LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പ്രസിഡന്റ് ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് ഉടുമ്പന്നൂർ പി ഓ ഉടുമ്പന്നൂർ 685595
Brief Description on Grievance:
ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത്-ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്തിലെ കെട്ടിടനമ്പർ നല്കിയിട്ടില്ലാത്ത കടമുറികൾക്ക് നമ്പർ അനുവദിക്കുന്നതിനുളള അനുമതി ലഭിക്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 13
Updated on 2023-10-30 16:28:58
സമിതി അംഗങ്ങള്‍ 30-10-2023 ല്‍ ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഉടുമ്പന്നൂര്‍ ടൗണിലെ റോഡിന്റെ വീതി പരിശോധിച്ചിട്ടുള്ളതും റോഡ് വികസനത്തിന് ശേഷം പണിതിട്ടുള്ള കെട്ടിടങ്ങളുടെ റോഡുമായിട്ടുള്ള ദൂരപരിധി പരിശോധിച്ചിട്ടുള്ളതുമാണ് . റോഡിന്റെ വീതി വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്തമായ അളവുകളില്‍ ആണ് കാണപ്പെടുന്നത്. റോഡിന്റെ വീതിക്ക് ഏകീകൃത സ്വഭാവം ഇല്ലാത്തതാണ്. ആയതിനാല്‍ റോഡ് വികസിപ്പിക്കുന്നതിന് മുന്‍പുള്ള വീതി, വികസനത്തിന് ശേഷമുള്ള വീതി , ഇനി വികസനം നടത്തുന്നുണ്ടെങ്കില്‍ ആയതിനു വേണ്ടി ശുപാര്‍ശ ചെയ്തിട്ടുള്ള റോഡിന്റെ വീതി എന്നിവ അടുത്ത സമിതി കൂടുന്നതിന് മുന്‍പ് PWD അധികാരികലില് നിന്നും ലഭ്യമാക്കുന്നതിന് പ്രസിഡന്റ്, സെക്രട്ടറി എന്നിവരോട് നിര്‍ദ്ദേശിച്ചും പരാതി അടുത്ത കമ്മിറ്റിയില്‍ അന്തിമമായി പരിഗണിക്കുന്നതിനും സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Escalated made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 14
Updated on 2023-11-15 11:59:18
ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ രണ്ടാം വാര്‍ഡില്‍ ഉടുമ്പന്നൂര്‍ വില്ലേജില്‍ (1) ഷിഹാബുദ്ദീന് പുല്ലായിക്കാട്ട്, സര്‍വ്വെ നമ്പര്‍ 213/4, 214/15,213/16 (2) റെസീന ചങ്ങഴിമറ്റത്തില്, സര്‍വ്വെ നമ്പര്‍ 213/17 (3) പ്രഭാകരന് ഇല്ലിക്കല്‍, സര്‍വ്വെ നമ്പര്‍ 213/8 (4) അബി അയ്യൂബ് ഇഞ്ചക്കാട്ടില്‍, സര്‍വ്വെ നമ്പര്‍ 213/19 (5) സാദിക്ക് അബ്ദുള്‍ അസ്സിസ് കൊള്ളിക്കുന്നേല്‍, സര്‍വ്വെ നമ്പര്‍ 213/20 എന്നിവരുടെ കട മുറികള്‍ക്ക് ഇതുവരെയും പഞ്ചായത്തില്‍ നിന്നും കെട്ടിട നമ്പര്‍ ഇട്ട് കിട്ടിയിട്ടില്ലായെന്നും KSTP റോഡ് പണിയുമായി ബന്ധപ്പെട്ട് സ്ഥലം വിട്ട് കൊടുത്തിരുന്നതായും അതുകൊണ്ട് എത്രയും പെട്ടെന്ന് വേണ്ട നടപടികള്‍ സ്വീകരിച്ച് കടമുറികള്‍ക്ക് നമ്പര്‍ ഇട്ട് തരണമെന്ന് അപേക്ഷിച്ചിട്ടുള്ളതായും ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ 2010 വര്‍ഷത്തില്‍ നടന്ന റോഡ് വികസനവുമായി ബന്ധപ്പെട്ട് പൊളിച്ചുപണിത കടമുറികള്‍ക്ക് നമ്പര്‍ കിട്ടാത്തതുമൂലം ലൈസന്‍സ് അനുവദിക്കുന്നില്ലായെന്നും അതുകൊണ്ടുതന്നെ വ്യാപാരികള്‍ക്ക് ലോണ്‍ എടുക്കാന്‍ കഴിയുന്നില്ലായെന്നും കാണിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉടുമ്പന്നൂര്‍ ബ്രാഞ്ച് പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതാണെന്നും 15മീറ്ററോളം വീതിയില്‍ KSTP റോഡ് പണിതപ്പോള്‍ നിലവിലുണ്ടായിരുന്ന കെട്ടിടങ്ങളുടെ റോഡിനോട് ചേര്‍ന്നുള്ള ഭാഗം പൊളിച്ചുനീക്കിയിരുന്നുയെന്നും റോഡ് വികസനത്തിന്റെ ഭാഗമായി മുന്‍വശം പൊളിച്ചുനീക്കിയ കെട്ടിടങ്ങള്‍ കെട്ടിട ഉടമകള്‍ പുതുക്കി പണിയുകയും റോഡ് വികസനത്തിന്റെ ഭാഗമായതിനാല്‍ കെട്ടിടത്തിന് പഞ്ചായത്ത് നമ്പര്‍ ലഭിക്കുമെന്ന് പൊതുമരാമത്ത് അധികൃതര്‍ വാക്കാല്‍ പറഞ്ഞതുകൊണ്ടാണ് പുതുക്കി പണിത കെട്ടിടം റോഡില്‍ നിന്നും 3 മീറ്റര്‍ ദൂരപരിധി പാലിക്കാതെ പുതുക്കി പണിതതെന്നും റോഡ് വികസനം തടസ്സപ്പെടാതെയിരിക്കാനാണ് പൊതുമരാമത്ത് അധികാരികളില്‍ നിന്നും രേഖാമൂലം ഉറപ്പുവേണമെന്ന് കെട്ടിടം ഉടമകള്‍ നിര്‍ബന്ധം പിടിക്കാതിരുന്നത് എന്നുമാണ് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുള്ളത്. പുതുക്കി പണിത കെട്ടിടങ്ങള്‍ക്ക് റോഡില്‍ നിന്നും നിയമവിധേയമായ അകലമില്ലാത്തതിനാല്‍ 2013 ല്‍ വസ്തു നികുതി പരിഷ്കരണത്തിന്റെ ഭാഗമായി നമ്പര്‍ ഇട്ടപ്പോള്‍ ടി കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയിട്ടില്ലാത്തതുമാണ്. ഇത്തരത്തില്‍ 29 വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ക്കാണ് നമ്പര്‍ അനുവദിക്കാത്തത്. ആയതുമൂലം ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിന് വര്‍ഷംതോറും നികുതി, ലൈസന്‍സ് ഫീ ഇനങ്ങളില്‍ വന്‍തുക നഷ്ടമുണ്ടാകുന്നുണ്ടെന്നും ടി വിഷയവുമായി ബന്ധപ്പെട്ട് 2018-19 സാമ്പത്തിക വര്‍ഷത്തെ കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഖണ്ഡിക 1-12 പ്രകാരം പരാമര്ശിച്ചിട്ടുള്ളതാണെന്നും കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിന്റെ ഭാഗമായി ശ്രീ.ഷിഹാബുദ്ദീന് മുതല്‍ പേര് സമര്‍പ്പിച്ച അപേക്ഷയിന്മേല് പ്രത്യേക പരിഗണന നല്കി ഗവണ്മെന്റിലേക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് 15/05/2023 ല്‍ കൂടിയ തൊടുപുഴ താലൂക്ക് തല അദാലത്തില്‍ ഉത്തരവ് ആയിട്ടുള്ളതാണെന്നും മേല്‍ സാഹചര്യത്തില്‍ ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ചെറിയ ടൗണില്‍ കെട്ടിട നമ്പര്‍ നല്കിയിട്ടില്ലാത്ത നിലവിലുള്ള കെട്ടിടങ്ങള്‍ക്ക് കെട്ടിട നമ്പര്‍ അനുവദിക്കുന്നതിന് ആവശ്യമായ ഉത്തരവ് ഉണ്ടാകണമെന്ന് ബഹു.സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച് 17/06/2023 ലെ 6/1 നമ്പര്‍ തീരുമാനപ്രകാരം പഞ്ചായത്ത് ഐക്യകണ്ഠേന തീരുമാനം എടുത്തിട്ടുള്ളതാണ്. 30/10/2023 ല്‍ സമിതി അംഗങ്ങള്‍ നടത്തിയ സ്ഥലപരിശോധന ഉടുമ്പന്നൂര്‍ ടൗണില്‍ വിവിധയിടങ്ങളിലായി റോഡിന്റെ വീതി പരിശോധിച്ചിട്ടുള്ളതാണ്. 1. എന്‍.കെ.രാജന് ,നീലിയാനിക്കുന്നേല്‍ ഉടുമ്പന്നൂര്‍ എന്നയാളുടെ കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് റോഡിനുള്ള വീതി 15.60മീറ്റര്‍. വരാന്ത 60cm 2. ദേവസ്യ മാത്യു ,പുളിക്കക്കണ്ടത്തില്‍ ഉടുമ്പന്നൂര്‍ എന്നയാളുടെ കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് റോഡിനുള്ള വീതി 15.60മീറ്റര്‍. വരാന്ത 60cm 3. ഉണ്ണികൃഷ്ണന്, പണ്ടകശാലയില്‍ ഉടുമ്പന്നൂര്‍ എന്നയാളുടെ കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് റോഡിനുള്ള വീതി 15.60മീറ്റര്‍. വരാന്ത 60cm 4. യദുപ്രേം.എസ്, പുറമഠത്തില്‍ ഉടുമ്പന്നൂര്‍ എന്നയാളുടെ കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് റോഡിനുള്ള വീതി 15.60മീറ്റര്‍. വരാന്ത 60cm 5. ബിന്ദു കാവുംതടത്തില്‍ ഉടുമ്പന്നൂര്‍ എന്നയാളുടെ കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് റോഡിനുള്ള വീതി 15.60മീറ്റര്‍. വരാന്ത 60cm 6. അബ്ദുള്‍ അസ്സിസ് , കാരക്കുന്നേല്‍ ഉടുമ്പന്നൂര്‍ എന്നയാളുടെ കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് റോഡിനുള്ള വീതി 15.60മീറ്റര്‍. വരാന്ത 60cm 7. ശശി കൊച്ചുമഠത്തില്‍, ഉടുമ്പന്നൂര്‍ എന്നയാളുടെ കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് റോഡിനുള്ള വീതി 15.60മീറ്റര്‍. വരാന്ത 60cm 8. ഷിഹാബുദ്ദീന് പുല്ലായിക്കാട്ട്, ഉടുമ്പന്നൂര്‍ എന്നയാളുടെ കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് റോഡിനുള്ള വീതി 12.2മീറ്റര്‍. വരാന്ത 1.20 മീറ്റര്‍ 9. സാഹിബ് കൊന്താലം, കാഞ്ഞിരത്തിങ്കല്‍ ഉടുമ്പന്നൂര്‍ എന്നയാളുടെ കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് റോഡിനുള്ള വീതി 14മീറ്റര്‍. 10. ഭാരതി നാരായണന് , കുത്തുകല്ലിങ്കല്‍ ഉടുമ്പന്നൂര്‍ എന്നയാളുടെ കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് റോഡിനുള്ള വീതി 14.5 മീറ്റര്‍. വരാന്ത 2.10 മീറ്റര്‍ 11. പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന്റെ മുന്‍ഭാഗത്ത് റോഡിനുള്ള വീതി 16.10മീറ്റര്‍ 12. ഉടുമ്പന്നൂര്‍ ടൗണ്‍ ഒഴിവാക്കി കെട്ടിടങ്ങളില്ലാത്ത സ്ഥലത്ത് (കരിമണ്ണൂര്‍ പഞ്ചായത്ത് ഭാഗം) റോഡിന്റെ വീതി 13.50 മീറ്റര്‍ ആണ് . ഈ വീതിയാണ് ടൗണ്‍ ഭാഗം ഒഴികെയുള്ള എല്ലാ സ്ഥലത്തുമുള്ളത്. 1. റോഡിന്റെ വീതി സംബന്ധിച്ച് അസിസ്റ്റന്റ് എഞ്ചിനീയര്‍ പൊതുമരാമത്ത് നിരത്ത് ഭാഗം കരിമണ്ണൂര്‍ , ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്ക് നല്കിയ മറുപടിയില്‍ (കത്ത് നമ്പര്‍ GL-4A/2019 തീയതി 04/11/2൦23) KSTP റോഡ് ഏറ്റെടുത്ത് വീതികൂട്ടി ടാര്‍ ചെയ്യുന്നതിനുമുന്പ് റോഡിന്റെ വീതി എത്ര മീറ്റര്‍ ആയിരുന്നു എന്നതിന് പൊതുമരാമത്ത് വകുപ്പ് KSTP വിഭാഗം ടി റോഡില്‍ നടത്തിയ Up Gradation പ്രവൃത്തിയുടെ ഭാഗമായി Carriage Way വീതി കൂടി നിര്‍മ്മിച്ചിട്ടുണ്ട് എന്നും റോഡിന്റെ വീതി എന്നത് Right Of Way (ROW) വീതി ആകുന്നു എന്നും ഇത് KSTP Up Gradation ചെയ്യുന്നതിന് മുന്‍പും ശേഷവും വ്യത്യസപ്പെടുത്തിയിട്ടില്ലായെന്നും പൊതുമരാമത്ത് റോഡുകളുടെ വീതി ശുപാര്‍ശ ചെയ്യുന്നത് Indian Road Congress (IRC) മാനദണ്ഡപ്രകാരമാണെന്നും ആയതുപ്രകരം ടി റോഡിന് ഉടുമ്പന്നൂര്‍ ടൗണില്‍ (Built-Up-Areas) മിനിമം 15 മീറ്റര്‍ വീതി ഉണ്ടായിരിക്കണമെന്നും അറിയിച്ചിട്ടുണ്ട്. 