LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
parakulam granites(royal rocks)kappur
Brief Description on Grievance:
crusser unit is working without licence by shaji
Receipt Number Received from Local Body:
Interim Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No.
Updated on 2023-05-20 12:30:06
Applicant wants to attend the adalat meeting physically. Meeting date - 29/05/2023 at Thrithala Block Panchayat
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No.
Updated on 2023-05-29 15:14:49
പാലക്കാട് ജില്ലയിലെ കപ്പൂർ ഗ്രാമപഞ്ചായത്തിലെ പറക്കുളം ഗ്രാനൈറ്റ് എന്ന സ്ഥാപനം അനധികൃതമായി മറ്റൊരാളുടെ പേരിൽ ലൈസൻസ് ഉപയോഗിച്ച് നടത്തുന്നതായുള്ള ശ്രീ. പി. വി. വിജയന്റെ പരാതി സംബന്ധിച്ച് സ്ഥലം നേരിൽ സന്ദർശിച്ചും, കപ്പൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ കൈവശമുള്ള രേഖകൾ പരിശോധിച്ചും പരാതിക്കാരനെ നേരില്‍ കേട്ടും താഴെ പറയും പ്രകാരം അന്തിമ തീര്‍പ്പ് കല്പിക്കുന്നു. തന്റെ പേരിൽ കപ്പൂര്‍ ഗ്രാമപഞ്ചായത്തിന്റെ ലൈസൻസും മറ്റു രേഖകളും സമ്പാദിച്ച് പറക്കുളം ഗ്രാനൈറ്റ്സ് എന്ന ക്രഷർ യൂണിറ്റ് തോട്ടുങ്ങല്‍ രാധാകൃഷ്ണന് മകന് ഷാജി 20.9.2022 തിയ്യതിയിലെ കരാര്‍ വ്യവസ്ഥ ലംഘിച്ച് 20.03.2023 തിയ്യതിക്ക് ശേഷം പ്രവർത്തനം നടത്തിവരുന്നു എന്നും 31.3.2023ല്‍ ക്രഷര്‍ യൂണിററിന്റെ ലൈസൻസ് കാലാവധി അവസാനിച്ചു എന്നും ശ്രീ. പി.വി.വിജയൻ പരാതിയിൽ പറയുന്നു. നിയമവിരുദ്ധമായി ലൈസൻസില്ലാതെ ക്രഷർ പ്രവർത്തിച്ചാൽ അപകടങ്ങൾ ഉണ്ടാകുന്ന പക്ഷം ഞാനും പ്രതിയാകേണ്ടി വരും എന്നതിനാൽ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്ന് അപേക്ഷിച്ചിട്ടുണ്ട്. രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 1. 31.3.2023ന് ലൈസൻസ് കാലാവധി അവസാനിച്ചു. 2. തുടർന്നും അനധികൃതമായി പ്രവർത്തിക്കുന്നത് കണ്ടെത്തിയപ്പോൾ 15.05.2023 ന് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നൽകി . 3. ശ്രീ പി വി വിജയൻ തന്റെ പരാതിയിൽ പറയുന്ന 20. 9. 2022 ലെ കരാര്‍ വ്യവവസ്ഥ എതിർകക്ഷി ലംഘിച്ചു എന്നതാണ്. എന്താണ് കരാർ വ്യവസ്ഥ എന്നത് വ്യക്തമാക്കിയിട്ടില്ല .വില്പന കരാർ ആണോ അതോ നടത്തിപ്പ് കരാറാണോ എന്ന് അറിയിച്ചിട്ടില്ല. എന്തായാലും ഒരാളുടെ പേരിലുള്ള ലൈസൻസ് മറ്റൊരാൾക്ക് കൈമാറ്റം ചെയ്യാൻ നിയമപരമായി കഴിയില്ല. 4. പരാതി കിട്ടിയ ശേഷം സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ട്. യഥാർത്ഥ അപേക്ഷകൻ അല്ല എന്ന് മനസ്സിലാക്കി ലൈസൻസ് പുതുക്കി നൽകിയിട്ടില്ല. സെക്രട്ടറി കൃത്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. സെക്രട്ടറിക്കും പരാതിക്കാരനും നല്കുന്ന നിര്‍ദ്ദേശങ്ങള്‍ സെക്രട്ടറിക്ക് 1. സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും സ്ഥാപനം പ്രവർത്തിക്കുന്നു എങ്കിൽ ലൈസൻസ് എടുക്കുന്നത് വരെ പോലീസിന്റെ സഹായത്തോടെ പ്രവർത്തനം നിർത്തിവയ്ക്കാൻ നടപടി സ്വീകരിക്കണം. 2. ക്രഷർ യൂണിറ്റിലെ ഓഫീസിനു മാത്രമേ കെട്ടിട നമ്പര്‍ ഉള്ളൂ. മെഷിനറി നിൽക്കുന്ന കെട്ടിടത്തിന് നമ്പറില്ല. ആയത് പരിശോധിച്ചു നടപടി സ്വീകരിക്കണം. പരാതിക്കാരന് 1.പരാതിക്കാരന് എതിർകക്ഷിയുമായി ഏതെങ്കിലും തരത്തിൽ കരാർ ലംഘനം ഉണ്ടെങ്കിൽ ആയത് പരാതിയായി പോലീസിന് നൽകേണ്ടതാണ്.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No.
Updated on 2023-06-09 11:49:00
29.05.2023 തിയ്യതിയിലെ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ 07.06.2023 തിയ്യതിയില്‍ 400752/RPTL21/GPO/2023/3444/(4) നമ്പര്‍ കത്ത് പ്രകാരം താഴെ പറയും പ്രകാരം മറുപടി നല്കി. 17.05.2023 തിയ്യതിയില്‍ പ്രസ്തുത സ്ഥാപനം നിര്‍ത്തി വക്കുന്നതിന് നോട്ടീസ് പതിച്ച് അറിയിച്ചിട്ടുള്ളതാണ്. ലൈസന്‍സ് കൂടാതെ അനധികൃതമായി സ്ഥാപനം പ്രവര്‍ത്തിക്കുന്നത് നിര്‍ത്തി വക്കുന്നതിനായി പോലീസ് സഹായം അഭ്യര്‍ത്ഥിച്ചിട്ടുള്ളതാണ്. 29.05.2023 തിയ്യതിയില്‍ ജൂനിയര്‍ സൂപ്രണ്ട് നടത്തിയ പരിശോധനയിലും 06.06.2023 തിയ്യതിയില്‍ സെക്ഷന്ക്ലര്ക്ക് നടത്തിയ പരിശോധനയിലും മേല്‍ സ്ഥാപനം പ്രവര്‍ത്തനം നിര്ത്തിവച്ചിട്ടുള്ളതായി ബോധ്യപ്പെട്ടിട്ടുള്ളതായും സെക്രട്ടറി അറിയിച്ചിട്ടുണ്ട്. കൂടാതെ മിഷനറി സ്ഥാപിച്ചിരിക്കുന്ന കെട്ടിടത്തിന് കെട്ടിട നമ്പര്‍ ലഭ്യമാകുന്നതിന് വേണ്ട അപേക്ഷ സമര്‍പ്പിക്കണമെന്ന് കാണിച്ച് ശ്രീ.പി.വി.വിജയന് അറിയിപ്പ് നല്കിയിട്ടുള്ളതായും സെക്രട്ടറി അറിയിച്ചിട്ടുണ്ട്. അപേക്ഷകന് പ്രസ്തുത സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കുന്നതിന് ചട്ടപ്രകാരമുള്ള രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കാവുന്നതാണ് എന്ന് യോഗം വിലയിരുത്തി.