LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Olickal House Muttom Kara, Muttom Village, Muttom P.O Ward IV, Muttom Grama Panchayat
Brief Description on Grievance:
മുട്ടം വില്ലേജിലെ സര്‍വ്വേ നം. 134/1-11 ല്‍ പ്പെട്ട 2.02 ആര് വസ്തുവില്‍ 2019-20 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തിന് നമ്പര്‍ ലഭിക്കുന്നതിന് അപേക്ഷ നല്‍കിയട്ട് കെട്ടിട നമ്പര്‍ ലഭിക്കാത്തത് സംബന്ധിച്ച്.
Receipt Number Received from Local Body:
Interim Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 13
Updated on 2023-10-30 16:35:08
30-10-2023 ല്‍ അപേക്ഷ പരിശോധിച്ചിട്ടുള്ളതാണ് . അടുത്ത സമിതി യോഗത്തിന് മുന്‍പായി സമിതി അംഗങ്ങള്‍ സ്ഥല പരിശോധന നടത്തുന്നതിന് തീരുമാനിച്ചു. ആയതിനുശേഷം അന്തിമമായി തീരുമാനം എടുക്കുന്നതിനും സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 14
Updated on 2023-11-15 16:40:57
അദാലത്ത് സമിതി അംഗങ്ങള്‍ 13/11/2023 ല്‍ നടത്തിയ സ്ഥല പരിശോധന പരാതിക്കാരിക്ക് വീടുപണിയുന്നതിനായി 05/05/2017 ല്‍ B4/1008/17 നമ്പറായി പെര്‍മിറ്റ് ലഭിച്ചിട്ടുള്ളതാണ്. നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ള ടി കെട്ടിടത്തിന് നമ്പര്‍ ലഭിച്ചിട്ടില്ല എന്നതാണ് പരാതി വിഷയം മുട്ടം ഗ്രാമപഞ്ചായത്ത് തോട്ടുകര - കാക്കൊമ്പ് PWD റോഡില്‍ നിന്നും 110 മീറ്റര്‍ നീളവും 3.6 മീറ്റര്‍ വീതിയുമുള്ളതും 9 വീട്ടുകാര്‍ ഉപയോഗിക്കുന്നതുമായ കോണ്‍ക്രീറ്റ് റോഡിന്റെ വശത്തായാണ് പരാതിക്കാരിയായ ലിസ്സി വര്‍ക്കി ഓലിക്കല്‍ , മുട്ടം എന്നയാളുടെ വീട് സ്ഥിതി ചെയ്യുന്നത് (ഗ്രൗണ്ട് ഫ്ലോര്‍ വിസ്തീര്‍ണ്ണം:- 85.25 m2, ഫസ്റ്റ് ഫ്ലോര്‍ വിസ്തീര്‍ണ്ണം:- 66 m2, അകെ വിസ്തീര്‍ണ്ണം :- 151.25 m2) പെര്‍മിറ്റ് പ്രകാരമുള്ളത് . കെട്ടിടത്തിന്റെ ഒരു വശത്തിന് (വശം1) അഭിമുഖമായാണ് ടി റോഡിന്റെ അലൈന്മെന്റ്. ഈ വശത്തിന്റെ ഏകദേശം മധ്യഭാഗത്തേയ്ക്കാണ് ടി റോഡ് വന്നുചേരുന്നത് . ഈ റോഡും കെട്ടിടത്തിന്റെ ഒന്നാം നിലയും ഏകദേശം ഒരേ ലെവലാണ്. ആയതിനാല്‍ ടി റോഡില്‍ നിന്നും ഒന്നാം നിലയുടെ വരാന്തയിലേക്ക് കയറുന്നതിനായി റാമ്പ് പണിതിട്ടുണ്ട് (സ്ലാബ് ടൈല്‍ പാകിയിട്ടുള്ളതാണ് ) ശേഷം ടി റോഡ് , വശം ഒന്നിന്റെ സൈഡിലൂടെ മുന്‍വശം കടന്ന് വശം രണ്ടിന്റെ ഭാഗത്തേക്കാണ് പോകുന്നത് . ഈ വീട് കഴിഞ്ഞ് റോഡിന് 10 മീറ്റര്‍ നീളമാണ് ഉള്ളത് . വശം ഒന്നിന്റെ ഏകദേശം പകുതി ഭാഗവും മുന്‍വശവും ഈ റോഡിനോട് ചേര്‍ന്ന് Abutt ചെയ്തിരിക്കുന്നു. വശം രണ്ട് (പിന്‍വശം ) വശം ഒന്നിന്റെ ബാക്കി ഭാഗവും കൃഷി ഭൂമിയാണ്. കെട്ടിടത്തിലേക്കുള്ള പ്രധാന പ്രവേശന മാര്‍ഗ്ഗം ഈ റോഡില്‍ നിന്നും മുന്‍വശത്തേക്ക് ആണ് (ഗ്രൗണ്ട് ഫ്ലോര്‍ ). ഇത് കൂടാതെയാണ് ഒന്നാം നിലയിലേക്കും പ്രവേശിക്കുന്നതിനുള്ള വഴി (Access) റോഡില്‍ നിന്നും നല്‍കിയിരിക്കുന്നത്. പരിശോധനയില്‍ കണ്ടെത്തിയ അളവുകള്‍ വശം ഇപ്പോള്‍ ലഭ്യമായ തുറസ്സായ സ്ഥലം ചട്ടപ്രകാരം ആവശ്യമായ അളവ് റിമാര്‍ക്ക്സ് മുന്‍വശം 1. 1.20 മീറ്റര്‍ 2. 3.14 മീറ്റര്‍ 2 മീറ്റര്‍ Rule 23-Abutting the road-(Unnotified-റോഡിന്റെ നീളം 250 മീറ്ററില്‍ താഴെ) കോര്‍ണര്‍ ഭാഗത്ത് shade projection ഒന്നാം നിലയുടെ വരാന്തയായി ഉപയോഗിക്കുന്നു. ഹാന്‍ഡ് റെയിലില്‍ നിന്നും 60 cm ആണ് റോഡുമായുള്ള ദൂര പരിധി ലഭ്യമായിട്ടുള്ളത്. പിന്‍വശം 1. 2.5 മീറ്റര്‍ 2. 2 മീറ്റര്‍ 1. 1.5 മീറ്റര്‍ (ആവറേജ്) 2. 1 മീറ്റര്‍ (മിനിമം) ചട്ട ലംഘനമില്ല ( Rule26 Table 4A) വശം 1 – A B 1.28 മീറ്റര്‍ (Pillar to road) 1.32 മീറ്റര്‍ 1.93 മീറ്റര്‍ 2 മീറ്റര്‍ 1 മീറ്റര്‍ (മിനിമം) Road Abutt ചെയ്യുന്ന ഭാഗം ചട്ട ലംഘനമുണ്ട് ചട്ട ലംഘനമില്ല (സമീപവാസിയുടെ സ്ഥലം.) വശം 2 70 cm 70cm 1 മീറ്റര്‍ 1 മീറ്റര്‍ ചട്ട ലംഘനമുണ്ട് (സമീപവാസിയുടെ സ്ഥലം. Rule26 Table 4A) അനുബന്ധ കെട്ടിടത്തിലേക്കുള്ള ദൂരം (ചട്ട ലംഘനമുണ്ട്) വശം 1, വശം 2 ചേരുന്ന ഭാഗം നിലവിലുള്ള കെട്ടിടത്തില്‍ നിന്നും 70 cm ദൂരത്തായി ഒരു അനുബന്ധ കെട്ടിടം സ്ഥിതി ചെയ്യുന്നുണ്ട്(2.67*1.6=4.272) . പ്ലോട്ട് അതിരില്‍ നിന്നും ടി കെട്ടിടത്തിലേക്കുള്ള ദൂരം 20cm ആണ് . ആയത് ചട്ടം 67 Proviso 4 ന്റെ ലംഘനമാണ് . പഞ്ചായത്ത് രേഖകള്‍ പരിശോധിച്ചതില്‍ വശങ്ങളില് ചട്ടപ്രകാരം ആവശ്യമായ തുറസ്സായ സ്ഥലം ലഭ്യമല്ലാത്തതിനാല്‍ വീടിന് നമ്പര്‍ നല്‍കുകയോ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയോ ചെയ്തിട്ടില്ല . കൂടാതെ പെര്‍മിറ്റ് പ്ലാനില്‍ നിന്നും വ്യതിചലിച്ചിട്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയിരിക്കുന്നത് എന്നും സമര്‍പ്പിച്ച പ്ലാന്‍ പ്രകാരമുള്ള അളവുകള്‍ സൈറ്റില്‍ ലഭ്യമാകുന്നില്ല എന്ന വിവരവും 27/05/2020 ല്‍ കത്ത് നമ്പര്‍ B4-782/2020 പ്രകാരം പഞ്ചായത്ത് സെക്രട്ടറി പരാതിക്കാരിയെ അറിയിച്ചിട്ടുള്ളതാണ്. തീരുമാനം മേല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റോഡില്‍ നിന്നുള്ള ദൂരം 2 മീറ്റര്‍ പാലിച്ചിട്ടില്ലാത്തതിനാല്‍ റോഡില്‍ നിന്നുള്ള ദൂരത്തിന് ഇളവുകള്‍ അനുവദിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അപേക്ഷകയുടെ വീടിന് നമ്പര്‍ നല്കാന് കഴിയാത്തതിനാല്‍ അപേക്ഷ നിരസിച്ച് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു. ടി വിവരം അപേക്ഷകയേയും പഞ്ചായത്തിനെയും അറിയിക്കുന്നതിനും തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 15
Updated on 2024-04-04 11:44:43