LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PLAMPARAMBIL HOUSE, KANJIRAKOLLI P.O., PAYYAVOOR, KANNOOR
Brief Description on Grievance:
വൃത്തിഹീനമായരീതിയില് പ്വര്ത്തിക്കുന്ന ഹോട്ടലിനെതിരെ പരാതി
Receipt Number Received from Local Body:
Final Advice made by Ernakulam District
Updated by Subrammanyan K K, Assistant Director-II
At Meeting No. 27
Updated on 2025-06-27 11:18:03
28.12.2024 തീയതി ഉച്ചയ്ക്ക് 2.30 ന് തദ്ദേശ സ്വയംഭരണ വകുപ്പ് എറണാകുളം ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലത്തിൽ വച്ച് നടന്ന സിറ്റിസൺ അസിസ്റ്റന്റ് ജില്ലാതല അദാലത്ത് യോഗത്തിൽ കൊച്ചി കോർപ്പറേഷൻ പ്രതിനിധി യോഗത്തിൽ ഹാജരായിരുന്നു. പരാതി അന്വേഷിച്ചിരുന്നെന്നും പരാതിയിൽ പറയുന്നത് പോലെ വൃത്തിഹീനമായ ചുറ്റുപാടാണ് ടി ഹോട്ടലിൽ കാണാൻ കഴിഞ്ഞതെന്നും ആയതിനാൽ ടി ഹോട്ടലിന്റെ ലൈസൻസ് 12/08/2024 ൽ റദ്ദാക്കി സ്ഥാപനം അടച്ചു പൂട്ടിയെന്നും അറിയിച്ചു. തുടർന്ന് 14/08/2024 ൽ ഇർഷാദ് ഇ കെ, ശിവപുരം, മട്ടന്നൂർ എന്നയാൾ ടി കെട്ടിടത്തിൽ പുതിയ ഹോട്ടൽ ആരംഭിക്കാൻ അപേക്ഷ നൽകിയിട്ടുളളതും ആയത് പ്രകാരം കെട്ടിടത്തിൽ പരിശോധന നടത്തുകയും നിയമാനുസൃതം 16/08/2024 ൽ പുതിയ ഹോട്ടലിന് ലൈസൻസ് നൽകിയിട്ടുളളതുമാണെന്ന് അറിയിച്ചു. നേരത്തെ ടി കെട്ടിടത്തിൽ ഉണ്ടായിരുന്ന പോരായ്മകൾ പരിഹരിക്കപ്പെട്ടതായും ശുചിമുറിയും മറ്റു സൌകര്യങ്ങളും പുതിയതായി നിർമ്മിച്ചതായി കാണാൻ കഴിഞ്ഞതെന്നും കൊച്ചി കോർപ്പറേഷൻ പ്രതിനിധി അറിയിച്ചു. തീരുമാനം :- പരാതിയിൽ പറയുന്ന വൃത്തിഹീനമായ ചുറ്റുപാടിൽ പ്രവർത്തിച്ച ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കി ഹോട്ടൽ അടച്ചു പൂട്ടിയതിനാൽ പരാതി പരിഹരിക്കപ്പെട്ടു. ആയതിനാൽ പരാതി തീർപ്പാക്കുന്നു.