2. നിലവില്‍ ടി റോഡിന് എത്ര മീറ്റര്‍ വീതി ഉണ്ടെന്ന് സെക്രട്ടറി ചോദിച്ചതിന് മറുപടിയായി (കത്ത് നമ്പര്‍ GL-4A/2019 തീയതി 04/11/2൦23) പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ യഥാര്‍ത്ഥ വീതി (Actual Width At Site ) സംബന്ധിച്ച് ആധികാരിക രേഖകള്‍ ലഭ്യമാകുന്നത് താലൂക്ക് സര്‍വ്വെ വിഭാഗത്തില്‍ നിന്നുമാണ് എന്നും അസിസ്റ്റന്റ് എഞ്ചിനീയരുടെ കാര്യാലയത്തില്‍ നിലവില്‍ ടി റോഡിന്റെ വീതി ലഭ്യമല്ല എന്നും അറിയിച്ചിട്ടുണ്ട്. 3. ടി റോഡിന്റെ വീതി വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും പ്രപ്പോസലുകള്‍ നിലവില്‍ ഉണ്ടോ ഉണ്ടെങ്കില്‍ അത് എത്ര മീറ്റര്‍ വീതിയില്‍ എന്ന് സെക്രട്ടറി ചോദിച്ചതിന് നിലവില്‍ ഇല്ല എന്ന മറുപടിയാണ് (കത്ത് നമ്പര്‍ GL-4A/2019 തീയതി 04/11/2൦23) അസിസ്റ്റന്റ് എഞ്ചിനീയര്‍ നല്‍കിയിട്ടുള്ളത്. അദാലത്ത് സമിതിയുടെ നിരീക്ഷണങ്ങള്‍ 1. ഉടുമ്പന്നൂര്‍ ടൗണില്‍ റോഡ് വികസനത്തിന് മുന്‍പ് ഉണ്ടായിരുന്ന കടകള്‍ പൊളിച്ചുനീക്കിയതുമായി ബന്ധപ്പെട്ട് ടി കെട്ടിട ഉടമകളുടെ സ്ഥലങ്ങള്‍ റോഡ് വികസനത്തിന്റെ ഭാഗമായി ഏറ്റെടുത്തിട്ടുണ്ടോ എന്നത് സംബന്ധിച്ച് യാതൊരുവിധ സാക്ഷ്യപത്രവും KSTP (PWD) അധികൃതര്‍ കെട്ടിട ഉടമകള്‍ക്ക് നല്‍കിയിട്ടില്ലാത്തതാണ്. 2. ടൗണ്‍ ഭാഗത്ത് റോഡിന് വീതി കൂട്ടുന്നതിന്റെ ഭാഗമായി കെട്ടിട ഉടമകള്‍ സ്വമേധയാണ് പഞ്ചായത്ത് നമ്പര്‍ ഉണ്ടായിരുന്ന കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയിട്ടുള്ളത്. 3. ടൗണ്‍ ഭാഗത്തെ റോഡിന്റെ വീതി സംബന്ധിച്ച് സമിതി പരിശോധന നടത്തിയതില്‍ ഭൂരിഭാഗസ്ഥലത്തും റോഡിന് 15 മീറ്റര്‍ കൂടുതല്‍ വീതിയുണ്ട് (അസിസ്റ്റന്റ് എഞ്ചിനീയരുടെ റിപ്പോര്‍ട്ടില്‍ കുറഞ്ഞ വീതി 15 മീറ്റര്‍ ആണ് ) 4. ഉടുമ്പന്നൂര്‍ ടൗണ്‍ ഒഴിവാക്കി കെട്ടിടങ്ങളില്ലാത്ത സ്ഥലത്ത് (കരിമണ്ണൂര്‍ പഞ്ചായത്ത് ഭാഗം) റോഡിന്റെ വീതി 13.50 മീറ്റര്‍ ആണ്. ഈ വീതിയാണ് ടൗണ്‍ ഭാഗം ഒഴികെയുള്ള എല്ലാ സ്ഥലത്തുമുള്ളത്. 5. ഉടുമ്പന്നൂര്‍ ടൗണ്‍ ഒഴിവാക്കിയാല്‍ റോഡിന്റെ വീതി 13.50 മീറ്റര്‍ നിജപ്പെടുത്തി ധാരാളം കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ് നല്‍കുകയും നമ്പര്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ ഭാഗത്തൊന്നും റോഡിന്റെ വീതി മിനിമം 15 മീറ്റര്‍ എന്നത് പരിഗണിച്ചിട്ടില്ല . കൂടാതെ ഇത്തരത്തില്‍ കെട്ടിടങ്ങള്‍ പണിയുന്നതിന് പെര്‍മിറ്റ് നല്‍കുന്നതിന് PWD നിരത്ത് വിഭാഗം നാളിതുവരെയും യാതൊരു വിധ തടസ്സവും