LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
482, AJANUR, KOLAVAYAL P O
Brief Description on Grievance:
എന്റെ വീട് കെട്ടിയിട്ട് ഇപ്പോൾ 10 മാസമായി പഞ്ചായത്തിൽ നിന്നും ഇത് വരെ എനിക്ക് വീട്ട് നമ്പർ കിട്ടിയില്ല പലവിധ കാരണങ്ങൾ പറഞ്ഞു എനിക്ക് വീട്ട് നമ്പർ തരുന്നില്ല
Receipt Number Received from Local Body:
Escalated made by KSGD2 Sub District
Updated by ശ്രീമതി ലക്ഷ്മി എ, Internal Vigilance Officer
At Meeting No. 36
Updated on 2024-11-19 12:33:48
അജാനൂര്‍ വില്ലേജിലെ റീ സര്‍വ്വെ നമ്പര്‍ 199/25 ല്‍ പെട്ട 0.0.364 ഹെക്ടര്‍ സ്ഥലത്ത് 175.72 ച.മീറ്റര്‍ വിസ്തൃതിയുളള വാസഗൃഹം നിര്‍മ്മിക്കുന്നതിന് 05.08.2020 ലെ എ2/2478/2018 നമ്പര്‍ പ്രകാരം കെട്ടിട നിര്‍മ്മാണ അനുമതി നല്‍കിയിരുന്നു. കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കെട്ടിട നമ്പറിനായി രേഖകള്‍ സഹിതം 28.02.2024 ന് അപേക്ഷ നല്‍കിയിട്ടുണ്ട്. കെട്ടിടം നിര്‍മ്മാണം പരിശോധിച്ച്, പെര്‍മിറ്റ് പ്രകാരം അനുവദിച്ച വിസ്തൃതിയേക്കാള്‍ 37.78 ച.മീറ്റര്‍ അധിക നിര്‍മ്മാണം നടത്തിയിട്ടുളളതായും ആയത് ക്രമവല്‍ക്കരിച്ച് ഒക്യുപന്‍സി അനുവദിക്കുന്നതിന് ശുപാര്‍ശ നല്‍കുകയും ചെയ്തിട്ടുണ്ട്. അതിനു ശേഷം തൊട്ടടുത്ത പ്ലോട്ടില്‍ കെട്ടിട നിര്‍മ്മാണ അനുമതിക്കുളള അപേക്ഷ ലഭിച്ചപ്പോഴാണ് മുബീന എന്നവര്‍ കെട്ടിടം നിര്‍മ്മിച്ച സ്ഥലം CRZ ല്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് എന്ന് മനസ്സിലായത്. ആയതു കൊണ്ട് നമ്പര്‍ അനുവദിക്കാതിരിക്കുകയാണ് ചെയ്തിട്ടുളളത്. പെര്‍മിറ്റ് അപേക്ഷയുടെ കൂടെ സമര്‍പ്പിച്ച സൈറ്റ് പ്ലാനില്‍ കടല്‍/പുഴ യില്‍ നിന്നും പ്ലോട്ടിലേക്കുളള ദൂരം രേഖപ്പെടുത്തിയിട്ടില്ല. അപേക്ഷയില്‍ രേഖപ്പെടുത്തിയ സര്‍വ്വെ നമ്പര്‍ CRZ മാപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന പരിശോധന പെര്‍മിറ്റ് നല്‍കുന്നതിന് മുമ്പ് പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. തീരദേശ പരിപാലന അതോറിറ്റിയില്‍ നിന്നും അനുമതി വാങ്ങാതെയാണ് പെര്‍മിറ്റ് നല്‍കിയിട്ടുളളത്.
Final Advice made by Kasaragod District
Updated by Sri.Suresh.B.N., Assistant Director (Devlp.)
At Meeting No. 29
Updated on 2025-01-24 16:04:39
കെട്ടിട നിർമ്മാണത്തിന് അനുമതി നല്‍കിയിരുന്നു.പിന്നീടാണ് തീര ദേശ പരിപാലന നിയമ പരിധിയില്‍ വരുന്നതായി കണ്ടെത്തിയിരിക്കുന്നത്.പുതിയ നിയമത്തിൻ്റെ പശ്ചാത്തലത്തില്‍ വിശദമായ റിപ്പോർട്ട് ക്രമവല്‍ക്കരണത്തിനായി സമർപ്പിക്കുന്നതിന് സെക്രട്ടറിയ്ക്ക് നിർദ്ദേശം നല്കി.