ചായത്ത് CRZ-II മേഖലയിലേക്ക് മാറുവാൻ സാധ്യതയുള്ളതിനാൽ ആയതു വരുന്ന മുറക്ക് പരിശോധന നടത്തിയ അപേക്ഷകന് സർക്കാർ മാനദണ്ഡപ്രകാരമുള്ള ഇളവുകൾ ലഭിക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണെന്നും സെക്രട്ടറി അറിയിച്ചിട്ടുള്ളതാണ്. കേരള പഞ്ചായത്ത് രാജ് ആക്റ്റില്‍ 07.10.2009 ല്‍ വന്ന ഭേദഗതി പ്രകാരം( 235എഎ വകുപ്പ് )നിയമാനുസൃതമല്ലാതെ നിർമ്മിച്ച കെട്ടിടത്തിന് 3 ഇരട്ടി നികുതി ചുമത്തേണ്ടതാണെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.കൂടാതെ 640സ്ക്വ.ഫീറ്റിന് താഴെയുള്ള വാസഗൃഹങ്ങള്‍ക്ക് ലഭ്യമാകുന്ന നികുതി ഇളവ് ഇവർക്കും നല്കുവാന് കഴിയുമോ എന്ന കാര്യത്തില്‍ വ്യക്തക്കുറവുമുണ്ട്. ഈ സാഹചര്യത്തില്‍ മേല്‍ വിഷയം സംബന്ധിച്ച് പൊതുവായി ഒരു സ്പഷ്ടീകരണം നല്‍കുന്നത് ഉചിതമാകുമെന്നതിനാല് സർക്കാരിലേക്ക് നല്കുന്നതിനായ് ജില്ലാ സമിതിയുടെ പരിഗണനക്കായ് സമർപ്പിക്കുന്നു.