ഉന്നയിച്ചിട്ടില്ലാത്തതുമാണ്. സമിതി തീരുമാനം മേല്‍ വിവരങ്ങള്‍ പരിശോധിച്ചതില്‍ ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഉടുമ്പന്നൂര്‍ ടൗണിലെ കെട്ടിട നമ്പര്‍ അനുവദിക്കാത്ത 29 കെട്ടിടങ്ങള്‍ക്ക് കെട്ടിട നമ്പര്‍ അനുവദിക്കുന്നതിന് പ്രത്യേക അനുവാദം ഗ്രാമപഞ്ചായത്തിന് നല്‍കുന്നതിന് ബഹു.സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യുന്നതിന് ജില്ലാതല സമിതിയോട് അഭ്യര്‍ത്ഥിച്ച് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Escalated made by Idukki District
Updated by Sri.Senkumar.K., Assistant Director -I
At Meeting No. 10
Updated on 2024-03-07 11:27:48
ഉടമ്പന്നൂർ ടൌൺ ഭാഗത്ത് റോഡ് വീതി 15.60,14.50,12.20,14 മീറ്റർ എന്നിങ്ങനെയാണെന്നും കെ.എസ്.റ്റി.പി. റോഡ് വികസവുമായി ബന്ധപ്പെട്ട് കെട്ടിടങ്ങളുടെ മുൻഭാഗം പൊളിച്ച് മാറ്റിയത് പുനർനിർമ്മിക്കുന്നതിന് പഞ്ചായത്തിൻ്റെ അനുമതി വാങ്ങിയിട്ടില്ലെന്നും ടി കെട്ടിടങ്ങൾ പഞ്ചായത്ത് രാജ് ചട്ടം 220(ബി) ലംഘനമുണ്ടെന്നും ആയതിനാൽ നിയമപരമായി നിലവിലെ ചട്ടങ്ങൾ പ്രകാരം നമ്പർ അനുവദിക്കാൻ സാധിക്കുകയില്ലാത്തതിനാലും ബഹു. സർക്കാരിന് മാത്രമേ ടി കാര്യത്തിൽ തീരുമാനം എടുക്കാവാൻ സാധിക്കു എന്നതിനാലും സർക്കാരിലേയ്ക്ക് നൽകുന്നിനായി ജില്ലാ സമിതിയ്ക്ക് കൈമാറുകയും തുടർന്ന് ജില്ലാ സമിതി, ഉപജില്ലാ സമിതി അംഗങ്ങൾ, താലൂക്ക് സർവ്വേയർ, വില്ലേജാഫീസ്, പഞ്ചായത്ത് സെക്രട്ടറി, അസി.എഞ്ചിനീയർ എന്നിവരുടെ സംയുക്ത പരിശോധന നടത്തുകയും രേഖകൾ പരിശോധിക്കുകയും ചെയ്തു. റോഡ് സൈഡിലുള്ള ഒരോ കെട്ടിടവും പരിശോധിക്കമ്പോൾ പ്രധാനപ്പെട്ട എല്ലാ കെട്ടിട നിർമ്മാണ ചട്ടങ്ങളുടേയും ലംഘനം ഉള്ളതായി കാണുന്നതിനാൽ ജില്ലാ സമിതിയ്ക്ക് തീരുമാനം കൈകൊള്ളുവാൻ സാധിക്കാത്തത് കൊണ്ട് ബഹു. പ്രിൻസിപ്പൽ ഡയറക്ടർക്ക് ഇടുക്കി ജില്ലാ ജോയിൻ്റ് ഡയറക്ടർ 28.02.2024 തീയതിയിൽ നൽകിയിട്ടുള്ള വിശദമായ റിപ്പോർട്ടും, സഹിതം സംസ്ഥാന സമിതിയ്ക്ക് കൈമാറുവാൻ യോഗം തീരുമാനിച്ചു.
Attachment - District Escalated:
Final Advice made by State State
Updated by Vanajakumari K, state level
At Meeting No. 11
Updated on 2024-08-21 12:59:14
Please see the attached minutes
Attachment - State Final Advice: