LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ചൂണ്ടപറമ്പില്‍ വീട് പുന്നയൂര്‍കുളം പി.ഒ തൃശ്ശൂര്‍
Brief Description on Grievance:
നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തിന്റെ ഒക്യുപ്പന്‍സി അനുവദിക്കാത്തത് പരാതി സംബന്ധിച്ച്.
Receipt Number Received from Local Body:
Final Advice made by Thrissur District
Updated by Muhammed Anas K.M, Assistant Director
At Meeting No. 9
Updated on 2023-11-06 12:39:06
പരാതിയും, പരാതിയുമായി ബന്ധപ്പെട്ട തൃശ്ശൂർ കോർപ്പറേഷന്റെ പ്രസ്തുത ഫയലും സമിതി പരിശോധിച്ചു. തൃശ്ശൂർ കോർപ്പറേഷൻ ചെമ്പുക്കാവ് വില്ലേജ് സർവ്വേ നമ്പർ 726/6, 726/7, 726/8 എന്നിവയിൽ ഉൾപ്പെട്ട 309 മീറ്റർ സ്ക്വയർ സ്ഥലത്ത് A2 ഒക്യുപൻസിയിൽ ഉൾപ്പെട്ട GF+FF+SF+TF എന്നീ നിലകളിലായി 703.50 മീറ്റർ സ്ക്വയർ വിസ്തൃതിയിൽ ഉള്ള കെട്ടിടത്തിന് 13.04.2012 തീയതി DW3/BA/202/10-11 നമ്പർ പ്രകാരം പെർമിറ്റ് അനുവദിച്ചിരുന്നു. ടി സ്ഥലം ഈസ്റ്റ് റിംഗ് റോഡ് (sanctioned) DTP Scheme ൽ റസിഡൻഷ്യൽ സോണിൽ ഉൾപ്പെടുന്നു. ഈ കെട്ടിട നിർമ്മാണം കേരള മുൻസിപ്പാലിറ്റി ബിൽഡിംഗ് റൂൾ 1999 പ്രകാരം ചട്ടം 34 പാർക്കിംഗ് പാലിക്കാത്തതിനാൽ അനുവദിച്ചിട്ടില്ലാത്തതാണ്. തുടർന്ന് കക്ഷി G.O. (11)/LSGD/TRIVANDRUM Dated 15.02.2018 പ്രകാരം ഗവൺമെന്റ് റെഗുലറൈസേഷന് അപേക്ഷ സമർപ്പിക്കുകയും സ്ഥല പരിശോധന നടത്തി റിപ്പോർട്ട് DTP ലേക്ക് അയക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാൽ കക്ഷി ടി കെട്ടിടത്തിൽ തുടർനിർമാണങ്ങൾ നടത്തുകയും പുതിയ പ്ലാൻ സമർപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. ആയത് കേരള മുൻസിപ്പാലിറ്റി ബിൽഡിംഗ് റൂൾ 1999 വിധേയമായി പരിശോധിച്ചതിൽ കേരള മുൻസിപ്പാലിറ്റി ബിൽഡിംഗ് റൂൾ 1999 ചട്ടം 26, ചട്ട 34 എന്നിവ പാലിച്ചിട്ടില്ലാത്തതും ആയത് ഉൾപ്പെടെ ക്രമവൽക്കരിക്കുന്നതിന് DTP ലേക്ക് റിപ്പോർട്ട് അയക്കുകയും ചെയ്തിട്ടുള്ളതാണ്. ഈസ്റ്റ് റിംഗ് റോഡ് ഡിടിപി സ്കീമിൽ റസിഡൻഷ്യൽ സോണിൽ ഉൾപ്പെട്ട ടി സ്ഥലത്ത് A2 ഗണത്തിൽപ്പെട്ട കെട്ടിടങ്ങൾ അനുവദനീയമാണ്. ടി സ്ഥലം ഈസ്റ്റ് റിംഗ് റോഡ് ഡിടിപി സ്കീമിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ A2 റസിഡൻഷ്യൽ കെട്ടിടം നിർമ്മിക്കാൻ CTP കൺകറൻസ് ആവശ്യമാണ്. നിലവിൽ പൂർത്തീകരിച്ച കെട്ടിടത്തിന് കേരള മുൻസിപ്പാലിറ്റി ബിൽഡിംഗ് റൂൾ 1999 പ്രകാരം ചട്ടം 26, 34 ലംഘനങ്ങൾ ഉള്ളതിനാൽ G.O.(P) 11/18/LSGD/ Dated 15.02.2018 ഉത്തരവുപ്രകാരം ക്രമവൽക്കരിക്കുന്നതിന് ഡിടിപി യിലേക്ക് അയച്ചിട്ടുള്ളതാണ്. എന്നാൽ CTP കൺകറൻസ് ഇല്ലാത്തതിനാൽ അപേക്ഷ റിപ്പീറ്റ് ചെയ്തിട്ടുള്ളതും CTP കൺകറൻസ് ലഭിക്കുന്നതിന് അപേക്ഷ നൽകുകയും തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് 09.03.2022 തീയതിയിലെ TCP CTP 220/2022 നമ്പർ ഉത്തരവ് പ്രകാരം കൺകറൻസ് ലഭ്യമായിട്ടുള്ളതുമാണ്. ടി കൺകറൻസ് സഹിതം റെഗുലറൈസേഷൻ അപേക്ഷ ഡിടിപി യിലേക്ക് അയച്ചിട്ടുള്ളതാണ്. ഡിടിപിയിൽ നിന്നും അറിയിച്ചിരുന്ന ന്യൂനതകൾ പരിഹരിച്ചുകൊണ്ട് കക്ഷി പ്ലാൻ പുന:സമർപ്പിക്കുകയും ചെയ്തു. 05.09.2023 തീയതിയിൽ ഡിടിപി യിലേക്ക് ന്യൂനതകൾ പരിഹരിച്ചുകൊണ്ടുള്ള പ്ലാനും റിപ്പോർട്ടും സമര്‍പ്പിച്ചിരുന്നതായി തൃശ്ശൂര്‍ കോര്പ്പറേഷന് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ അപേക്ഷയോടൊപ്പം ഉണ്ടാകേണ്ടിയിരുന്ന രണ്ട് സെറ്റ് പ്ലാനുകൾ, ടാക്സ് റസീപ്റ്റ്, പൊസഷൻ സർട്ടിഫിക്കറ്റ്, വാലിഡ് ലൈസൻസി സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കിയിരുന്നില്ല എന്നും ആയതും കൂടി ഹാജരാക്കണമെന്ന് കക്ഷിയോട് ആവശ്യപ്പെട്ടുവെങ്കിലും നാളിതുവരെ രേഖകൾ സമർപ്പിച്ചിട്ടില്ല എന്നും ടൗൺ പ്ലാനർ സമിതിയിൽ അറിയിച്ചു. മേൽ പരാമർശിച്ച രേഖകൾ കോർപ്പറേഷൻ സെക്രട്ടറി മുഖേന കക്ഷി ഹാജരാക്കുന്ന മുറയ്ക്ക് അപേക്ഷ പരിഗണിക്കുന്നതാണെന്ന് ടൗൺ പ്ലാനർ അറിയിച്ചു. മേൽ സാഹചര്യത്തിൽ ജില്ലാ ടൗൺ പ്ലാനർ അറിയിച്ച ന്യൂനതകൾ പരിഹരിക്കുന്ന മുറയ്ക്ക് G.O.(P) 11/18/LSGD/Dated 15.02.2018 പ്രകാരം ജില്ലാ സമിതി അപേക്ഷ പരിഗണിക്കുന്നതാണെന്ന വിവരം കക്ഷിയെ അറിയിക്കുന്നതിന് തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 10
Updated on 2023-11-14 14:21:29
പരാതിക്കാരന് മറുപടി നല്‍കിയിട്ടുണ്ട്.