LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
D.C.Villa Ponnunadathekkekkara,Karumkulam,Puthiyathurai..P.O
Brief Description on Grievance:
Regularisation of Building
Receipt Number Received from Local Body:
Interim Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 14
Updated on 2023-11-06 15:04:06
CRZ മേഖലയിൽ ഉൾപ്പെട്ട വസ്തുവാണ് എന്ന് സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫീൽഡ് പരിശോധന ഉൾപ്പെടെ നടത്തി വിശദമായ റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളിൽ സമർപ്പിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു. അടുത്ത യോഗത്തിൽ ടി അപേക്ഷ വീണ്ടും പരിഗണിക്കുന്നതിനും തീരുമാനിച്ചു.
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 16
Updated on 2023-11-20 13:06:21
അപേക്ഷകൻ്റെ താഴത്തെ നിലയിലുള്ള കെട്ടിടത്തിന് പഞ്ചായത്തിൽ നിന്നും നമ്പർ ലഭിച്ചിട്ടുള്ളതായും 2015 വരെ ടി കെട്ടിടത്തിന് നികുതി അടച്ച രേഖകൾ പഞ്ചായത്തിൽ സമർപ്പിച്ചതായും കക്ഷി വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിൽ 2013-ൽ സോഫ്റ്റ് വെയർ സംവിധാനത്തിലോട്ട് വന്നിട്ടുള്ളതായി സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാലും നികുതി അടച്ച രേഖ വച്ച് പഞ്ചായത്തിൽ നിന്നും കെട്ടിട നമ്പർ അനുവദിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് റിപ്പോർട്ട് ചെയ്യുന്നതിനും കരിംകുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി 14.11.2023-ലെ യോഗത്തിൽ തീരുമാനിച്ചു. കക്ഷിയുടെ വസ്തു തീരദേശ പരിപാലന നിയമം 2011 പ്രകാരമുള്ള മാപ്പിൽ വേലിയേറ്റ രേഖയിൽ നിന്നും 200 മീറ്റർ ദൂരപരിധിയ്ക്കകത്തുള്ള നോൺ ഡവലപ്മെൻ്റൽ സോണിൽ ഉൾപ്പെടുന്നതായി സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ കക്ഷിയുടെ അപേക്ഷ KCZMA യുടെ പരിഗണനയ്ക്കായി അയയ്ക്കുന്നതിന് സെക്രട്ടറി ആവശ്യപ്പെട്ട പ്ലാൻ ഉൾപ്പെടെയുള്ള രേഖകൾ പഞ്ചായത്തിൽ ,സമർപ്പിക്കുന്നതിന് കക്ഷിയോട് 14.11.2023-ലെ യോഗത്തിൽ നിർദ്ദേശിച്ചു.
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 17
Updated on 2023-11-28 15:49:39
കക്ഷി തൻ്റെ കെട്ടിടത്തിന് 2015 വരെ നികുതി അടച്ചതായി അറിയിച്ച സാഹചര്യത്തിൽ കക്ഷി ഹാജരാക്കിയ നികുതി അടച്ച രേഖ പരിശോധിച്ചതിൽ 2008-09 മുതൽ 2013-14 വരെയുള്ള നികുതി അടച്ച രേഖയാണ് കക്ഷി ഹാജരാക്കിയിട്ടുള്ളതെന്നും, വസ്തു നികുതി നിർണ്ണയത്തിനായുള്ള സഞ്ചയ സോഫ്റ്റ് വെയർ പ്രകാരം 1993 വസ്തു നിരക്ക് (AVR) ബാധകമായി 10 വാർഡുകൾ ഉണ്ടായിരുന്നത് 2013 വസ്തു നികുതി പുതുക്കിയ നിരക്ക് പ്രാബലത്തിൽ വന്ന കാലയളവിൽ 18 വാർഡുകളായി മാറിയിട്ടുള്ളതാണെന്നും അപേക്ഷയിൽ സൂചിപ്പിച്ചിട്ടുള്ള 1/616 (1993 assessment) , 7/257( 2013 assessment) എന്നീ നമ്പർ കെട്ടിടങ്ങളെ സംബന്ധിച്ചുള്ള രേഖപ്പെടുത്തലുകൾ സോഫ്റ്റ് വെയറിൽ ഇല്ലായെന്ന് സെക്രട്ടറി യോഗത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. KPRA (വസ്തുനികുതിയും, സേവന ഉപനികുതിയും സർചാർജ്ജും) ചട്ടങ്ങൾ 2011 , ചട്ടം 20 പ്രകാരമാണ് അപേക്ഷകൻ്റെ നിലവിലുള്ള കെട്ടിടത്തിന് 09/07/2016-ൽ നികുതി നിർണ്ണയിച്ചിട്ടുള്ളതെന്നും കക്ഷിയുടെ 210.38 m2 തറവിസ്തീർണ്ണമുള്ള പാർപ്പിടാവശ്യത്തിനുള്ള കെട്ടിടം G,O,(rt)No.98/2017/Envt. തീയതി 16.10.2019 പ്രകാരമുള്ള തീരദേശ ജില്ലാതല കമ്മിറ്റി അംഗീകരിച്ച അനധികൃത കെട്ടിടങ്ങളുടെ ലിസ്റ്റിൽ ക്രമ നമ്പർ 2 ആയി ഉൾപ്പെട്ടിട്ടുള്ളതിനാൽ കക്ഷിയുടെ അപേക്ഷ തീരദേശ പരിപാലന സമിതിക്ക് ക്രമവത്ക്കരണത്തിനായി കൈമാറാൻ സാധിക്കാത്തത് എന്ന വിവരവും സെക്രട്ടറി യോഗത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആയത് പരിശോധിച്ച് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ കെട്ടിട നമ്പർ അനുവദിക്കുന്നതിനുള്ള കക്ഷിയുടെ അപേക്ഷ പരിഗണിക്കുന്നതിന് കഴിയില്ല എന്ന് 23.11.2023-ലെ യോഗത്തിൽ സമിതി തീരുമാനിച്ചു. യോഗതീരുമാനം കക്ഷിയെ അറിയിച്ച് വിവരം റിപ്പോർട്ട് ചെയ്യുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി.